Sat. Apr 20th, 2024

ബെര്‍ലിന്‍ :

2019ലെ  ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണും അര്‍ജന്റൈന്‍ ഫുള്‍ബോള്‍ താരം ലയണല്‍ മെസിയും പങ്കിട്ടു. ഇതാദ്യമായാണ് ഒരു ലോറസ് പുരസ്‌കാരം രണ്ടു താരങ്ങള്‍ ചേര്‍ന്ന് പങ്കിടുന്നത്.

ഫോര്‍മുല വണ്‍ മുന്‍ ചാമ്പ്യനാണ് ഹാമില്‍ട്ടണ്‍. മെസിയാകട്ടെ, ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഫുള്‍ബോള്‍ താരവും. ജിംനാസ്റ്റിക്സിലെ അമേരിക്കന്‍ വിസ്മയം സിമോൺ ബൈല്‍സാണ് മികച്ച വനിതാതാരം. സ്പാനിഷ് ബാസ്കറ്റ് ബോൾ ടീം മികച്ച ടീമായും തിരഞ്ഞെടുക്കപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam