25.5 C
Kochi
Saturday, October 16, 2021

Daily Archives: 4th February 2020

തൃശൂർ: കൊറോണ വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതിനാൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് ഒഴിവാക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തൃശ്ശൂരിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും കൊറോണ വൈറസ് ബാധയെ സംസ്ഥാന സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യം പരിഗണിച്ചാണ് ഈ ഉത്തരവ് ഇറക്കിയത്.
ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റെയില്‍വേ എന്നിങ്ങനെ എല്ലാം കേന്ദ്രസർക്കാർ വില്‍ക്കുകയാണെന്നും താമസിക്കാതെ താജ്മഹല്‍ പോലും അവര്‍ വില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. എന്നാൽ രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേക്ക് ഇന്‍ ഇന്ത്യ നടപ്പായിരുന്നെങ്കില്‍ ഓരോ വര്‍ഷവും രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നുവെന്നും പരസ്പരം പോരാടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും അങ്ങനെ അധികാരം പിടിച്ചെടുക്കുകയും...
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്തുകളഞ്ഞ നടപടി ഇന്ത്യ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് ഐക്യകണ്ഠേന പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയത്തില്‍ പാക് അസംബ്ലിയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നു. ഫെബ്രുവരി 10ന് ശേഷം ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നും ജമായത്തുല്‍ ഉലെമാ നേതാവായ  മൗലാന അബ്ദുള്‍ അക്ബര്‍ ചിത്രാലി ആവശ്യപ്പെട്ടതായിയാണ് റിപ്പോർട്ട്. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര...
നിർഭയ കേസിലെ പ്രതികളുടെ മരണവാറന്‍റ് സ്‍റ്റേ ചെയ്‍തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമർപ്പിച്ച ഹർജിയിൽ നാളെ  ഉച്ചകഴിഞ്ഞ് 2.30ന് വിധി പറയും. ദില്ലി ഹൈക്കോടതിയാണ് നാളെ വിധി പറയുന്നത്. നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികൾക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ച് കൊണ്ടാണ് പട്യാല കോടതി പ്രതികളുടെ മരണവാറന്‍റ്  സ്‍റ്റേ ചെയ്തത്. ഈ നീക്കത്തിനെതിരെയാണ് കേന്ദ്രസർക്കാർ ഹർജി നൽകിയത്.
ഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങള്‍-നിങ്ങള്‍ എന്നിങ്ങനെ വിഭജിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആരോപിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ഷട്ട് ഡൗണ്‍ ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു.
ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധം നടക്കുന്നതിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആൾ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്. കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. ജയ് ശ്രീ റാം എന്ന് വിളിച്ചുകൊണ്ടായിരുന്നു ഇയാൾ വെടിവെച്ചത്. താനും പിതാവും കഴിഞ്ഞ മാസം ആം ആദ്മി പാർട്ടിയിൽ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ ഇക്കാര്യം...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്കിടെ നടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച പ്രതിയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ അഞ്ചാം പ്രതിയായ സലീമിനെതിരെ കേസ് എടുക്കാനാണ് പ്രത്യേക കോടതി നോര്‍ത്ത് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. സലീമിന്‍റെ ഫോണിൽ നിന്നും നടി കോടതിയിൽ എത്തിയ ദൃശ്യങ്ങളും കേസിലെ പ്രതിയായ നടൻ ദിലീപ് കോടതിക്കുള്ളിൽ നിൽക്കുന്നതുമായ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. സലിം ചിത്രങ്ങൾ പകർത്തുന്നത് പ്രോസിക്യൂഷനാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
കൊച്ചി: റെഗ്ഗെ സംഗീത രാജാവിന്റെ 75 ആം ജന്മദിനാഘോഷത്തിന് ഭാഗമായി 5, 6 തീയതികളിൽ ആനന്ദപോരാട്ടം സംഘടിപ്പിക്കും. പീപ്പിൾസ് പൊളിറ്റിക്കൽ പ്ലാറ്റ്  ഫോമിൻറെ നേതൃത്വത്തിൽ വാസ് ഗോ ഡ ഗാമ സ്കൊയറിൽ നടത്തുന്ന ബോം ബോൾഡ് ബോബ് മാർലി 2020 സവിധായിക കവിത ലങ്കേഷ് നാളെ വൈകിട്ട് 4:30 ന് ഉദഘാടനം ചെയ്യും. നോ വുമൺ, നോ ക്രൈ എന്ന വിഷയത്തിൽ ചർച്ച, ഏകാംഗ നാടകം,ഗോത്ര സംഗീതം എന്നിവ നാളെ...
കൊച്ചി: മുൻവർഷത്തെ അപേക്ഷിച് മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ  വൻവർധന. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 20 ലക്ഷത്തിലേറെ ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തിരിക്കുന്നതെന്നും കൊച്ചി മെട്രോ റൂറൽ ലിമിറ്റഡ് അധികൃതർ പറഞ്ഞു. 2019 ഡിസംബറിൽ മെട്രോ യാത്രക്കാരുടെ എണ്ണം ഇരുപത്തി ഒന്ന് ലക്ഷത്തി എണ്ണായിരത്തി ഒരുന്നൂറ്റി എട്ട് ആയിരുന്നു. ജനുവരിയിൽ ഇത് ഇരുപത് ലക്ഷത്തി എഴുപത്തി നാലായിരത്തി നാനൂറ്റി മുപ്പതായി. യാത്രക്കാരുടെ എണ്ണം കൂടിയതോടെ ട്രെയിനുകൾ തമ്മിലുള്ള ഇടവേള 6...
ന്യൂ ഡൽഹി: ആപ്പിൾ ,സാംസങ്,വാവേ ,ഓപ്പോ,വിവോ തുടങ്ങിയ വൻകിട സ്ഥാപനങ്ങൾക്ക് 45000 കോടി രൂപയുടെ ഫണ്ട് നല്കാൻ ഒരുങ്ങി കേന്ദ്രം. കരാർ നിർമാതാക്കളായ ഫോക്സ്കോൺ, വിസ്‌ട്രോൺ എന്നിവരെയും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഇലക്ട്രോണിക് നിർമാണ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 45000 കോടി രൂപയുടെ ഫണ്ടിൽ നിന്നും ഏകദേശം 41000 കോടി ഉൽപ്പാദന ലിങ്ക്ഡ് ഇൻസെൻറ്റീവ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കമ്പനികൾക്ക് വിതരണം ചെയ്യും. ബാക്കി...