25.5 C
Kochi
Saturday, October 16, 2021

Daily Archives: 20th February 2020

ന്യൂയോർക്ക്: കമ്പ്യൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലര്‍ അന്തരിച്ചു. സെറോക്‌സ് പാലോ അല്‍ട്ടോ റിസര്‍ച്ച്‌ സെന്ററില്‍ ജോലി ചെയ്യവേ 1970 ലാണ് ലാറി കട്ട് കോപ്പി പേസ്റ്റ് കണ്ടുപിടിക്കുന്നത്.  അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ബ്രോണ്‍സില്‍ 1945ലായിരുന്നു ടെസ്‌ലറുടെ ജനനം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടർ  സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സെറോക്‌സില്‍ ജോലിക്ക് പ്രവേശിക്കുകയായിരുന്നു. പിന്നീട് ആപ്പിള്‍, ആമസോണ്‍, യാഹു എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് ശേഷം കോര്‍പറേറ്റ്...
മുംബൈ: ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ഹൊറര്‍ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ‘ഭൂത്’. വിക്കി കൗശല്‍ ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നു. ഭൂമി പട്‌നേക്കര്‍ ആണ് ചിത്രത്തിലെ നായിക. ഭാനുപ്രതാപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും. പ്രശാന്ത് പിള്ള, രാം സമ്ബത്ത്, തനിഷ് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സിദ്ധാര്‍ഥ് കപൂറും, അശുതോഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ എഡിറ്റര്‍ ശ്രീ നാരായണ്‍ സിംഗ്...
ദുബായ്: ദുബായില്‍ ചരിത്രം രചിച്ച്‌ ജെറ്റ്മാന്‍. തന്റെ യന്ത്രച്ചിറകില്‍ 1,800 മീറ്റര്‍ ഉയരത്തില്‍ ടേക്ക് ഓഫ് ചെയ്താണ് ജെറ്റ്മാന്‍ വിന്‍സ് റെഫട് ചരിത്രത്തിലേക്ക് കാല്‍വച്ചത്. സ്‌കൈഡൈവ് ദുബായില്‍ നിന്നു പറന്നുയര്‍ന്ന് മണിക്കൂറില്‍ ശരാശരി 240 വേഗത്തില്‍ ജുമൈറ ബീച്ചിലും പരിസരത്തും ചുറ്റിക്കറങ്ങിയ ശേഷമാണ് ജെറ്റ്മാന്‍ തിരിച്ചിറങ്ങിയത്. ദിശവും വേഗവുമെല്ലാം നിയന്ത്രിക്കാവുന്ന ഈ സംവിധാനത്തിലൂടെ 400 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാനാകും.
കൊച്ചി: അൻവർ റഷീദിന്റെ സംവിധാനത്തിൽ വിവാഹ ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ചെത്തുന്ന ചിത്രം ട്രാൻസ് ഇന്ന് റിലീസ് ചെയ്തു. ചിത്രത്തിന് വൻ ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലെ ആദ്യ ദിന ബുക്കിംഗ് ഇന്നലെ രാത്രിയോടെ 11 ലക്ഷത്തിന് അടുത്ത് എത്തി. തൃശൂര്‍ ഇനോക്‌സിലും ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രീ ബുക്കിംഗാണ് ലഭിച്ചത്. 35 കോടിക്കു മുകളിലു ബജറ്റിലാണ് ട്രാന്‍സ് ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം. ഒരു മോട്ടിവേഷ്ണല്‍ സ്പീക്കര്‍ക്ക് ചില...
ദുബായ്: ലതീഫ ബ്ലഡ്‌ ഡോണേഷന്‍ സെന്‍ററില്‍ രക്​തത്തിന്​ ക്ഷാമാണെന്ന്​ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച​ അടിയന്തിര രക്​തദാന ക്യാമ്പ്  നടത്തും . ബിഡി4 യുവി​ന്‍റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്​ച രാവിലെ എട്ടു മുതല്‍ വൈകീട്ട്​ നാലു വരെയാണ്​ ക്യാമ്പ്.ദുബായ് ലത്തീഫ ഹോസ്​പിറ്റലില്‍ രക്​തം നല്‍കാന്‍ എത്തുന്നവര്‍ക്ക്​  വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.  
കൊച്ചി: മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ സൂപ്പര്‍​ഹിറ്റ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ യുവത്വം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. 100 കോടി ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചിക്കുന്നത്. മാര്‍ച്ച്‌ 26ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
ഖ​ത്ത​ര്‍:  കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ച്ച ചൈ​ന​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഖ​ത്ത​ര്‍ ഔ​ഷ​ധ​ങ്ങ​ള്‍ എ​ത്തി​ക്കും. രോ​ഗ​ബാ​ധി​ത​രാ​യ ചൈ​നീ​സ് ജ​ന​ത​ക്ക് നി​റ​യെ ഔ​ഷ​ധ​ങ്ങ​ളു​മാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് എ​ട്ട് വി​മാ​ന​ങ്ങ​ള്‍ ചൈ​ന​യി​ലേ​ക്ക് പ​റ​ക്കും.ഈ ​എ​ട്ടു വി​മാ​ന​ങ്ങ​ളി​ലു​മാ​യി വൈ​റ​സ് ബാ​ധി​ത​രാ​യ​വ​ര്‍​ക്കു​ള്ള ഔ​ഷ​ധ​ങ്ങ​ളാ​ണ് വ​ഹി​ക്കു​ന്ന​ത് . നാ​ലു വീ​തം മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ലാ​ണ് എ​ട്ടു വി​മാ​ന​ങ്ങ​ളും ചൈ​ന​യി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്. 
  ചൈന: മൂന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാന്‍ ചൈന ഉത്തരവിട്ടു. ചൈന ഈസ് ദി റിയൽ സിക്ക് മാൻ ഓഫ് ഏഷ്യ എന്ന തലക്കെട്ടില്‍ ചൈനയെ വംശീയമായി അധിക്ഷേപിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനാലാണ് നടപടി. ചൈനയിൽ ആദ്യമായാണ് ഒരു വിദേശ മാധ്യമത്തിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് ഒരേസമയം രാജ്യംവിടാന്‍ ഉത്തരവ് നല്‍കുന്നത്. ജേണലിന്റെ ബീജിംഗ് ബ്യൂറോ ഉപ മേധാവി ജോഷ് ചിന്‍, റിപ്പോര്‍ട്ടര്‍മാരായ ചാവോ ഡെങ്, ഫിലിപ്പ് വെന്‍ എന്നിവരോടാണ് രാജ്യംവിടാന്‍ ഉത്തരവിട്ടത്. 
ദോഹ: മീ​സൈ​മി​ര്‍ ഇ​ന്‍​റ​ര്‍ചേ​ഞ്ചി​ല്‍ പു​തി​യ അ​ടി​പ്പാ​ത പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി  ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. പു​തി​യ അ​ടി​പ്പാ​ത​ക്ക് മ​ണി​ക്കൂ​റി​ല്‍ 3000 വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ സാ​ധി​ക്കും. 500 മീ​റ്റ​റാ​ണ് പു​തി​യ അ​ടി​പ്പാ​ത​യു​ടെ നീ​ളം. മീസൈ​മി​ര്‍ ഇ​ന്‍​റ​ര്‍ചേ​ഞ്ചി​ല്‍ നി​ര്‍​മി​ക്കു​ന്ന ഒമ്പത്  അ​ടി​പ്പാ​ത​ക​ളി​ല്‍ നാ​ലാ​മ​ത്തേ​താ​ണ് ഇ​ത്. 
ദുബായ്: അബൂദബിയില്‍ സപ്ത ഗോപുര ക്ഷേത്രത്തിന് പിന്നാലെ ദുബായിലും ഹിന്ദു ക്ഷേത്രം ഉയരുന്നു. ക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 2022ഓടെ പുതിയ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പുതിയ ക്ഷേത്രത്തിന്റെ ചുറ്റളവ് 25,000 ചതുരശ്രയടിയാണ്.