25 C
Kochi
Thursday, December 2, 2021

Daily Archives: 2nd February 2020

#ദിനസരികള്‍ 1021  കൂവിയ വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിപ്പിച്ച് മൈക്കിലൂടെ കൂവിച്ച് ടൊവീനോ നടത്തിയ പ്രകടനത്തിന് കൈയ്യടിക്കുന്നവരുണ്ടെങ്കില്‍ ജനാധിപത്യത്തിന്റെ ആന്തരികബലങ്ങളെക്കുറിച്ച് അത്തരക്കാര്‍ക്ക് ശരിയായ ബോധ്യങ്ങളില്ലെന്ന് വേണം കരുതാന്‍. എന്നു മാത്രവുമല്ല, ബലം പ്രയോഗിക്കുക എന്ന ഫാസിസ്റ്റ് രീതിയോട് നിങ്ങളുടെ അടുക്കളയില്‍ വെച്ച് സമരസപ്പെട്ടു പോകുന്ന ഒരാളാണ് നിങ്ങളെന്നു കൂടി പ്രസ്തുത സംഭവം അടയാളപ്പെടുത്തും. അതായത് ഉള്ളിന്റെ ഉള്ളിലെവിടെയോ നിങ്ങള്‍ ഹിറ്റ്ലറിനെ, മുസ്സോളിനിയെ, നരേന്ദ്രമോദിയെ, അമിത് ഷായെ ഒക്കെ ഇഷ്ടപ്പെടുന്നു എന്നുതന്നെ.സംഭവം മാനന്തവാടിയിലെ...
കളമശ്ശേരി:  തകര്‍ന്നുവീണ കളമശ്ശേരിയിലെ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ പണി അടുത്തു മാസം വീണ്ടും തുടങ്ങും. അതേസമയം, തിങ്കളാഴ്ച മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം വീണ്ടും തുടങ്ങി.കിഫ്ബിയുടെ നേതൃത്വിത്തില്‍ പൊതു- സ്വകാര്യ പങ്കാളിത്ത സംരഭമായ ഇന്‍കെല്‍ പണികള്‍ നടത്തുന്നതിനിടെ കെട്ടിടം തകര്‍ന്നുവീണിരുന്നു. 2018 ജൂലായ് 12ന് ആരംഭിച്ച ക്യാന്‍സര്‍ സെന്ററിന്റെ ഒരുഭാഗം പൊളിഞ്ഞുവീണത് 2019 നവംബര്‍ 25നായിരുന്നു.അഞ്ചുതൊഴിലാളികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പണി പൂര്‍ണമായും നിര്‍ത്തിവെയ്ക്കുകയായിരുന്നു. റെയില്‍വേയുടെ റെയില്‍ ഇന്ത്യ...
കൊച്ചി:സിറ്റി പെര്‍മിറ്റ് ഓട്ടോകള്‍ക്ക് മാത്രം പ്രീപെയ്ഡ് കൗണ്ടര്‍ അനുവദിക്കാനുള്ള മോട്ടോര്‍വാഹന വകുപ്പിന്‍റെ തീരുമാനം പ്രശ്നങ്ങള്‍ കൂട്ടാന്‍ കാരണമാകുമെന്ന് ഓട്ടോതൊഴിലാളികള്‍. പ്രീപെയ്ഡ് സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഓട്ടോ ഡ്രെെവര്‍മാര്‍ ആരോപിക്കുന്നു.പ്രീപെയ്ഡ് ഓട്ടോ സംവിധാനത്തെ തകര്‍ത്താല്‍ മാത്രമെ പുറമെ നിന്നുള്ള ഓട്ടോക്കാര്‍ക്ക് യാത്രക്കാരെ കൊള്ളയടിക്കാന്‍ സാധിക്കുവെന്നും അതാണ് നടക്കാന്‍ പോകുന്നതെന്നും സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പ്രീപെയ്ഡ് കൗണ്ടറിലെ ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.സിറ്റി പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമെ...
കടവന്ത്ര:   കടവന്ത്ര കെ പി വള്ളോന്‍ റോഡില്‍ പഞ്ചായത്ത് ജങ്ഷന്‍ വരെയുള്ള ഒരു കിലോ മീറ്റര്‍ വികസനത്തിന് വര്‍ഷങ്ങളായി തടസ്സമായി നിന്നിരുന്ന രണ്ട് സ്ഥലങ്ങള്‍ നഗരസഭ ഏറ്റെടുത്തു. 1.5 കോടി തനത് ഫണ്ടില്‍ നിന്ന് ചെലവഴിച്ചാണ് നഗരസഭ സ്ഥലം വാങ്ങിയത്.സ്ഥല ഉടമകളുമായി കൗണ്‍സിലര്‍ പിഡി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അവര്‍ എട്ട് സെന്റ് സ്ഥലം റോഡ് വികസനത്തിന് നല്‍കിയത്. സ്ഥലത്തെ മതിലുകളും മറ്റും പൊളിച്ച് നടപ്പാത നിര്‍മിച്ച് കെെവരികള്‍...
എറണാകുളം:   കൊച്ചിയിലെ ഓട്ടോറിക്ഷ ഡ്രെെവര്‍മാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത് പതിവാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. എന്നാല്‍ ഓട്ടോ ഡ്രെെവര്‍മാരില്‍ ഭൂരിഭാഗം പേരും സേവന തല്‍പരരും നല്ല രീതിയില്‍ പെരുമാറുന്നവരുമാണ്. സിറ്റിയിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ചീത്തപേരുണ്ടാക്കുന്നത് സിറ്റിക്ക് പുറത്തുനിന്ന് വന്ന് ഓട്ടം പോകുന്നവരാണെന്ന ് ഡ്രെെവര്‍മാര്‍ പറയുന്നു.ചുരുക്കം ചില ഓട്ടോറിക്ഷ ഡ്രെെവര്‍മാരുടെ പെരുമാറ്റമാണ് എല്ലാവര്‍ക്കും ദോഷകരമായി ബാധിക്കുന്നത്. സ്ഥിരം പ്രീപെയ്ഡില്‍ ഓടുന്ന ഓട്ടോക്കാരെ കുറിച്ച് യാത്രക്കാര്‍ക്ക് ഒരു പരാതിയും ഉണ്ടാകാന്‍ വഴിയില്ല. എന്തെങ്കിലും പരാതി...
എറണാകുളം:എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇത് പണിക്കാലം. ആശുപത്രി പരിസരത്ത് എല്ലായിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ട്രോമ കെയര്‍ സെന്‍ററിന്‍റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെയും പണി ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.ഹെെടെന്‍ഷന്‍ ഭൂഗര്‍ഭ കേബിളുകള്‍ വലിക്കാനായി ഗാര്‍ഡന്‍ വെട്ടിപ്പൊളിച്ച് അതിന്‍റെ പണിയും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ക്യാന്‍സര്‍ ബ്ലോക്കിന്‍റെ നിര്‍മാണവും ആരംഭിക്കാനിരിക്കുകയാണ്.ട്രോമ കെയര്‍ സെന്‍റിന്‍റെ നിര്‍മാണം ജനുവരി 31നകം പൂര്‍ത്തിയാക്കുമെന്നാണ് ഇന്‍കെല്‍ ഉറപ്പുനല്‍കിയിരുന്നതെങ്കിലും...
പച്ചാളം:കൊച്ചി നഗരസഭ പട്ടികവിഭാഗം വനിതകള്‍ക്കായി പച്ചാളത്ത് നിര്‍മിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ മൂലം നീളുന്നു. അഞ്ച് നില കെട്ടിടത്തിന്‍റെ നിര്‍മാണം നഗരസഭ പൂര്‍ത്തിയാക്കിയെങ്കിലും പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചിട്ടുള്ള വെെദ്യുതീകരണം ലിഫ്റ്റ് തുടങ്ങിയവയുടെ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.തൊണ്ണൂറു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഈ കെട്ടിടത്തിന്‍റെ നിര്‍മാണം 2017 മെയ്മാസത്തോടെ പൂര്‍ത്തിയാക്കിയിരുന്നു. അകത്തെ പണികളാണ് ഇനി ബാക്കിയുള്ളത്. ബാത്ത്റൂമിന്‍റെയും കിച്ചണിന്‍റെയും ഉള്‍പ്പെടെ ജോലികളൊക്കെ പൂര്‍ത്തിയാക്കിയെങ്കിലും മൊത്തം പൊടി പിടിച്ചുകിടക്കുകയാണ്.2018...
കലൂര്‍:   പെന്‍സില്‍ ബോക്സും പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച് മാതൃകയാകുകയാണ് പൊറ്റക്കുഴിയിലെ ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂള്‍. കുട്ടികള്‍ തന്നെ നിര്‍മ്മിച്ച തുണിസഞ്ചികളും, പേപ്പര്‍ ബുക്ക് മാര്‍ക്കുമെല്ലാം പരീക്ഷിച്ച് വിജയിച്ചതിനു ശേഷമാണ് പുതിയൊരു ആശയം സ്കൂളിലെ എച്ച്എമ്മായ ലില്ലി ടീച്ചറുടെ മനസ്സില്‍ ഉദിച്ചത്.സ്കൂളിലെ എല്ലാ കുട്ടികളും, പ്ലാസ്റ്റിക്കിന്റെ പെന്‍സില്‍ ബോക്സ് ഉപേക്ഷിക്കാനുള്ള ടീച്ചറുടെ തീരുമാനത്തിനൊപ്പം നിന്നു. അങ്ങനെ കുട്ടികള്‍ തന്നെ മുന്‍കെെയ്യെടുത്ത് പേപ്പര്‍ ബോക്സുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക്...
ലക്നൗ:അഖില ഭാരതീയ വിശ്വഹിന്ദു മഹാസഭയുടെ ഉത്തര്‍പ്രദേശിലെ അധ്യക്ഷന്‍ രംഗീത് ബച്ചന്‍ പ്രഭാത സവാരിക്കിടെ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ ലക്നൗവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്‍റെ സമീപത്ത് വെച്ചാണ് വെടിയേറ്റത്.ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം രംഗീത് ബച്ചന് നേരെ വെടിയുതിർക്കുകയായിരുന്നു. തലക്ക് വെടിയേറ്റ രംഗീത് ബച്ചൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു.അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും  വെടിവെയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇയാളെ  കിങ്...
കളമശ്ശേരി:വേനല്‍ കടുത്തതോടെ കളമശ്ശേരി നിവാസികളില്‍ ഭീതിപര്‍ത്തി വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നു. എച്ച്എംടി എസ്റ്റേറ്റ്, മെഡിക്കല്‍ കോളേജ് പരിസരം, ദേശീയ പാത, കുസാറ്റ് ക്യാംപസ് തുടങ്ങിയ പ്രദേശങ്ങളെല്ലാം കാട്ടുതീ പേടിയിലാണ്.കാട് കത്തിനശിക്കുന്നതിന് പുറണെ ജെെവവെെവിധ്യവും കൂടിയാണ് കാട്ടുതീയില്‍ കത്തിയമരുന്നത്. കാടിനുള്ളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടാകുന്ന വിഷപ്പുക നാട്ടുകാര്‍ക്ക് ആരേഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.ഈ പ്രദേശങ്ങളിലെല്ലാം എല്ലാ വര്‍ഷവും വേനല്‍ കാലമാകുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് പതിവ് സംഭവമാണ്. നിരന്തരം കാട്ടുതീ...