30 C
Kochi
Sunday, October 24, 2021

Daily Archives: 10th February 2020

ദില്ലി: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ.  കൊടിക്കുന്നിൽ സുരേഷ് എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ്‌ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല സമരക്കാലത്ത്  സംസ്ഥാന സർക്കാരിൽ നിന്ന് ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്നും ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, തിരുപ്പതി മോഡൽ ട്രസ്റ്റായി ശബരിമല ക്ഷേത്രത്തിന്‍റെ ഭരണസംവിധാനം മാറ്റുകയോ ചെയ്യുമെന്ന് പല തവണ സംസ്ഥാന ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു.
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റി  പാര്‍ലമെന്‍റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാർഥികളും സംഘടിപ്പിച്ച പ്രതിഷേധം പോലീസ് തടഞ്ഞപ്പോൾ സമരക്കാർ ബാരക്കേട്‌ മറികടന്നതോടെയാണ് സംഘർഷം ആരംഭിച്ചത്.സംഭവത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. മര്‍ദ്ദനത്തില്‍ തങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ക്ക് പരിക്കേറ്റതായി ജാമിയയിലെ വിദ്യാർത്ഥികളായ പെൺകുട്ടികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ  അല്‍ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ലാത്തി...
കൊറോണ ബാധയെത്തുടർന്ന് ജപ്പാനിലെ യോകൊഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ 66 യാത്രക്കാർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. കപ്പൽ നിലവിൽ ഒറ്റപ്പെടുത്തി ഇട്ടിരിക്കുകയാണ് അധികൃതർ. കൊറോണ രോഗികൾക്ക് ചികിത്സ കപ്പലിനുള്ളിൽ തന്നെ നൽകുന്നുണ്ട്. ഇന്ത്യക്കാരടക്കം കപ്പലിൽ 3700 യാത്രക്കാരാണുള്ളത്.
ലോസ് ഏഞ്ചലസ്: മികച്ച സഹനടനുള്ള ഓസ്കാർ സ്വീകരിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരോക്ഷമായി പരിഹസിച്ച് ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ്.  ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയ ചര്‍ച്ചയില്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ ജോണ്‍ ബോള്‍ട്ടനെ സാക്ഷി മൊഴി നല്‍കാന്‍ അനുവദിക്കാതിരുന്നതിലുള്ള എതിര്‍പ്പാണ് ബ്രാഡ് പിറ്റ് രേഖപ്പെടുത്തിയത്. ഓസ്കാർ വേദിയിൽ തനിക്ക് സംസാരിക്കാൻ അനുവദിച്ച 45 സെക്കൻഡ് ആണെങ്കിലും അത്  അമേരിക്കന്‍ സെനറ്റ് ജോണ്‍ ബോള്‍ട്ടിനു അനുവദിച്ചതിനേക്കാള്‍ കൂടുതലാണല്ലോ...
ലോസ് ഏഞ്ചലസ്: ഓസ്കാർ വേദിയിൽ കാൾ മാക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ പരാമർശിച്ച് ജൂലിയ റിച്ചെർട്ട്. മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡ് സ്വീകരിക്കാൻ വേദിയിലെത്തിയപ്പോഴാണ് ജൂലിയ സർവലോക തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് ആഹ്വാനം ചെയ്തത്.'തൊഴിലാളികൾ കൂടുതൽ കഠിനമായ ദിനങ്ങളിലൂടെ കടന്നുപോവുകയാണിപ്പോൾ എന്നും തൊഴിലാളികളുടെ ദിവസങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സർവരാജ്യ തൊഴിലാളികൾ സംഘടിക്കുവെന്നുമാണ് ജൂലിയ പറഞ്ഞത്.  ബരാക് ഒബാമയും മിഷേല്‍ ഒബാമയും ഉടമകളായുള്ള ഹയര്‍ ഗ്രൗണ്ട് പ്രൊഡക്ഷന്‍സ് കമ്പനി നിർമിച്ച ‘അമേരിക്കൻ ഫാക്ടറി' എന്ന...
തിരുവനന്തപുരം: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൻവർ റഷീദ് ചിത്രം 'ട്രാൻസ്' സെൻസർ ബോർഡ് കുരുക്കിൽ. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങൾ ചിത്രത്തില്‍ നിന്നും 17 മിനിറ്റോളം ദൈർഘ്യം വരുന്ന സീനുകൾ പൂര്‍ണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ തീരുമാനം ശരിവയ്ക്കാൻ സംവിധായകന്‍ അൻവർ റഷീദ് തയ്യാറായില്ല. ഇതേ തുടർന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. നസ്രിയയും ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ്...
വടക്ക്-പടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ സൈന്യം സൈനിക നീക്കം ശക്തമാക്കിയതോടെ തിരിച്ചടിക്കുമെന്ന് തുര്‍ക്കി. സഖ്യസേനയുടെ പിന്തുണയോടെ ശക്തമായ അക്രമം നടത്തുന്ന അസദ് ഭരണകൂടം അതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് ഇന്നലെയാണ് തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. സിറിയന്‍ തുര്‍ക്കി അതിര്‍ത്തിയില്‍ മൂന്ന് ദശലക്ഷം ആളുകള്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നിരിക്കുന്നത്.
ഓസ്കാർ അവാർഡ് വേദിയിൽ വംശീയഹത്യയെയും, മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും പരാമർശിച്ച് ജോക്കർ താരം വാക്കിന്‍ ഫീനിക്‌സ്. ഒരു അഭിനേതാവായതിൽ താൻ അഭിമാനിക്കുന്നുവെന്നും കാരണം സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവർക്കായി ശബ്ദമുയർത്താൻ ഈ പ്രൊഫഷനിലൂടെ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും താരം മികച്ച നടനുള്ള ഓസ്കാർ  സ്വീകരിച്ച ശേഷം പറഞ്ഞു. മനുഷ്യനാണ് ഈ പ്രപഞ്ചത്തിൽ ഏറ്റവും വലിയവൻ എന്ന ചിന്തകളയണമെന്നും ഈ ലോകം മൃഗങ്ങളുടെയും മറ്റ് ജന്തുജാലങ്ങളുടെയും കൂടിയാണെന്നും താരം കൂട്ടിച്ചേർത്തു.
പാലസ്തീന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പാലസ്തീന്‍ - ഇസ്രയേല്‍ സമാധാന കരാർ തള്ളിയ പാലസ്തീനിനെ സംഘര്ഷത്തിലാക്കി ഇസ്രയേല്‍. പാലസ്തീന്‍റെ പ്രധാന കയറ്റുമതിയായ കാര്‍ഷികോത്പന്ന കയറ്റുമതി ഇസ്രയേൽ തടഞ്ഞു. പലസ്തീനിൽ  നിന്ന് അതിർത്തിവഴിയുള്ള ജോര്‍ദ്ദാനിലേക്കുള്ള കയറ്റുമതിയാണ് ഇസ്രയേല്‍ തടഞ്ഞത്. ഇതോടെ പാലസ്തീന് ഇസ്രയേല്‍ ഒഴികെയുള്ള ഒരു രാജ്യവുമായും കയറ്റുമതി നടത്താന്‍ കഴിയാത്ത അവസ്ഥയായി.
മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത അന്ന ബെൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ഹെലൻ'ന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് തമിഴിൽ അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തിൽപെട്ട ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.