25.5 C
Kochi
Saturday, October 16, 2021

Daily Archives: 14th February 2020

ബോക്സിങ് ലോക റാങ്കിങ്ങിൽ 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം അമിത് പംഘാൽ ഒന്നാം സ്ഥാനത്ത്. 72 കിലോ വിഭാഗത്തിൽ 2009ൽ  വിജേന്ദർ സിങ് ഒന്നാംസ്ഥാനത്ത് എത്തിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിട്ടുള്ള അമിത് ലോക ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായാണ് ലോക റാങ്ക് പട്ടിക പ്രഖ്യാപിച്ചത്. 
താന്‍ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന മകന്‍ എഡീഞ്ഞോയുടെ വെളിപ്പെടുത്തല്‍ തള്ളി ബ്രസീലിയൻ ഫുട്‌ബോള്‍ ഇതിഹാസം പെലെ. താന്‍ സുഖമായിരിക്കുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്നുവെന്നും, ഒരു എൺപത് വയസുകാരന് ഇത് സാധാരണമാണെന്നും പെലെ വ്യക്തമാക്കി. മോശം ആരോഗ്യസ്ഥിതി മൂലം പെലെ ഒരു വിഷാദരോഗിയായി മാറിയെന്ന് മകന്‍ എഡീഞ്ഞോ ഒരു ബ്രസീലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 
വരാനിരിക്കുന്ന ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ഡൈ'യിലേക്ക് തീം സോങ് ഒരുക്കി അമേരിക്കൻ പോപ്പ് താരം ബില്ലി എലിഷ്. നാല് മിനിറ്റ് ദൈർഘ്യമുള്ള ബാലഡ് വിഭാഗത്തിലുള്ള ഈ തീം സോങ് വിശ്വാസവഞ്ചനയും നിരാശയുമാണ് പ്രമേയമായി എടുത്തിരിക്കുന്നത്.ബില്ലി എലീഷും സഹോദരനും ചേർന്നാണ് ഗാനം എഴുതിയിരിക്കുന്നത്. ജെയിംസ് ബോണ്ട് തീം സോംഗ് എഴുതുകയും റെക്കോർഡു ചെയ്യുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗായികയാണ് ബില്ലി എലിഷ്.
റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് പരമ്പര  മാര്‍ച്ച് ഏഴിന് മുംബൈയില്‍ ആരംഭിക്കും. ക്രിക്കറ്റിലെ മുൻ താരങ്ങളെ ഉൾപ്പെടുത്തിയുള്ള പരമ്പരയിൽ ആദ്യ ദിനം ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജൻഡ്സിനെ നേരിടും.  ഇന്ത്യയെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിന്‍ഡീസിനെ ബ്രയാന്‍ ലാറയുമാണ് നയിക്കുന്നത്. പതിനൊന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 
നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങളെ തുടർന്ന് നടന്‍ ഷെയ്ന്‍ നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍ അനന്തമായി നീളുന്നതില്‍ ആശങ്കയറിയിച്ച് സംവിധായകര്‍. ഷെയ്ൻ അഭിനയിക്കേണ്ട മൂന്ന് സിനിമകളുടെ സംവിധായകരായ വേണു, സലാം ബാപ്പു, സാജിദ് യാഹിയ എന്നിവരാണ് ആശങ്കയറിച്ച് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനെ സമീപച്ചത്. ഇതേ തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഫെഫ്ക കത്തയച്ചിട്ടുണ്ട്.
ഇന്ത്യന്‍ വിമന്‍സ് ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള ചാമ്പ്യന്‍മാരായി. മണിപ്പൂര്‍ ടീം ക്രിഫ്സയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള ആദ്യ കിരീടം സ്വന്തമാക്കിയത്.  പ്രമേശ്വരി ദേവി, കമലാ ദേവി, സബിത്ര ബണ്ഡാരി തുടങ്ങിയവരാണ് കേരളത്തിനായി ഗോളുകൾ നേടിയത്.
പൗരത്വ ഭേദത്തി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീൻബാഗിലെ ജനങ്ങൾക്ക് വേണ്ടി ആനിമേറ്റഡ് ട്രിബ്യൂട്ട് ഒരുക്കി ഗീതാഞ്ജലി റാവു. ചിത്രകാരി, ചലച്ചിത്ര പ്രവർത്തക, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയാണ് ഗീതാഞ്ജലി. ഫൈസ് അഹമ്മദ് ഫൈസ് എന്ന പാകിസ്ഥാനി കവി എഴുതിയ 'ഹം ദേഖേംഗേ' എന്ന കവിതയ്ക്കാണ് ആനിമേഷൻ നൽകിയിരിക്കുന്നത്. പ്രവാചകനായ മുഹമ്മദ് നബിയുടെ മക്കാ പ്രവേഷം പ്രമേയമാക്കിയുള്ള കവിതയാണ് 'ഹം ദേഖേംഗേ'.
തിരുവനന്തപുരം: സിഎജി റിപ്പോർട്ടിന് വിശദീകരണവുമായി സംസ്ഥാന സർക്കാർ.  സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും  വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുണ്ടെന്നും ചട്ടപ്രകാരം തന്നെ സിഎജി റിപ്പോര്‍ട്ടില്‍ നടപടികള്‍  സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ടോംജോസ് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിൽ പറയുന്നു.  സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറിയ്ക്ക് പോലീസ് വകുപ്പിൻേറയോ മറ്റ് ഏത് വകുപ്പിന്റെയോ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 
ഏഴ് വിഡിയോ സീരിസുകളായി എത്തുന്ന ‘സിന്ദഗി ഇന്‍ ഷോട്ട്’ എന്ന ഹിന്ദി വെബ് സീരിസ് ട്രെയിലര്‍ പുറത്ത്. ഇതിലെ ‘സണ്ണി സൈഡ് ഊപര്‍’ എന്ന ഹ്രസ്വചിത്രത്തിലാണ് റിമ കല്ലിങ്കൽ അഭിനയിക്കുന്നത്. സഞ്ജയ് കപൂർ, ഇഷ തൽവാർ തുടങ്ങിയവരും വെബ് സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫ്ലിപ്കാർട്ട് വിഡിയോ പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 19നാണ് വെബ് സീരീസ് റിലീസ് ചെയ്യുന്നത്.
കൊറോണ വൈറസ് ബാധ മൂലം ജപ്പാനിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി  വൈറസ് ബാധ സ്ഥരീകരിച്ചു. നേരത്തെ കപ്പൽ ജീവനക്കാരായ രണ്ട് ഇന്ത്യക്കാരിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  ഇയാളടക്കം 175 പേർക്കാണ് കപ്പലിൽ ഇതുവരെ കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്.