24 C
Kochi
Monday, September 27, 2021

Daily Archives: 18th February 2020

ന്യൂഡല്‍ഹി:ട്വന്‍റി 20യില്‍ ലോകകപ്പ് മാതൃകയില്‍ 'ചാമ്പ്യന്‍സ് കപ്പ്' തുടങ്ങാന്‍ നീക്കവുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ലോകത്തെ 10 മികച്ച ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 48 മത്സരങ്ങളാണുണ്ടാവുക എന്ന് ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.അവസാന ഏകദിന ലോകകപ്പില്‍ നടന്ന മത്സരങ്ങളുടെ എണ്ണമാണിത്. ഐസിസി പറയുന്നത് പ്രകാരം  2024ലും 2028ലുമാണ് ടി20 ചാമ്പ്യന്‍സ് കപ്പ് നടക്കുക. ഏകദിന ചാമ്പ്യന്‍സ് കപ്പ് 2025ലും 2029ലും നടക്കും. 
കൊച്ചി:മുന്‍താരം മൈക്കല്‍ ചോപ്രയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങി ഐഎസ്എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിനെതിരേ ചോപ്ര നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് പിന്നില്‍.  ബ്ലാസ്റ്റേഴ്‌സിലേക്ക് താരങ്ങളെ എത്തിക്കാന്‍ ഏജന്റുമാരില്‍ നിന്ന് ഇഷ്ഫാഖ് പണം കൈപ്പറ്റുന്നുണ്ട് എന്നായിരുന്നു ചോപ്രയുടെ ആരോപണം.ഇഷ്ഫാഖിനേയും ബ്ലാസ്റ്റേഴ്‌സിനേയും ടാഗ് ചെയ്തായിരുന്നു ചോപ്ര തന്റെ ഔദ്യഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇഷ്ഫാഖിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് രംഗത്തെത്തുകയായിരുന്നു. ചോപ്രയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ്...
ന്യൂഡല്‍ഹി:രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിമിതമായ ഡിആര്‍എസ് ഉപയോഗിക്കാമെന്ന തീരുമാനം തല്‍ക്കാലം ഉപേക്ഷിച്ച് ബിസിസിഐ. ടൂര്‍ണ്ണമെന്റിലെ രണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രം ടെലിവിഷനില്‍ കാണിക്കുന്നതിനാലാണ് തീരുമാനം പുനപരിശോധിക്കേണ്ടി വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിആര്‍എസ് സെമിഫൈനലിലും, ഫൈനലിലും ഉപയോഗിക്കുമെന്നും ബിസിസിഐ ജനറല്‍ മാനേജര്‍ വ്യക്തമാക്കി. 
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനം ഫഫ് ഡുപ്ലെസി രാജിവച്ചു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-2ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി 35 കാരനായ ഡുപ്ലെസി പ്രഖ്യാപിച്ചത്.എന്നാല്‍, ഈ പരമ്പരയില്‍ ഡുപ്ലെസി കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ്, ടി20 ടീമുകളുടെ നായകസ്ഥാനം ഡുപ്ലെസി രാജിവച്ച കാര്യം ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇംഗ്ലണ്ട്: ഇംഗ്ലീഷ് പട്ടണമായ ബർൺലിക്ക് മുകളിലുള്ള ഒരു കുന്നിൻ മുകളിൽ 320 ഗാൽവാനൈസ്ഡ് സ്റ്റീൽ ട്യൂബുകളിൽ നിന്ന് നിർമ്മിച്ച 10 അടി ഉയരമുള്ള സംഗീത ശില്പമാണ് സിംഗിംഗ് റിംഗിംഗ് ട്രീ കാറ്റ് വീശുമ്പോളെല്ലാം സംഗീതം സൃഷ്ടിക്കുന്നു. വളഞ്ഞ വൃക്ഷത്തിന്റെ ആകൃതി രൂപേണ അടുക്കിയിരിക്കുന്ന പൈപ്പുകളാണ് കാറ്റ് വീശുമ്പോൾ താഴ്ന്ന് ട്യൂൺഫുൾ ശബ്ദം ഉണ്ടാക്കുന്നത്. ആർക്കിടെക്റ്റുകളായ മൈക്ക് ടോങ്കിൻ, അന്ന ലിയു എന്നിവരാണ് 2006 ൽ ഇത് പൂർത്തിയാക്കിയത്.  
ന്യൂഡല്‍ഹി:മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ നാഡയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം അമിത് ദാഹിയയെ നാലുവര്‍ഷത്തേക്ക് വിലക്കി. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് മറ്റൊരാളുടെ സാമ്പിള്‍ നല്‍കിയാണ് താരം നാഡയെ കബളിപ്പിച്ചത്. ഇക്കാര്യം കണ്ടെത്തിയ നാഡ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഹരിയാണയിലെ സോനാപേട്ടില്‍ 2019 ഏപ്രിലില്‍ നടന്ന നാഷണല്‍ ജാവലിന്‍ ത്രോ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ദാഹിയ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.  
തിരുവനന്തപുരം: മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ എന്ന ചിത്രം  ഒരു രാഷ്ട്രീയ വിഭാഗത്തെയും പ്രധിനിധ്വാനം ചെയുന്നതല്ലെന്ന്  സംവിധായകൻ സന്തോഷ് വിശ്വനാഥ്. മമ്മൂട്ടി അവതരിപ്പിക്കുന്ന കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രം ശക്തനായ രാഷ്ട്രീയ നേതാവാണ്. സിനിമ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ പരാമർശിക്കുന്നില്ല. ചിത്രത്തിൽ പ്രസ്തുത പാർട്ടിയുടെ  ചിഹ്നങ്ങളും കാണിക്കുന്നില്ല. സാധാരണയായി സിനിമകൾ വ്യാജ പാർട്ടികളുടെ പേരുകൾ ഉപയോഗിക്കുന്നതാണ് പതിവ്, പക്ഷേ ഞങ്ങൾക്ക് അത് ആവശ്യമില്ല. എന്തായാലും കേരളത്തിൽ രണ്ട് പ്രധാന രാഷ്ട്രീയ...
ദക്ഷിണാഫ്രിക്ക:മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡി വില്ലിയേഴ്സ് രാജ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് മുഖ്യ പരിശീലകൻ മാർക്ക് ബൗച്ചർ അറിയിച്ചു. ഓക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ടീമിൽ എബി ഡി വില്ലിയേഴ്സുമുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 2018 മെയിൽ രാജ്യന്തര ക്രിക്കറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, താരം ഏകദിന ലോകകപ്പ് കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സെലകട്ർമാർ അത് പരിഗണിച്ചിരുന്നില്ല 
ബ്രസീല്‍:യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കമാകും. പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങളാണ് ഈ  ആഴ്ച തുടങ്ങുന്നത്. ആദ്യദിനം രണ്ട് മത്സരമുണ്ട്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ സ്‌പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. മാഡ്രിഡ് മൈതാനത്ത് ആണ് ആദ്യപാദം.  പിഎസ്ജി ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിടും. സൂപ്പര്‍ താരം നെയ്‌മര്‍ പരിക്ക് കാരണം ഇന്ന് കളിക്കില്ല. 
മുംബൈ: ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇതുവരെ തന്റെ അക്കൗണ്ടിൽ  തൊള്ളായിരത്തി മുപ്പത് പോസ്റ്റുകൾ സൃഷ്ടിച്ച അദ്ദേഹം 480 പേരെയാണ് തന്റെ  ഇൻസ്റാഗ്രാം അക്കൗണ്ടിലൂടെ ഫോളോ ചെയുന്നത്. ഇൻസ്റ്റാഗ്രാമിൽ 49.9 ദശലക്ഷം ഫോളോവേഴ്‌സുമായി പ്രിയങ്ക ചോപ്ര രണ്ടാം സ്ഥാനത്തും , 44.1 ദശലക്ഷം ഫോളോവേഴ്‌സുമായി ദീപികയും മൂന്നാം സ്ഥാനത്തുണ്ട്.