25.5 C
Kochi
Saturday, October 16, 2021

Daily Archives: 9th February 2020

കോട്ടയത്ത് നിന്നും വൻ കഞ്ചാവ് വേട്ട.  ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവാണ് പിടികൂടിയത്.  തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശങ്കർ ഗണേഷ് എന്ന യുവാവാണ് അഞ്ച് പാക്കറ്റുകളിലായി കോട്ടയത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. നേരത്തെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷ്ണർ സ്‌ക്വാഡിന്റെയും, സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ്, കോട്ടയം ഐബി ഇൻസ്‌പെക്ടർ സന്തോഷ്, സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടിവി ദിവാകർ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ്...
ദില്ലിയിൽ ആം ആദ്മി പാർട്ടിയ്ക്ക് ഭരണത്തുടർച്ച പ്രവചിച്ച്  എക്സിറ്റ് പോൾ ഫലങ്ങൾ. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയ്ക്ക് 44 സീറ്റുകൾ കിട്ടുമെന്നാണ് ടൈംസ് നൗ പ്രവചനം. എന്നാൽ 26 സീറ്റുകൾ ബിജെപിയ്ക്ക് കിട്ടുമെന്ന് പ്രവചിച്ചപ്പോൾ കോൺഗ്രസ്സിന് സീറ്റ് പ്രവചിച്ചില്ല. അതേസമയം, റിപ്പബ്ലിക്ക് ടിവിയും ന്യൂസ് എക്സ് ചാനലും ആം ആദ്മിയ്ക്ക് 46 മുതൽ 62 സീറ്റുകൾ വരെ പ്രവചിച്ചിട്ടുണ്ട്.
എഫ്ഐഎച്ച് പ്രോ ലീഗില്‍ ലോകചാമ്പ്യന്‍മാരായ ബെല്‍ജിയത്തെ വീഴ്ത്തി ഇന്ത്യ. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1നാണ് ഇന്ത്യ ജയിച്ചത്. മന്‍ദീപ് സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്.  പ്രോ ലീഗ് ടേബിളില്‍ അഞ്ച് മത്സരങ്ങളില്‍ 11 പോയിന്റുള്ള ബെല്‍ജിയമാണ് മുന്നില്‍. എട്ട് പോയിട്ടുകളോടെ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ഒരു പെണ്‍കുട്ടിയില്‍ നിന്നും ഡല്‍ഹിയെടുത്തു മാറ്റാന്‍ ആർക്കും സാധിക്കില്ലെന്നും തന്റെ പൗരത്വത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ബോളിവുഡ് നടി താപ്‍സി പന്നു.  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ വോട്ട് ചെയ്യാനെത്തിയ താരത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. വളരെ നാളുകളായി നടി മുംബൈയിലാണ് താമസമെന്നും വോട്ട് മുംബൈയിലേക്ക് മാറ്റണമല്ലോയെന്നുമായിരുന്നു വിമർശനം. 
അസം: ഒരു പെണ്‍കുട്ടിയില്‍ നിന്നും ഡല്‍ഹിയെടുത്തു മാറ്റാന്‍ ആർക്കും സാധിക്കില്ലെന്നും തന്റെ പൗരത്വത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ബോളിവുഡ് നടി താപ്‍സി പന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ വോട്ട് ചെയ്യാനെത്തിയ താരത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. വളരെ നാളുകളായി നടി മുംബൈയിലാണ് താമസമെന്നും വോട്ട് മുംബൈയിലേക്ക് മാറ്റണമല്ലോയെന്നുമായിരുന്നു വിമർശനം.
ബംഗളുരു: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വീഡിയോ ഉപയോഗിച്ച് പൗരത്വ നിയമ ആഹ്വാനം നടത്തിയ കർണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പോസ്റ്റ് വിവാദത്തിൽ.  മുസ്ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം 'രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും' എന്ന മുന്നറിയിപ്പാണ് കർണാടക ബിജെപി പങ്കുവെച്ചത്. എന്‍പിആറിന് ഒരു രേഖയും  ശേഖരിക്കില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ഈ...
ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന് ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോർട്ടും തിരികെ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളി. ഷമീമയ്ക്ക് ശിഷ്ടകാലം സിറിയയിൽ തന്നെ തുടരാം. ബ്രിട്ടൺ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായി തീരുമെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നുള്ള വാദം കോടതി അംഗീകരിച്ചില്ല. ഭീകരപ്രവർത്തനത്തിനായി ബ്രിട്ടനിൽനിന്നും പോകുന്നവർ ഇവിടേക്ക് തിരിച്ചു വരേണ്ടതില്ലെന്ന ഹോം ഓഫിസിന്റെ നിലപാടാണ് കോടതിയുടെ ഈ തീരുമാനത്തിന്...
ഡൽഹിയിലെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവർ കഴിഞ്ഞ ആറു മാസങ്ങളിലായി നരേന്ദ്രമോദി സർക്കാർ ചെയ്ത പ്രവർത്തനങ്ങളോട് എതിർപ്പുള്ള ചില പ്രത്യേക മതവിഭാഗക്കാരാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി. ആർട്ടിക്കിൾ 370 റദ്ദാക്കിയതും, മുത്തലാക്ക് നിർത്തലാക്കിയതും, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രിം കോടതി അനുവാദം നൽകിയതിലുമൊക്കെയുള്ള ദേഷ്യമാണ് ഷഹീൻബാഗ് സമരത്തിലൂടെ കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വുഹാൻ: കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ 803 പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ മാത്രം മരിച്ചത് 81 പേരാണ്. വുഹാൻ പ്രവിശ്യയിൽ മാത്രം കൊറോണ ബാധയെ തുടർന്ന് 780പേർ മരിച്ചു. മരണസംഖ്യ 2003ലെ സാർസ് ബാധ മരണത്തെക്കാൾ കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കാസർഗോഡ് ജില്ലയിൽ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് അവലോകനം യോഗം ചേരും.
ദില്ലി: സർക്കാർ ജോലികൾക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംവരണം നൽകണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അതിനായി നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാതെ 2012ൽ  ഒഴിവുകൾ നികത്താൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഈ കോടതി വിധി.