25.5 C
Kochi
Saturday, October 16, 2021

Daily Archives: 3rd February 2020

ഉക്രൈനിയൻ വിമാനം സ്വന്തം സൈന്യം തന്നെയാണ് തകർത്തതെന്ന് ഇറാൻ അധികൃതർ അറിഞ്ഞിരുന്നതായി റിപ്പോർട്ട്.  മറ്റൊരു വിമാനത്തിലെ ഇറാനിയൻ പൈലറ്റ്, വിമാനത്തിന് നേരെ മിസൈലാക്രമണം നടക്കുന്നുവെന്ന് എയർ ട്രാഫിക് കൺട്രോളിന് നൽകിയ സന്ദേശം പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.  ജനുവരി 8-ാം തീയതിയാണ് യുക്രൈനിന്‍റെ ബോയിംഗ് 737 വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നു വീഴുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കൊച്ചി: ഫേസ്ബുക്കിലെ സൗഹൃദ കൂട്ടായ്മയായ  മൂവി സ്ട്രീറ്റ് സംഘടിപ്പിച്ച അവാർഡ് വേദിയിൽ പൗരത്വ നിയമത്തെ പരിഹസിച്ച് തിരക്കഥാകൃത്ത് ഹർഷദ്. ഹർഷദ് തിരക്കഥ നിർവഹിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഉണ്ട'യ്ക്ക് ലഭിച്ച മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വീകരിക്കാൻ വേദിയിലെത്തിയപ്പോഴായിരുന്നു ആക്ഷേപഹാസ്യ രൂപേണ ഹർഷദ് പൗരത്വ നിയമത്തെ പരാമർശിച്ചത്.'അല്ലയോ ഇന്ത്യൻ പൗരന്മാരെ, സമീപഭാവിയിൽ പൗരത്വം നഷ്ടപ്പെടാൻ പോകുന്നവരെ, ഒരിക്കലും പൗരത്വം നഷ്ടപെടില്ലെന്ന് വിശ്വസിക്കുന്നവരെ, നിങ്ങൾക്ക് സമാധാനം'...
മനുഷ്യന്‍റെ പ്രവൃത്തിമൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഓസ്ട്രേലിയയില്‍ വര്‍ഷംതോറും ഉണ്ടാകുന്ന കാട്ടുതീക്ക് കാരണമെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.  ഓസ്ട്രേലിയയുടെ മൊത്തം ഹരിതഗൃഹ വാതക ബഹിര്‍ഗമനം അടിയന്തിരമായി കുറയ്ക്കണമെന്നും, ആഗോള കാലാവസ്ഥാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് നയതന്ത്രപരമായി പ്രവർത്തിക്കണമെന്നും 200 ലധികം ശാസ്ത്രജ്ഞരാണ് ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2050-ഓടെ കാര്‍ബണ്‍ ഉദ്വമനം പൂജ്യത്തില്‍ എത്തിക്കുന്നതിനും അടിയന്തിര നടപടികള്‍ അത്യാവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ  ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നാല് മന്ത്രിന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൂടാതെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 7.3 ലക്ഷംകോടി രൂപയുടെ ദേശീയ കര്‍മ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. 2019 മാര്‍ച്ചിൽ ദക്ഷിണ പഞ്ചാബ്, ഖൈബര്‍ എന്നിവിടങ്ങളില്‍ ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളും  വെട്ടുക്കിളികൾ നശിപ്പിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.
പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കി. കുറ്റപത്രം സ്വീകരിക്കാൻ അധികാരമില്ലെന്നും, സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ടുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി കുറ്റപത്രം മടക്കി നൽകിയത്.വ്യാജരേഖകൾ ചമച്ച് പുതുച്ചേരിയിൽ രണ്ട് ഔഡി കാറുകളുടെ രജിസ്‌ട്രേഷൻ നടത്തി നികുതിവെട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് ഗോപിയ്‌ക്കെതിരെയുള്ള കേസ്....
ദില്ലി: ഗായകൻ അദ്‌നാൻ സാമികയ്ക്ക് രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചതിൽ പ്രതിഷേധവുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. സിഎഎ പ്രതിഷേധത്തിന്‍റെ ഭാഗമായി കോണ്‍സിറ്റൂഷന്‍, സേവ് ദ കണ്‍ട്രി എന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വര. ലണ്ടനിൽ ജനിച്ചു വളർന്ന, പാകിസ്ഥാൻ എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ മകനായ അദ്‌നാൻ സാമിയ്ക്ക് 2016ൽ പൗരത്വം നൽകാനും ഇപ്പോൾ പദ്മശ്രീ നൽകി ആദരിക്കാനും കേന്ദ്ര സർക്കാരിന് സാധിക്കുമെങ്കിൽ പൗരത്വഭേതഗതി എന്ന നിയമത്തിന് എന്ത് ന്യായീകരണം നിരത്താനാകും...
കേന്ദ്ര സർക്കാർ മുന്നോട്ട് കൊണ്ടുവന്ന  പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും ഭരണഘടനാലംഘനമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ സംഘടനകള്‍, ആഗോള മനുഷ്യാവകാശ സംഘടനകള്‍ എന്നിവരുടെ മുമ്പാകെ സമര്‍പ്പിച്ച സാക്ഷ്യപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ് ഈ നിയമമെന്നും ആംനസ്റ്റി ആരോപിച്ചു. എന്നാൽ ഇത്  ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഉള്‍ക്കൊണ്ടാണ് ഈ നിയമം...
തീരദേശ പട്ടണമായ ബിര്‍ ഇല്‍ അബ്ദിന് കിഴക്കുമാറിയുള്ള ഇ​സ്ര​യേ​ലി​ൽ നി​ന്ന് ഈ​ജി​പ്തി​ലേ​ക്കു​ള്ള ഗ്യാ​സ് ലൈ​ൻ തീവ്രവാദികള്‍ തീവെച്ചതായി അ​ൽ​ജ​സീ​റ അ​റ​ബി​ക്കിന്റെ റിപ്പോർട്ട്.  ഈ​ജി​പ്തി​ലേ​ക്കു​ള്ള നാ​ചു​റ​ൽ ഗ്യാ​സി​ന്‍റെ നീ​ക്കം പൂ​ർ​ണ​മാ​യും തട​സ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് ഇ​സ്ര​യേ​ൽ ആ​രോ​പി​ച്ചു. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുകയാണെന്നും, എല്ലാ അധികൃതരുമായി വിവരങ്ങള്‍ സംയോജിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഇസ്രയേല്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രൈമറി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ന് അയോവ സംസ്ഥാനത്താണ് ഈ വർഷം നടക്കാൻ പോകുന്ന  പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കമിട്ടത്. 12 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തവണയും റിപ്പബ്ലിക്ക് സ്ഥാനാർത്ഥിയായി മത്സരിക്കും. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന പ്രാരംഭ തെരഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ 3979 ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സ്ഥാനാർത്ഥിയാകാൻ...
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് ചൈനയിൽ വ്യാപകമായി പടരുന്ന സാഹചര്യത്തിലും ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാൻ നഗരം ദുരിതത്തിലാണ്. ജീവൻ പണയം വച്ച് തങ്ങൾ ജോലി ചെയ്യുമ്പോഴും റെഡ് ക്രോസിന്‍റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവർത്തനവുമാണ് തുടരുന്നതെന്ന് ചൈനയിലെ നഴ്സുമാരും ഡോക്ടർമാരും പറയുന്നു.