25.5 C
Kochi
Saturday, October 16, 2021

Daily Archives: 12th February 2020

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ സഞ്ചരിക്കുന്ന മെട്രോയിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നുവെന്ന പ്രാങ്ക് കാണിച്ച വ്ലോഗറിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം മാസ്‌ക് ധരിച്ച  നിന്ന യുവാവ് പെട്ടെന്ന് വെപ്രാളപ്പെട്ട് വീഴുകയും  പുറകിൽ നിന്ന് സൃഹൃത്ത് കൊറോണ കൊറോണ എന്ന് വിളിച്ചു  പറഞ്ഞതോടെ മറ്റ് യാത്രക്കാർ അടുത്ത സ്റ്റേഷനിൽ ഇറങ്ങി ഓടുകയുമായിരുന്നു. ഈ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതോടെ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും  ബോധപൂര്‍വം ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കി...
കോട്ടയം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആത്മ നടത്തുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഫെബ്രുവരി 21ന് തിരിതെളിയും. ഉദ്‌ഘാടന ചിത്രമായി ഓസ്കർ നേടിയ ദക്ഷിണകൊറിയൻ ചിത്രം 'പാരാസൈറ്റ്' ആണ് പ്രദർശിപ്പിക്കുന്നത്. ഫെബ്രുവരി 21ന് വൈകുന്നേരം 5ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം 6 മണിക്കാണ് പാരാസൈറ്റ് പ്രദർശിപ്പിക്കുന്നത്.  ഫെബ്രുവരി 25 വരെ നടക്കുന്ന മേളയിൽ 15 വിദേശ ചിത്രങ്ങളും 10 ഇന്ത്യൻ ചിത്രങ്ങളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.  300 രൂപയ്ക്ക് 25...
അഹമ്മദാബാദ്: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്കിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ലാൻഡ് ചെയ്യുന്ന അഹമ്മദാബാദ് വിമാനത്താവളം മുതൽ പരിപാടി ഒരുക്കിയിരിക്കുന്ന  മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാൻ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പുനല്കിയതായാണ് ട്രംപ് പറയുന്നത്. മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ നൽകിയ 'ഹൗഡി മോദി' സ്വീകരണത്തിന്റെ മാതൃകയിൽ ട്രംപിന് ഗുജറാത്തിൽ സ്വീകരണമൊരുക്കുമെന്നാണ്...
ഫഹദ് ഫാസിലും നസ്രിയ നസീമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അൻവർ റഷീദ് ചിത്രം 'ട്രാൻസ്' ഈ മാസം ഇരുപതിന്‌ തീയറ്ററുകളിലെത്തും. സെൻസർ ബോർഡ് കുരുക്കിൽപ്പെട്ട മുംബൈയിലെ റിവൈസിംഗ് കമ്മറ്റിക്കയച്ച ചിത്രം ഒരു കട്ട് പോലും ഇല്ലാതെയാണ് റിലീസാവുക. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. നേരത്തെ  സിനിമ കണ്ട തിരുവന്തപുരം സെൻസർ ബോർഡ് അംഗങ്ങൾ 17 മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു തയ്യാറാകാതിരുന്ന സംവിധായകൻ മുംബൈ...
വാക്കീന്‍ ഫിനിക്‌സിന് മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത 'ജോക്കര്‍' ഇന്ത്യയില്‍ റീ റിലീസ് ചെയ്യാൻ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് തീരുമാനിച്ചു. ഫെബ്രുവരി 14 നാണ് ചിത്രം ഇന്ത്യയിലെ തീയറ്ററുകളിൽ എത്തുന്നത്. പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സ് തീയറ്ററുകളിലാവും റീ റിലീസ്ചെയ്യുക. മികച്ച നടനുള്ള അവാർഡിന് പുറമെ മികച്ച ഒറിജിനൽ സ്കോറിനുള്ള ഓസ്കറും ചിത്രം സ്വന്തമാക്കിയിരുന്നു.
കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,112 ആയി. വൈറസ് ബാധയിൽ ഇന്നലെ മാത്രം 99 പേരാണ് ചൈനയിൽ മരിച്ചത്. അതേസമയം,  ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന ‘കൊവിഡ് 19’ എന്ന പേരുനല്കി. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് ‘കൊവിഡ് 19’.
സബ്ജൂനിയർ മുതൽ സീനിയർ വിഭാഗം വരെയുള്ള സംസ്ഥാന ചാംപ്യൻഷിപ്പുകളിലെ മത്സരാർഥികൾക്കെല്ലാം ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ കായിക അസോസിയേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കു സാമ്പത്തിക സഹായം തടഞ്ഞുവയ്ക്കാനാണു സർക്കാരിന്റെ തീരുമാനം.
വരാനിരിക്കുന്ന തുടര്‍ച്ചയായ രണ്ട് ടി20 ലോകകപ്പുകള്‍ക്ക് ശേഷം താൻ വിരമിച്ചേക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. തിരക്കിട്ട ഷെഡ്യൂളില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക പ്രയാസകരമാണെന്നും താരം പറഞ്ഞു. അന്താരാഷ്‌ട്ര ടി20യില്‍ നിന്ന് മാത്രമായിരിക്കാം വിരമിക്കലെന്നും ശരീരത്തിനും മനസിനും വിശ്രമം അനിവാര്യമായതുകൊണ്ട് ബിഗ്‌ബാഷില്‍ കളിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ച കേസിൽ  ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് പതിനൊന്ന് വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി.  2008 ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സയ്യിദ്.രണ്ട് കേസുകളാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിച്ചു നല്‍കിയെന്ന കുറ്റത്തിന്ഇയാൾക്കെതിരെ  ചുമത്തിയിരിക്കുന്നത്. നേരത്തെ വിവിധ കേസുകളില്‍ 16 തവണ പാക്കിസ്ഥാനില്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും എല്ലാ വട്ടവും രക്ഷപ്പെടുകയായിരുന്നു.
കൊറോണ ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിതീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധ സ്ഥിതീകരിച്ചത്. ഇന്ത്യാക്കര്‍ക്ക് കൊറോണ ബാധിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി അറിയിച്ചു. 3700 യാത്രക്കാരുള്ള കപ്പലിൽ ജീവനക്കാരുൾപ്പെടെ 138 ഇന്ത്യക്കാരുള്ളതായാണ് റിപ്പോർട്ട്.