25.5 C
Kochi
Saturday, October 16, 2021

Daily Archives: 23rd February 2020

ന്യൂഡൽഹി: പാര്‍ലമെന്റ് പാസ്സാക്കിയ മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം അത്യന്തം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങള്‍ക്ക് എതിരുമാണ് എന്നാരോപിച്ചാണ് വനിത ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്. മുത്തലാഖ് നിരോധിക്കാനുള്ള നിയമം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൊല്ലം:   കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്. തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ വനമേഖലയിലെ റോഡരികില്‍ കവറില്‍ പൊതിഞ്ഞാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംഭവം ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കും. സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാക് സൈന്യത്തിനു വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നാണു സംശയം.
ന്യൂഡൽഹി:   ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി 'ബാഹുബലി-2' ചിത്രത്തിലെ എഡിറ്റ് ചെയ്ത വീഡിയോ ട്വീറ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലി നായകന്‍ പ്രഭാസിന്റെ തല വെട്ടിമാറ്റി ട്രംപിന്റെ തലവെച്ച് മോര്‍ഫ് ചെയ്ത വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച കൂട്ടുകാര്‍ക്കൊപ്പം ചിലവഴിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ്‌ ട്രംപ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.ബാഹുബലിയില്‍ ശിവഗാമി ആയി അഭിനയിച്ച രമ്യ കൃഷ്ണന്റെ റോളിലാണ് ട്രംപിന്റെ ഭാര്യ...
തിരുവനന്തപുരം:   കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നെന്നു പ്രചാരണം നടത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ പിഎസ്‌സി നോട്ടീസ് നല്‍കി. ശനിയാഴ്ച്ച നടന്ന കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു കിട്ടിയെന്ന രീതിയില്‍ വാട്‌സ്‌ആപില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണു നടപടി. കെഎഎസ് പരീക്ഷാര്‍ത്ഥി കൂടിയായ സെക്രട്ടറിയേറ്റിലെ സെക്ഷന്‍ ഓഫീസര്‍ക്കാണ് പിഎസ്‌സി നേരിട്ടു നോട്ടീസ് നല്‍കിയത്.ഇതിനുപുറമേ ചില ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിഎസ്‌സി കോച്ചിംഗ് സെന്ററുകള്‍ നടത്തുന്ന രണ്ട് സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ഡല്‍ഹിയില്‍ റോഡ് ഉപരോധിച്ച്‌ പ്രതിഷേധം. ഡല്‍ഹിയിലെ ജാഫ്രാബാദിലാണ്‌ റോഡ് ഉപരോധിച്ച്‌ ശനിയാഴ്ച രാത്രി മുതല്‍ പ്രതിഷേധ സമരം തുടങ്ങിയത്‌. മെട്രോ സ്റ്റേഷന് സമീപം നൂറുകണക്കിന് സ്ത്രീകളാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച്‌ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനും പ്രതിഷേധക്കാര്‍ പിന്തുണ നല്‍കിയിട്ടുണ്ട്. സമരത്തെ തുടര്‍ന്നു പ്രദേശത്ത് പൊലീസ് സുരക്ഷ...
#ദിനസരികള്‍ 1042   എം പി പോള്‍, ചിത്രകലയും കാവ്യകലയും എന്ന പേരില്‍ എഴുതിയ ഒരു ലേഖനം സൌന്ദര്യനിരീക്ഷണത്തിലുണ്ട്. ഏതാണ് കൂടുതല്‍ ഉത്കര്‍ഷമെന്ന അന്വേഷണമാണ് ഈ രണ്ടു ആവിഷ്കാരപദ്ധതികളേയും താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം നിര്‍വഹിക്കുന്നത്. കലകളേതാണെങ്കിലും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യമെന്താണെന്ന ചോദ്യത്തിനാണ് പ്രസക്തിയെങ്കിലും മേന്മ തങ്ങള്‍ക്കാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നുണ്ടെന്ന് ഭംഗ്യന്തരേണ കളിയാക്കിക്കൊണ്ടാണ് എം പി പോള്‍ ലേഖനം തുടങ്ങുന്നത്.“മനുഷ്യവര്‍ഗ്ഗത്തിന്റെ സംസ്കാരത്തിന്റെ മുന്നോടിയുമാണ് കവി എന്ന് ഷെല്ലി പറയുന്നു. നേരെ മറിച്ച് ലിയനാര്‍‌ഡോ ഡാവിഞ്ചി...