30 C
Kochi
Sunday, October 24, 2021

Daily Archives: 17th February 2020

ബീഹാർ:   രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യനിരോധനം ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന കണ്‍വെണ്‍ഷനിലാണ് നിതീഷ് കുമാർ ആവശ്യം ഉന്നയിച്ചത്. മദ്യനിരോധനം ചില സംസ്ഥാനങ്ങളില്‍ മാത്രം നടപ്പിലാക്കിയാല്‍ പോരാ, രാജ്യമൊട്ടാകെ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ മദ്യനിരോധനം രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. ബീഹാറില്‍ 2011 മുതല്‍ മദ്യനിരോധനം നടപ്പിലാക്കാന്‍ താന്‍ ആലോചിക്കുന്നതാണ്. അത് 2016 ല്‍ നടപ്പിലാക്കിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 
തിരുവനന്തപുരം: തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളിൽ ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ഒറ്റ തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകും. ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്നും എന്നാൽ,  വിയോജിക്കുന്നവ‍ർ കാരണം അറിയിക്കണമെന്നും റവന്യുമന്ത്രി പറഞ്ഞു. തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന  നടപടികൾക്ക് അംഗീകാരം നൽകി കൊണ്ട് ഇന്നലെയാണ് സർക്കാർ  ഉത്തരവിറക്കിയത് ഭൂമി ഇടപാടുകൾക്ക്  സുത്യാര്യത വരികയും തട്ടിപ്പുകൾ കുറക്കുകയുമാണ് നടപടിയുടെ പ്രധാന ലക്ഷ്യം. .  എന്നാല്‍, എന്ന്...
 തിരുവനന്തപുരം: യുഎപിഎ ബന്ധം  ആരോപിച്ച്‌ അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍എൽബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നൽകി. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്ബസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.
ന്യൂഡൽഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ബ്രിട്ടീഷ് നിയമസഭാംഗമായ ഡെബി അബ്രഹാംസിന് ഇന്ത്യ പ്രവേശനം നിഷേധിച്ചു. ഡെബി അബ്രഹാംസിന് പ്രവേശനം നിഷേധിച്ചതിനും വിസ റദ്ദാക്കിയതിന് ഒരു കാരണവും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും വിസക്ക് 2020 ഒക്ടോബർ വരെ സാധുതയുള്ളതാണെന്നും ഹര്‍പ്രീത് ഉപാൽ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്ര സർക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ ഡെബി അബ്രഹാംസ്...
ന്യൂഡൽഹി:   മതിലുകള്‍ നിര്‍മ്മിച്ച്‌ ദാരിദ്ര്യത്തെ മറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന പരാമര്‍ശവുമായി ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന'. അടുത്ത ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര ചെയ്യുന്ന അഹമ്മദാബാദിലെ ചേരികൾ മതിൽകെട്ടി മറയ്ക്കാനുള്ള തീരുമാനത്തെയാണ് ശിവസേന വിമർശിച്ചത്. മുന്‍പ് 'ദാരിദ്ര്യത്തെ അകറ്റൂ' എന്ന മുദ്രാവാക്യമാണ് രാജ്യത്ത് നിലനിന്നിരുന്നതെങ്കില്‍ ഇന്നത് 'ദാരിദ്ര്യത്തെ മറയ്ക്കൂ' എന്നതായി മാറിക്കഴിഞ്ഞുവെന്നും 'സാമ്‌ന' പറയുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ അഹമ്മദാബാദ് സന്ദര്‍ശനം മോദിയും ട്രംപും തമ്മിലുള്ള ഒത്തുതീര്‍പ്പാണെന്നും അമേരിക്കയുടെ ജനസംഖ്യയില്‍...
തിരുവനന്തപുരം: തോക്കുകള്‍ കാണാതായ സംഭവം, സിഎജി റിപ്പോര്‍ട്ടിനെ തള്ളി ക്രൈംബ്രാഞ്ച് . സിഎജി റിപ്പോർട്ടിലെ പോലെ എസ്എപി ക്യാമ്പിൽ നിന്ന് തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി .647 തോക്കുകള്‍ ക്യാമ്പിൽ  സൂക്ഷിച്ചിട്ടുണ്ടെന്നും 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോക്കുകള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള പോലീസിന്റെ 25 തോക്കുകളും, പന്ത്രണ്ടായിരത്തി അറുപത്തി ഒന്ന് വെടിയുണ്ടകളും കാണ്‍മാനില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ന്യൂഡൽഹി: പൗരത്വ  നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരോട് സംസാരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനെ നിയമിച്ചു . മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ വജഹത് ഹബീബുള്ള എന്നിവരെ ആണ് സുപ്രീം കോടതി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍ നടത്തുന്ന സ്ഥലത്ത് നിന്ന് സമരം മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തുക . പ്രതിഷേധിക്കാനുള്ള സ്വാതന്ത്യം മൗലിക അവകാശമാണെന്നും റോഡ് തടഞ്ഞ് നടത്തുന്ന സമരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും...
ന്യൂഡൽഹി:   നിര്‍ഭയ കേസില്‍ പ്രതികളെ മാര്‍ച്ച്‌ 3ന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വധശിക്ഷ അനന്തമായി വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ നിരന്തരം പരാതിപ്പെടുന്നതിനിടെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി മരണവാറന്റിനുള്ള അപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ജനുവരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്‌റ്റേ ചെയ്യുകയായിരുന്നു.
ന്യൂ ഡല്‍ഹി: മറ്റു നഗരങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് ഇനി സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ എളുപ്പം. പ്രത്യേകമായി സജ്ജീകരിക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ് കേന്ദ്രങ്ങളിലൂടെ ഇനി ഏത് നഗരത്തില്‍ നിന്നും വോട്ട് രേഖപ്പെടുത്താം.  ബ്ലോക്ക്ചെയിന്‍  സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ സംവിധാനം ഐഐടി മദ്രാസിലെ ഗവേഷകരാണ് വികസിപ്പിച്ചെടുക്കുന്നത്.സര്‍വ്വീസ് വോട്ടുകള്‍ ഇലക്ട്രോണിക്കായി രേഖപ്പെടുത്താനുള്ള ഇടിപിബിഎസ് സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായ സാങ്കേതിക വിദ്യയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഒരുങ്ങുന്നതെന്ന് ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സന്ദീപ് സക്സേന പറഞ്ഞു....
എറണാകുളം:   അറിവ് പൂക്കുന്ന അക്ഷര വേദിയില്‍ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി. കൃതി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.മുസ്ലീങ്ങളേയും കൃസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണ്, ഏത് ഉപനിഷത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും കൃതിയുടെ വേദിയില്‍ മുഖ്യമന്ത്രി ചോദിച്ചു.സാധാരണയായി സെന്‍സസ്സിന്റെ ഭാഗമായി നടത്തുന്ന വിവരശേഖരണം...