25.5 C
Kochi
Saturday, October 16, 2021

Daily Archives: 27th February 2020

ഇംഗ്ലണ്ട്:ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വർട്ടർ ആദ്യ പാദ മത്സരങ്ങളിൽ വമ്പന്മാർക്ക് തിരിച്ചടി. റയലിന്റെ സ്വന്തം മൈതാനമായ സാന്തിയാഗോ ബര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു  മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്‍റസിനെ ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ അട്ടിമറി വിജയം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വന്തം മെെതാനത്ത്  യുവന്റസിനെതിരെ ലിയോണിന്റെ വിജയം. യുവെന്റസിനെതിരെ ലിയോണിന്റെ ആദ്യ ജയമാണിത്. സിനദീൻ സിദാനു കീഴിൽ...
റഷ്യ:ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളായ മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അഞ്ചു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മരിയ വ്ലോഗിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'ടെന്നീസ്...ഞാന്‍ നിന്നോട് വിട പറയുന്നു' എന്ന തലക്കെട്ടോടെയായിരുന്നു  32-കാരിയായ താരത്തിന്‍റെ വ്ലോഗ്. ഒരുകാലത്ത് ലോക ഒന്നാം നമ്പർ താരമായിരുന്ന ഷറപ്പോവ, 373–ാം റാങ്കിലെത്തിനിൽക്കെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2016-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട...
ന്യൂഡല്‍ഹി:വനിത ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നു. കരുത്തരായ ന്യൂസീലൻഡിനെ നാലു റൺസിന് തകർത്താണ് ഇന്ത്യ സെമിയിൽ സ്ഥാനം ഉറപ്പിച്ചത്. ബാറ്റിങ്ങില്‍ മുപ്പത്തിനാല് പന്തില്‍ നിന്ന് നാല്‍പ്പതിയാറ്  റണ്‍സെടുത്ത കൗമാര താരം ഷെഫാലി വര്‍മയാണ് കളിയിലെ താരം. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരും ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായി. അവസാന ഓവറുകളിൽ തകർത്തടിച്ച് 19 പന്തിൽ 34 റൺസെടുത്തസ കിവീസിന്‍റെ അമേലിയ ഖേറിന്റെ അസാമാന്യ പോരാട്ടവീര്യത്തെ...
എറണാകുളം:കൊച്ചി കേന്ദ്രമായ ഐടി സ്റ്റാർട്ട്അപ്പ് ബിറ്റിൽ ഇന്റഗ്രേറ്റഡ് ടെക്നോളജി പലവിധ സേവങ്ങൾ നൽകുന്ന ബിറ്റിൽ എന്ന ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഹൈബ്രിഡ് സോഷ്യൽ നെറ്റ്‌ വർക്കിംഗ്, സെർച്ച് എൻജിൻ, സോഷ്യൽ ഷോപ്പിംഗ്, ഡാറ്റ അനലിറ്റിക്സ്, വിനോദം തുടങ്ങിയവയാണ് അപ്ലിക്കേഷൻ നൽകുന്ന സേവങ്ങൾ. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയ ആപ്ലിക്കേഷൻ ഒരാഴ്ചയ്ക്കുള്ളിൽ ആപ്പ് സ്റ്റോറുകളിൽ ലഭ്യമാകും.
  ഇവർക്ക് പുറം കാഴ്ചയില്ല. എന്നാൽ അതിനേക്കാൾ അവർ അകക്കാഴ്ച കൊണ്ട് ലോകത്തെ തിരിച്ചറിയുന്നു. ആലുവയിലെ കീഴ്മാട് സ്കൂളിന്റെ മുറ്റത്തും പാർക്കിലും പൂമ്പാറ്റകളെ പോലെ പാറി നടക്കുന്നു. അവർ വളരുകയാണ്. അകക്കാഴ്ചയുടെ ആത്മവിശ്വാസമുണ്ട് അവരുടെ ഓരോ ചുവടുവെപ്പിലും.  
ഫോര്‍ട്ട്കൊച്ചി:വെെപ്പിന്‍- ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് റോറോ ജങ്കാര്‍ തകരാറിലായതോടെ യാത്രക്കാര്‍ മറ്റ് വഴികളില്ലാതെ ബുദ്ധിമുട്ടി. ഇരു റോറോയും കേടായതോടെ മണിക്കൂറുകളോളമാണ് കരയ്ക്കെത്താന്‍ വാഹനങ്ങളുമായി യാത്രക്കാര്‍ കാത്ത് നിന്നത്. ഇന്നലെ വെെകുന്നേരം ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ജങ്കാറാണ് ആദ്യം കേടായത്. ഇത് വെെപ്പിനില്‍ കെട്ടിയിട്ട ശേഷം രണ്ടാമത്തെ റോറോ സര്‍വീസ് നടത്തിയെങ്കിലും അതും കേടാവുകയായിരുന്നു.ഒ ന്നര കിലേമീറ്റര്‍ വരെ വാഹനങ്ങളുടെ ക്യൂ നീണ്ടതോടെ ഗോശ്രീപാലം,...
കൊച്ചി:ഉത്തരാഖണ്ഡില്‍ ഓര്‍ഗാനിക് കാര്‍ഷിക നയം ഉടന്‍ അവതരിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് ആയുഷ്, ആയുഷ് വിദ്യാഭ്യാസമന്ത്രി ഹരക് സിങ് റാവത്ത് പറ‍ഞ്ഞു. തദ്ദേശീയമായ ഓര്‍ഗാനിക് ഉത്പ്പന്നങ്ങളെ പരിപോഷിപ്പിക്കുന്നതിനും ഓര്‍ഗാനിക് ക്ലസ്റ്ററുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് നയം അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ആയുര്‍വേദം ഉള്‍പ്പെടെയുള്ള വെല്‍നസ് മേഖലയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഉത്തരാഖണ്ഡ് സര്‍ക്കാരിന് കീഴിലുള്ള ആയുഷ്, ആയുഷ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച ഉത്തരാഖണ്ഡ് വെല്‍നസ് സമ്മിറ്റ്-2020 റോഡ് ഷോയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...
എറണാകുളം:എറണാകുളം ടൂറിസം പ്രൊമോഷൻ കൗൺസിൽ ജില്ലയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ എസി ബസ് സർവീസ് ആരംഭിച്ചു. നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാവും സാധാരണ ദിവസങ്ങളിൽ സർവീസ് നടത്തുക. ശനി, ഞായർ ദിവസങ്ങളിൽ മൂന്നാർ പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സർവീസ് നടത്താൻ പദ്ധതിയുണ്ട്. ഹൈബി ഈഡൻ എം.പി. ബസ് സർവീസ് ഉദ്ഘടനം ചെയ്തു. ഫോർട്ട് കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേയ്ക്കും ഗൈഡഡ് ടൂറുകളും നടത്തും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയുള്ള...
  സെന്‍സെക്‌സില്‍ നഷ്ടത്തോടെ തുടക്കം. കൂടുതൽ ബിസിനസ് വാർത്തകൾ കാണൂ.  
എറണാകുളം:പുതു തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന നാടന്‍ കലകള്‍ കാണാനുള്ള അവസരമാണ് ഉത്സവം 2020ലൂടെ ലഭിക്കുന്നത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നൊരുക്കുന്ന ഉത്സവത്തിന്‍റെ ഭാഗമായി അരങ്ങേറിയ മുടിയാട്ടവും കാളകളിയും കാണാന്‍ നിരവധിപേരാണ് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലേക്ക്  ഒഴുകിയെത്തിയത്. ഉത്സവം കലാമേളയുടെ 8 ആം ദിവസമായ ഇന്നലെ ആറ്റൂര്‍ നാടന്‍ കലാസമിതിയാണ് മുടിയാട്ടം, വേല കളി, കാളകളി എന്നിവ തനിമ ചോരാതെ ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ചടുലവും വർണാഭവുമായ...