31 C
Kochi
Sunday, October 24, 2021

Daily Archives: 8th February 2020

തിരുവനന്തപുരം: "അതെ, ഞങ്ങളോര്‍ക്കുന്നു...ഹിന്ദുത്വ തീവ്രവാദികളാണ് ഗാന്ധിയെ വധിച്ചത്...അത് ഞങ്ങള്‍ എന്നും ഓര്‍മ്മിക്കും, ഒരിക്കലും മറക്കില്ല. ഘാതകരെ മഹത്വവല്‍ക്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഒര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റുവീഴുന്ന ചിത്രം ബജറ്റിന്‍റെ കവറാക്കിയത്"- ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിവ.2020-2021 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന്റെ കവര്‍ ഫോട്ടോയായ വെടിയേറ്റു കിടക്കുന്ന ഗാന്ധി ചര്‍ച്ചാ വിഷയമാവുകയാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അതേപടി ആലേഖനം ചെയ്യുകയാണ് വെടിയേറ്റ...
എറണാകുളം: അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാരുടെ സമരം മുപ്പത്തി എട്ടാം ദിവസത്തിലേക്ക് എത്തിനിൽക്കുമ്പോളും അനുകൂലമായ ഒരു തീരുമാനങ്ങളും ഉണ്ടായിട്ടില്ല. യൂണിയൻ പ്രവർത്തനത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടിയാണ് മുത്തൂറ്റ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 5 ന് 166 ജീവനക്കാർക്കും ഇ മെയിൽ വഴിയാണ് പിരിച്ചുവിട്ട വിവരം അധികൃതർ അറിയിച്ചത്. 2019 ഓഗസ്റ്റ് 20 മുതൽ അമ്പത്തിരണ്ട് ദിവസത്തെ സമരത്തിന് ശേഷമുണ്ടാക്കിയ ഒത്തുതീർപ് വ്യവസ്ഥ ലഘിച്ചാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. തൊഴിൽ നിയമങ്ങളൊന്നും...
എറണാകുളം: പുസ്തകങ്ങളുടെ വർണശോഭയൊരുക്കി കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വൻ ശേഖരണങ്ങൾ തന്നെ കൃതിയിൽ ഒരുക്കിയിട്ടുണ്ട്. പുസ്തകമേള, സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യമേള വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുന്നതാണ് കൃതി 2020. മറൈൻ ഡ്രൈവിൽ ഫെബ്രുവരി 6 ന് തുടങ്ങിയ അന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം 16 വരെ നീണ്ടു നിൽക്കും. കുട്ടികളുടെ കലാവൈഭവത്തെയും വായനയെയും. ഇത്തവണ പ്രത്യേകം പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി ഒരുക്കിയ കാക്ക വരയിൽ നിരവധി...
കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി മെട്രോ. രാവിലെയും വൈകുന്നേരങ്ങളിലും പലപ്പോഴും സ്കൂൾ വിദ്യാർത്ഥികൾ യാത്രാക്ലേശങ്ങളാൽ വലയാറുണ്ട്. ട്രാഫിക് ബ്ലോക്കിൽ പെട്ട് സമയത്ത് സ്കൂളിൽ എത്തിപ്പെടാനും സാധിക്കാറില്ല എന്നതും കാരണമാണ്. ഈ അവസരത്തിൽ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി മൈനർ കാർഡുമായി മെട്രോ എത്തുന്നത്. ബസുകളിലെ തിരക്കു കാരണം വിദ്യാർത്ഥികൾക്ക് ബസിൽ കയറി പറ്റാൻ സാധിക്കുന്നില്ല. മെട്രോയുടെ പുതിയ പദ്ധതി കുട്ടികൾക്ക് ആശ്വാസമേകും
കൊച്ചി: കാൻസർ ചികിത്സക്ക് ഇനി ബിപിസിഎല്ലിന്റെ കൈത്താങ്ങ് . 95 ലക്ഷം രൂപയാണ് കാൻസർ ചികിത്സക്കായി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിക്ക് നൽകുന്നത്. ഇതിനായുള്ള ധാരണ പത്രത്തിൽ ഇരുവരും ഒപ്പ് വെച്ചു. ഈ തുക ആശുപത്രിയിലെ കാൻസർ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കാൻ ഉപയോഗിക്കും. കൊച്ചി റിഫൈനറി ഫിനാൻസ് ചീഫ് ജനറൽ മാനേജർ ജി അനന്തകൃഷ്ണൻ ആശുപത്രിയിലെ മെഡിക്കൽ പീഡിയാട്രിക്ക് ഓങ്കോളജി  വിഭാഗം മേധാവി ഡോ.വിപി ഗംഗാധരൻ  ധാരണപത്രം കൈമാറി.
ന്യൂ ഡൽഹി: ഷാഹീൻബാഗിലെ പ്രതിഷേധക്കാർ സമരപന്തലിലേക്ക് എത്തും മുൻപേ ആദ്യമെത്തിയത് വോട്ട് രേഖപ്പെടുത്താൻ. അതിരാവിലെ തന്നെ ഷാഹീന്‍ബാഗ് പബ്ലിക് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ബൂത്തുകളില്‍ എത്തിയാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയത്. ജാമിഅ മിലിയ സര്‍വ്വകലാശാലയിലെ ഏഴാം നമ്പര്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നാലാം നമ്പര്‍ ഗേറ്റിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പ്രതിഷേധ സ്ഥലം മാറ്റിയത്. പോളിംഗ് ബൂത്തില്‍ നിന്നും 100 മീറ്റര്‍മാത്രമാണ് പുതിയ പ്രതിഷേധസ്ഥലം. വോട്ട് ചെയ്യാനെത്തുവര്‍ക്ക് സൗജന്യമായി...
കൊച്ചി: കൃതി രാജ്യാന്തര പുസ്തകമേളയിൽ സന്ദർശകനായി എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  വിദ്യാർഥികളെ കൃതി സന്ദർശിക്കാനും പുസ്തകങ്ങൾ വാങ്ങിപ്പിക്കാനും പ്രേരിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി അഭിനന്ദനാർഹമാണെന്ന് ഗവർണർ പറഞ്ഞു. കൃതിയുടെ മൂന്നാം പതിപ്പ് സന്ദർശിക്കാനായത് വളരെ സന്തോഷം നൽകുന്നുവെന്നും വായനയുടെ സംസ്കാരത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കാൻ കൃതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു .  സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ ഗവർണറെ കാണാൻ കൊച്ചിൻ പോലീസ് ലൈബ്രറി ബാലവേദിയിലെ കുരുന്നുകളും...
കളമശേരി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കളമശേരി മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നാലു പേരെയും ഡിസ്ചാർജ് ചെയ്തു. രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു മടങ്ങിവന്ന 20 പേരെ കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ സാധനങ്ങൾ വാങ്ങാനും മറ്റും കടകൾ പോലുള്ള പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു
കൊച്ചി: അടച്ചു പൂട്ടൽ ഭീക്ഷണിയിലായിരുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിക്ക് ആശ്വാസമായി ബജറ്റിൽ മൂന്ന് കോടിയുടെ പ്രഖ്യാപനം. ഇതോടെ ഏതു സമയവും പിരിച്ചുവിടുമെന്ന ആശങ്കയിലായിരുന്ന തൊഴിലാളികലും, കർഷകരും പ്രതീക്ഷയിലാണ്. പ്രവർത്തനം നിലച്ചുകിടന്ന കമ്പനി മൂന്ന് കോടിയോളം രൂപയുടെ ബാധ്യതയിലായിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ച 25 ലക്ഷം രൂപയോളം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെലവാക്കേണ്ടി വരും. പ്രവർത്തന മൂലധനമായാണ് മൂന്ന് കോടി അനുവദിച്ചത് അതിനാൽ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഇതിൽ നിന്ന്...
എറണാകുളം: ജില്ലയിൽ ഗുരുതര വരൾച്ച നേരിടുന്ന പഞ്ചായത്തുകളിൽ വെള്ളമെത്തിക്കാൻ നടപടി. 35 പഞ്ചായത്തുകളിലാണ് ഗുരുതര വരൾച്ച നേരിടുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഉൾപ്പെടുത്തി ചേർന്ന വികസന സമിതി യോഗത്തിലാണ് തീരുമാനം.  എറണാകുളം ഡിവിഷന്റെ കീഴിൽ വരുന്ന കടമക്കുടി പഞ്ചായത്തിൽ ഈ മാസം തന്നെ പൈപ്പ് മാറ്റിയിടുന്ന ജോലികൾ പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ്  എൻജിനീയർ...