Wed. Apr 24th, 2024

കലൂര്‍:

നഗരത്തിലെ റോഡുകളുടെ സ്ഥിതി എന്താണെന്ന് അന്വേഷിച്ച് എത്രയും പെട്ടന്ന് അറിയിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടു. വൈറ്റില, കുണ്ടന്നൂർ മേഖലയിലെ റോഡുകളുടെ സ്ഥിതി പ്രത്യേകമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിട്ടുണ്ട്.

കൊച്ചി നഗരത്തിൽ റോഡുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി സി.പി. അജിത് കുമാർ നൽകിയതുൾപ്പെടെയുള്ള ഹർജികള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. കലൂർ-കതൃക്കടവ് റോഡ് നന്നാക്കാൻ 120 ദിവസത്തെ സമയം വേണമെന്ന് നേരത്തെ ജിസിഡിഎ കോടതിയെ അറിയിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam