25.5 C
Kochi
Saturday, October 16, 2021

Daily Archives: 21st February 2020

ബ്രിട്ടൻ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അനാവശ്യമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടുവെന്ന പരാതി ശക്തമായ സാഹചര്യത്തിൽ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേലിനു പിന്തുണയുമായി അനുയായികള്‍ രംഗത്ത്. ഉദ്യോഗസ്ഥരെ രാത്രി വൈകിയും മീറ്റിങ്ങുകള്‍ക്കു വിളിച്ചു വരുത്തുന്നു എന്നാണ് പ്രധാന ആരോപണം. ഹോം ഡിപ്പാര്‍ട്ട്മെന്‍റിലെ പെര്‍മനന്‍റ് സെക്രട്ടറി സര്‍ ഫിലിഫ്ഫ് ററ്റ്നാമിനെ പുറത്താക്കാന്‍ പ്രീതി ശ്രമിക്കുന്നതായും ആരോപണം ഉയരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളയുന്ന അനുയായികള്‍, ഒന്നാന്തരം ടീം പ്ളെയറാണ് പ്രീതി എന്നാണ് വിശേഷിപ്പിക്കുന്നത്. 
 യുഎഇ: രണ്ടു പേര്‍ക്ക് കൂടി യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് രോഗികളും നിരീക്ഷണത്തിലാണെന്നും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം  വ്യക്തമാക്കി.കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 2 പേര്‍കൂടി ആശുപത്രി വിട്ടിരുന്നു. യുഎഇ നല്‍കിയ മികച്ച ചികിത്സയ്ക്കും പരിചരണത്തിനും ചൈനക്കാര്‍ തങ്ങളുടെ നന്ദി അറിയിച്ചു.
സ്വിറ്റ്സർലൻഡ്: സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യമായി സ്വിറ്റ്‌സർലന്റിനെ തിരഞ്ഞെടുത്തത്  ഇന്‍ഷ്വറന്‍സ് കംബാരിസൺ വെബ്സൈറ്റായ ഇന്‍ഷുര്‍ലി.  സഞ്ചാരികള്‍ നേരിടേണ്ടി വരുന്ന വിവിധ അപകടസാധ്യതകളും വിലയിരുത്തിയാണ് ഇന്‍ഷുര്‍ലി 180 രാജ്യങ്ങളുടെ റാങ്കിംഗ് തയാറാക്കിയത്. പകര്‍ച്ചവ്യാധികള്‍, അക്രമം, ഭീകരവാദം, പ്രകൃതി ദുരന്തങ്ങള്‍, എയര്‍ലൈനുകളുടെ മികവ്തു, റോഡ് അപകടങ്ങളില്‍ പ്രതിവര്‍ഷം മരിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം, തുടങ്ങിയ ഘടകങ്ങളാണ് ഏറ്റവും സുരക്ഷിതമായ രാജ്യത്തെ കണ്ടുപിടിക്കാനായി  പരിഗണിച്ചിരിക്കുന്നത്.എല്ലാ പ്രധാന ഘടകങ്ങളിലും നൂറില്‍ തൊണ്ണൂറിലധികം സ്കോര്‍ നേടിയ ഏക രാജ്യം സ്വിറ്റ്സര്‍ലന്‍ഡാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സിംഗപ്പൂരാണ്. ആദ്യ പത്തില്‍...
ഫ്രാൻസ്: ഭീകരതക്ക്​ സാമ്പത്തിക സഹായം നല്‍കിയതിന് പാകിസ്ഥാനെ​ ഗ്രേ ലിസ്​റ്റില്‍ നിലനിര്‍ത്താന്‍ ആഗോള നിരീക്ഷണ ഏജന്‍സിയായ 'ഫിനാന്‍ഷ്യല്‍ ആക്​ഷന്‍ ടാസ്​ക്​ ഫോഴ്​സ്​. നടപടികള്‍ സ്വീകരിച്ച്‌​ നാലു മാസത്തിനകം പട്ടികക്ക്​ പുറത്തുകടന്നില്ലെങ്കില്‍ കരിമ്പട്ടികയിലേക്ക്​ മാറ്റുമെന്നാണ്​ പാകിസ്ഥാനുള്ള മുന്നറിയിപ്പ്​.കഴിഞ്ഞ മാസം ബെയ്ജിങ്ങില്‍ നടന്ന എഫ്എടിഎഫിന്‍റെ സമാപന ചടങ്ങിൽ ഏഷ്യ-പസഫിക് ജോയിന്‍റ് ഗ്രൂപ്പ് യോഗത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം ചൈന നടത്തിയിരുന്നു. എഫ്എടിഎഫിലെ 39 അംഗരാജ്യങ്ങളില്‍ 12 രാജ്യങ്ങളുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ പാകിസ്താന് ഗ്രേ ലിസ്റ്റില്‍ നിന്ന്...
ബഹ്‌റൈൻ: ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. കേ​ര​ള നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ ​എം​കെ മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ​ചെ​യ്​​തു.കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​സാ​ധ​ക​ര്‍ ന​യി​ക്കു​ന്ന 'പു​സ്​​ത​കം'​എ​ന്ന കൂ​ട്ടാ​യ്​​മ​യു​ടെ ബാ​ന​റി​ല്‍ 50ല​ധി​കം പ്ര​സാ​ധ​ക​രു​ടെ പ​തി​നാ​യി​ര​ത്തോ​ളം ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ളാ​ണ്​ പു​സ്​​ത​കോ​ത്സ​വ​ത്തി​ല്‍. പ്ര​ശ​സ്​​ത എ​ഴു​ത്തു​കാ​രി കെആ​ര്‍ മീ​ര, എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഷി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ് തുടങ്ങിയവർ പങ്കെടുത്തു.
യുഎഇ: യുഎഇ  മെഡിക്കല്‍ പരിശോധന നടത്താനും  റെസിഡന്‍സി വിസ ലഭ്യമാകാനുള്ള സമയം 28 മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി ആയി ചുരുക്കും.മെഡിക്കല്‍ പരിശോധനയുടെ പ്രോസസ്സിംഗ് സമയം രജിസ്‌ട്രേഷന്‍ മുതല്‍ റെസിഡന്‍സി വിസ നല്‍കുന്നത് വരെ കേന്ദ്രം ഗണ്യമായി കുറയ്ക്കും. ദുബായിയിലെ പുതിയ സ്മാര്‍ട്ട് മെഡിക്കല്‍ സെന്ററിലാണ് സാധ്യമാകുന്നത്. 
അമേരിക്ക: ഭീകര സംഘടന താലിബാനും അമേരിക്കയും ഫെബ്രുവരി 29 ന് സമാധാനക്കരാറില്‍ ഒപ്പിടും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം അറിയിച്ചത്. കരാറില്‍ ഒപ്പിടുന്നതോടെ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷാവസ്ഥ ഇല്ലാതാകും, സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയും, പോംപിയോ അറിയിച്ചു.കരാറില്‍ താലിബാനും അമേരിക്കയും ഒപ്പിടുന്നതോടെ അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷം നീണ്ടു നിന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കാണ് സമാപനം ഉണ്ടാവുന്നത്. കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച വിവരങ്ങള്‍ അഫ്ഗാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജാവേദ് ഫൈസലും സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും...
ദുബായ്:ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ മേളകളിലൊന്നായ  ഗള്‍ഫ് ഫുഡില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച് ഈസ്റ്റേൺ .ഷവര്‍മ മസാല, സെവന്‍ സ്പൈസസ്, ലോങ് ലീഫ് ടീ, സ്പെഷ്യന്‍ ടീ ബാഗ്സ് തുടങ്ങിയ മിഡിലീസ്റില്‍ ഏറെ ആവിശ്യക്കാരുള്ള ഉല്‍പന്നങ്ങളുമായിട്ടാണ് ഈസ്റ്റേണ്‍ ഗള്‍ഫ് ഫുഡില്‍ എത്തിയത് .പുതിയ ഉല്‍പ്പന്നങ്ങള്‍ കാണാനും മനസിലാക്കാനുമായി നിരവധിപ്പേരാണ് 5 ദിവസങ്ങളിലായി ഈസ്റ്റേണിന്റെ പവലിയനില്‍ എത്തിയത്.
സൗദി: സൗദി അറേബ്യയിലെ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ യെമന്‍ വിമത മിസൈലുകള്‍ തടഞ്ഞതായി മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം പറഞ്ഞു.നഗരങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് മനപൂര്‍വ്വം നടത്തിയ ആക്രമണമാണെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.ഇറാന്‍ പിന്തുണയോടെയുള്ള ഹൂത്തി തീവ്രവാദ ഗ്രൂപ്പാണ് മിസൈലുകള്‍ പ്രയോഗിച്ചതെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജന്‍സി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.  
ചൈന: വുഹാനിലേക്ക് ഇന്ത്യ അയക്കുന്ന പ്രത്യേക വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസില്ലെന്ന് ചൈന അറിയിച്ചു.  നടപടിക്രമങ്ങള്‍ക്കുമായി രണ്ട് രാജ്യങ്ങളിലെ വകുപ്പുകളും ബന്ധപ്പെട്ട് വരുന്നതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്ററിനെ വൈദ്യസഹായവുമായി വുഹാനിലേക്ക് അയക്കുമെന്ന് ഈ മാസം 17 നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തിരികെ വരുമ്പോൾ വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരേയും മറ്റുരാജ്യങ്ങളിലെ പൗരന്‍മാരേയും കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ച് വരാനിരിക്കുന്ന ബാക്കി 80 പേര്‍ക്കുള്ള ക്രമീകരണം സംബന്ധിച്ചാണ് ഇരുരാജ്യങ്ങളിലേയും വകുപ്പുകള്‍ തമ്മില്‍...