30 C
Kochi
Sunday, October 24, 2021

Daily Archives: 29th February 2020

ഇസ്തംബുള്‍: തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിക്കുകയാണ് ഗ്രീക്ക്, ബള്‍ഗേറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍. റഷ്യയുടെ പിന്തുണയോടെ സിറിയന്‍ വിമതരുടെ അവസാന ശക്തികേന്ദ്രത്തിന് നേരെ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍, 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടത്തിനു പിന്നാലെയാണ് ചിരവൈരികളുടെ പ്രതിഷേധ നടപടികള്‍ക്ക് ലോകം സാക്ഷിയാകുന്നത്.അംഗരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തടയുന്നതിനായി അങ്കാറ യൂണിയനുമായി ഉണ്ടാക്കിയ 6 ബില്യൺ ഡോളർ കരാർ തുര്‍ക്കി ലംഘിക്കുമോ? ഇതു തന്നെയാണ് യൂറോപ്യൻ യൂണിയന്‍റെയും ആശങ്ക. 2016ല്‍ ഒപ്പുവച്ച ഈ...
എറണാകുളം: ദേശീയ ജലപാത നിലവിൽ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പാതയിലൂടെ ഗതാഗതം സുഗമമാവുന്നില്ലെന്ന് ആക്ഷേപം. 85 കോടി രൂപ മുടക്കി കൊല്ലത്തുനിന്ന്‌ തുടങ്ങി എറണാകുളത്തെ കോട്ടപ്പുറത്ത് അവസാനിക്കുന്ന തരത്തിൽ രൂപപ്പെടുത്തിയ ജലപാതയുടെ റൂട്ടിന് ഇപ്പോൾ പ്രളയങ്ങൾ മൂലം വ്യതിയാനം സംഭവിച്ചുവെന്ന് അധികൃതർ പറയുന്നു. കായലിലെ മത്സ്യബന്ധനോപകരണങ്ങളും ചീനവലകളും പൂർണമായി എടുത്തുമാറ്റി രൂപപ്പെടുത്തിയ ജലപാതയുടെ റൂട്ടിൽ ചെളിയും എക്കലും നിറഞ്ഞിരിക്കുകയാണെന്നും അതിനാൽ ജലവഴി പുനർ നിർണയിക്കേണ്ടി വരുമെന്നും മത്സ്യത്തൊഴിലാളികളും പറഞ്ഞു.
കൊച്ചി: 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ കുടുംബത്തിന്റെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി സർക്കാർ നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ മന്ത്രി എസി മൊയ്‌തീൻ. കുടുംബശ്രീയുടെ ജില്ലാ ബസ്സാർ കോലഞ്ചേരിയിൽ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി മേഖലയിലുൾപ്പെടെ കുടുംബശ്രീയുടെ സാന്നിദ്ധ്യം സംസ്ഥാനത്ത്‌ പ്രതീക്ഷിക്കാമെന്നും കുടുംബശ്രീ ലോണുകളിൽ പലിശ ഇളവ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മെൽബൺ: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ഗ്രൂപ്പ് എ മത്സരത്തിലെ അവസാന കളിയിൽ ശ്രീലങ്കയ്ക്ക് എതിരെ ഏഴ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 14.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 റൺസ് നേടിയ ഷെഫാലി വെർമയും നാല് വിക്കറ്റ് വീഴ്ത്തിയ രാധ യാദവുമാണ് ഇന്ത്യയുടെ...
കൊച്ചി: മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ നൂറ്റി ഇരുപതാമത് ജന്മദിനാഘോഷവും രാജരത്ന അവാർഡ് നൈറ്റും കൊച്ചി ടൗൺ ഹാളിൽ അരങ്ങേറി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ് ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. മീഡിയാ ടോക്ക് ആപ്ലിക്കേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ജെ സി ഡാനിയേൽ രാജരത്ന പുരസ്കാരം കെ എം ആർ ഗുരു മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. നടൻ ഇന്ദ്രൻസ്, ഗീതു മോഹൻദാസ് എന്നിവരും അംഗീകാരങ്ങൾ സ്വന്തമാക്കി.
കൊച്ചി : ചരക്കുകൾ വ്യവസായത്തിനായി കൊണ്ടുപോയിരുന്ന രാമേശ്വരം കനാൽ  ഇപ്പോൾ ദുർഗന്ധവാഹിനിയായി ഒഴുകുന്നു. അടുത്ത മാർക്കറ്റിലെ മത്സ്യ മാംസാവശിഷ്ടങ്ങൾ ഈ കനാലിലേയ്ക്ക് വലിച്ചെറിയുന്നതാണ് കാരണം. 2 കോടി 58 ലക്ഷമാണ് രാമേശ്വരം കനാൽ പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്. എന്നാൽ രണ്ട് ലക്ഷം രൂപ പോലും ഇവിടെ ചെലവഴിച്ചിട്ടില്ലെന്നും കൗൺസിലർ ഉൾപ്പെടെയുള്ളവർ നടത്തുന്ന വൻ അഴിമതിയിലൂടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നതെന്നുമാണ് സമീപവാസികൾ ആരോപിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കനാൽ വൃത്തിയാക്കൽ നടന്നെങ്കിലും അതൊക്കെ...
കൊച്ചി: കടമക്കുടിയിലെ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ലൈഫ് മിഷൻ പദ്ധതി വഴി ഫിഷറീസ് വകുപ്പ് വീട് നൽകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കൂടാതെ, കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സഹായത്തിനായി ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് മാർച്ച് ഒൻപത് മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും എന്നാൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം മാർച്ച് 28ന് ശേഷമേ ഉണ്ടാകുള്ളൂവെന്നും മന്ത്രി കൊച്ചി കപ്പൽശാല ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിൽ പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കിൽ ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ.  പാലക്കാട്, പുനലൂർ, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്‌ണതരംഗത്തിനുള്ള സാധ്യത അറിയിച്ചിരിക്കുന്നത്.
തോപ്പുംപടി: സ്‌കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരിൽ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതാൻ കഴിയാതെ പോയ തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ 28 വിദ്യാർത്ഥികളെ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.അഫിലിയേഷൻ ഉള്ള സ്‌കൂളിൽ ഒൻപതാം ക്ലാസ് രജിസ്റ്റർ ചെയ്യാത്തതിനാൽ ഈ കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുവദിക്കാനാവില്ലെന്ന് സിബിഎസ്ഇ കോടതിയെ നേരത്തെ ധരിപ്പിച്ചിരുന്നു. എന്നാൽ, കുട്ടികളുടെ ഒരു വർഷം നഷ്ടമാകാതെ...
മുംബൈ: ഹുറുണ്‍ ഗ്ലോബല്‍ ഈ വർഷം പ്രസിദ്ധീകരിച്ച ലോക ധനികരുടെ പട്ടികയിൽ  മുകേഷ് അംബാനി ഒൻപതാം സ്ഥാനത്ത്. മൈക്രോസോഫ്റ്റിലെ സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്‌റെ ലാറി പേജ് എന്നിവര്‍ക്കൊപ്പമാണ് ഇപ്പോള്‍ റിലയന്‍സ് ഇന്‌റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‌റെ സ്ഥാനം. 67 ബില്യണ്‍ ഡോളറാണ് ഈ മൂന്ന് പേരുടെയും ആസ്തി. ഇത് രണ്ടാം തവണയാണ് അംബാനി ലോക ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്തുന്നത്.