25.5 C
Kochi
Saturday, October 16, 2021

Daily Archives: 24th February 2020

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രമായ തലൈവിയെക്കുറിച്ച് സംവിധായകൻ എ എൽ വിജയ്. കങ്കണ ജയലളിതയുടെ ഷൂസിലേക്ക് കാലെടുത്തുവച്ചപ്പോൾ തങ്ങൾ പകുതി യുദ്ധത്തിൽ വിജയിച്ച പോലെയായിരുന്നു എന്ന് വിജയ് പറയുന്നു. ജയലളിതയുടെ വേഷം അവതരിപ്പിക്കാൻ കങ്കണയെക്കാൾ മികച്ചത് മറ്റാരുമില്ലെന്നും  കങ്കണ ഒരു തെളിയിക്കപ്പെട്ട താരമാണെന്നും ഏത് കഥാപാത്രം നൽകിയാലും അതവർ തിരിച്ചു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ കൂടുതൽ രസകരമാക്കാൻ വസ്തുതകൾ മാറ്റിയിട്ടില്ലെന്നും വിജയ് പറഞ്ഞു.
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ആർഎസെസ്സ് അനുകൂലികൾ ഡൽഹിയിൽ വൻ തോതിൽ ആക്രമണം അഴിച്ചു വിടുന്നു. ആക്രമണത്തിൽ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ തോക്കുമായി റോഡില്‍ ഇറങ്ങിയ യുവാവ് പോലീസ് പിടിയിലായി, എട്ടു തവണയാണ് ഇയാൾ വെടിയുതിര്‍ത്തത്. തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും ഇയാള്‍ തോക്കുചൂണ്ടി. അക്രമികള്‍ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതായും പോലീസിന് നേരേ വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 
 ന്യൂഡൽഹി:മൊട്ടേര മൈതാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്  ട്രംപിനെ സ്വീകരിച്ചത്.ഇന്ത്യയെ പുകഴ്ത്താനും, പാകിസ്താനെതിരെ ആഞ്ഞടിക്കാനും ട്രംപ് വേദി വിനിയോഗിച്ചു. സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും,ഉറക്കംപോലും ഉപേക്ഷിച്ച്‌ രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്നയാളാണ് മോദിയെന്നും അദ്ദേഹം ഇന്ത്യയുടെ ചാമ്പ്യനാണെന്നുമാണ് ട്രംപ് പറഞ്ഞു.തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച്‌ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇന്ത്യയെ...
ജപ്പാൻ: ജാപ്പനീസിലെ ഒസാക്ക സർവകലാശാലയിലെ ശാസ്ത്രജ്ഞർ കുട്ടിയെപ്പോലെയുള്ള റോബോട്ടിനെ സൃഷ്ട്ടിച്ചു. 'അഫെറ്റോ' എന്നാണ് കുട്ടി റോബോട്ടിന്റെ പേര്. കുട്ടി റോബോട്ട് ഇപ്പോൾ 'വേദന അനുഭവിക്കാൻ' പ്രാപ്തമായെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.സിന്തറ്റിക് ചർമ്മത്തിൽ പ്രയോഗിക്കുന്ന വൈദ്യുത ചാർജുകളോട് റോബോട്ട് പ്രതികരിക്കുന്നതും ദൃശ്യപരമായി 'വേദന'യിൽ വിജയിക്കുന്നതും  വീഡിയോയിൽ കാണാം. “കൃത്രിമമായി ബുദ്ധിമാനായ റോബോട്ടുകളുള്ള ഒരു സഹവർത്തിത്വ സമൂഹം കെട്ടിപ്പടുക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ലീഡ് ശാസ്ത്രജ്ഞൻ പ്രൊഫസർ മിനോരു ആസാദ പറയുന്നു.
അഹമ്മദാബാദ്: ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, “ബോളിവുഡിലെ പ്രതിഭകൾ നിർമ്മിച്ച സിനിമകൾ ലോകമെമ്പാടും കാണുന്നുവെന്ന്. ബോളിവുഡ് ചിത്രങ്ങൾ, ഭംഗ്ര, ക്ലാസിക് ചിത്രങ്ങളായ ഡിഡിഎൽജെ, ഷോലെ എന്നിവ കാണുമ്പോൾ ആളുകൾ വളരെയധികം സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡിനെ "പ്രതിഭയുടെയും സർഗ്ഗാത്മകതയുടെയും കേന്ദ്രം" എന്നും ട്രംപ് വിശേഷിപ്പിച്ചു
അര്‍ജന്‍റീന:ആയിരം ഗോളുകളില്‍ നേരിട്ടു പങ്കാളിയാകുന്ന ആദ്യ ഫുട്ബോള്‍ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ലയണല്‍ മെസ്സി. 696 ഗോളും 306 അവസരമൊരുക്കലും ആയി രാജ്യത്തിനും ക്ലബ്ബിനുമായി 1002 ഗോളിൽ അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം പങ്കാളിയായി. സ്‌പാനിഷ്‌ ലീഗിൽ ഐബറിനെതിരെ നാല്‌ ഗോളടിച്ചായിരുന്നു മെസി ഈ ചരിത്രനേട്ടം കുറിച്ചത്‌. കളി ജീവിതത്തിലെ 54–-ാം ഹാട്രികും  ഈ മുപ്പത്തിരണ്ടുകാരന്‍ കുറിച്ചു. 
ന്യൂഡല്‍ഹി:ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിട്ട് ഇന്നേക്ക് 10 വര്‍ഷം. 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ ചരിത്ര നേട്ടം. 147 പന്തുകള്‍ നേരിട്ട് 25 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് സച്ചിന്റെ ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യ  പുറത്താവാതെ നിന്നത്. ക്രിക്കറ്റില്‍ അപ്രാപ്യമെന്ന് കരുതിയ റെക്കോഡ് സ്‌കോറാണ് സച്ചിന്‍റെ ബാറ്റില്‍ നിന്ന് ചരിത്രത്തിലേക്ക് എഴുതിചേര്‍ത്തിയത്. 
ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും, നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം. വടക്കുകിഴക്കന്‍ ജില്ലയായ മോജ്പൂരിലാണ് സംഭവം. 24 മണിക്കൂറിനിടയില്‍ ഇത് രണ്ടാമത്തെ സംഘര്‍ഷമാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഡല്‍ഹി സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കെയാണ് സംഘര്‍ഷം.https://twitter.com/Arun2981/status/1231886757106335744?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1231886757106335744&ref_url=https%3A%2F%2Fwww.azhimukham.com%2Findia%2Fdelhi-man-opens-fire-as-cops-watch-in-clashes-over-caa-69037മോജ്പൂര്‍ മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടരും പരസ്പരം കല്ലെറിയുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ ജയ് ശ്രീറാം വിളിക്കുന്നതായും വീഡിയോയില്‍ കാണാം.https://twitter.com/OpIndia_com/status/1231902588670562304ഏറ്റുമുട്ടലിൽ രത്തന്‍ ലാല്‍ എന്ന പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെടുകയും ചില ഉദ്യോഗസ്ഥർക്ക്...
ന്യൂഡല്‍ഹി:ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ആദ്യമായി പരാജയം നേരിട്ടിരിക്കുകയാണ് ഇന്ത്യ. തുടര്‍ച്ചയായ ഏഴു ജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയെ ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചത്. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റിനായിരുന്നു ലോക ഒന്നാം റാങ്കുകാര്‍ കൂടിയായ ഇന്ത്യയുടെ തോല്‍വി. ഈ ജയത്തോടെ  കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനു ശേഷം ലോക ചാംപ്യന്‍ഷിപ്പിലെ ആദ്യ പോയിന്റ് കൂടിയാണ് ഇന്ത്യക്കെതിരേ നേടിയ വമ്പന്‍ ജയത്തോടെ കിവീസ് കൈക്കലാക്കിയത്.
പോര്‍ച്ചുഗല്‍:കളിക്കളത്തിലെ ആയിരാമത്തെ മത്സരത്തിലും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ ലീഗിൽ തുടർച്ചയായ 11 കളികളിൽ ഗോളടിക്കുന്ന മൂന്നാമത്തെ കളിക്കാരനെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റൊണാള്‍ഡോ. സ്‌പാളിനെതിരെ 39–-ാം മിനിറ്റിലാണ്‌ റൊണാൾഡോയുടെ ഗോൾ പിറന്നത്‌. കളി യുവന്റസ്‌ 2–-1ന്‌ നേടി. 1994-95 സീസണില്‍ അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട സീരി എയില്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയിരിക്കുന്നത്. റയലില്‍ നിന്ന് 2018ലാണ് റൊണാള്‍ഡോ  യുവന്റസിലേക്ക് കൂടുമാറിയത്.