30 C
Kochi
Sunday, October 24, 2021

Daily Archives: 18th February 2020

അബുദാബി: അപകട സ്ഥലങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ വിന്യസിക്കാന്‍ കഴിയുന്ന അഗ്നിശമന റോബോട്ട് അബുദാബിയില്‍ പരീക്ഷിച്ചു. കാറ്റര്‍പില്ലര്‍ ട്രാക്കിലെ ടര്‍ബൈന്‍ ടി എ എഫ് 35 റോബോര്‍ട്ടാണ് വെള്ളവും നുരയും പുറംതള്ളുക വഴി തീ അണക്കുന്നത്. 300 മീറ്റര്‍ അകലെ നിന്ന് ക്രൂവിന് വിദൂരമായി വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ആദ്യത്തെ റോബോര്‍ട്ട് സിഡ്‌നിയിലെ അഗ്നിശമന സേനാംഗങ്ങള്‍ 2015ലാണ് പുറത്തിറക്കിയത്.
ദുബായ്: ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ദുബായിക്കും കൊല്‍ക്കത്തയ്ക്കുമിടയില്‍ ദിവസേന നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 320 -യുടെ പുതിയ സേവനം ഞായറാഴ്ച ഉച്ചയ്ക്ക് ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നില്‍ എത്തി.നിലവില്‍ ദുബായില്‍നിന്ന് കൊല്‍ക്കൊത്തയിലേക്ക് ആഴ്ചയില്‍ 18 വിമാനസര്‍വീസുകളാണ് ഉള്ളത്. 
തിരുവനന്തപുരം: ഷാങ്ഹായ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേള, സൗത്ത് ഏഷ്യന്‍ ഫിലിം ചലച്ചിത്രമേള, സിങ്കപ്പൂര്‍ ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര  ചലച്ചിത്രമേള എന്നിവിടങ്ങളില്‍ ഇന്ദ്രന്‍സിന് മികച്ച നടനെന്ന അംഗീകാരം നേടിക്കൊടുത്ത വെയില്‍മരങ്ങള്‍ റിലീസിനെത്തുകയായി. ഡോ ബിജു ആണ് സംവിധായകന്‍. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്.
ആലപ്പുഴ: കൊറോണ ബാധിച്ചെന്ന സംശയത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാളെ കൂടി പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് ഇത് വ്യക്തമാക്കിയത്.കേരളത്തിൽ ഇതുവരെ 3 പേരെ കൊറോണ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ രണ്ട് പേർ അസുഖം ഭേതമായതിനെ തുടർന്ന് ആശുപത്രി വിട്ടു. കോറോണയെ തുടർന്ന് ചൈനയിൽ ഇതുവരെ 1800 ഓളം പേരാണ് മരിച്ചത്.  
 മഹാരാഷ്ട്ര: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആറിലെ കോളങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാൽ പൗരത്വ  ഭേദഗതി നടപ്പിലാക്കില്ലന്നും പൗരത്വഭേദഗതി നിയമവും, ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ പട്ടികയും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പൊലീസിലെ അഴിമതികൾ പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോർട്ടിനെ കുറിച്ച അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര സെക്രട്ടറിയെ ഏർപ്പെടുത്തി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. പൊലീസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
കൊച്ചി: ദീപക്പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്റെ പുതിയ ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ബയോസ്കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്‌കുമാര്‍ നിര്‍മിക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്നത്. ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ...
കൊച്ചി ബ്യൂറോ:   കൊറോണ വൈറസ് കൺട്രോൾ റൂം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), എറണാകുളം പുറത്തിറക്കിയ ബുള്ളറ്റിൻ.ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ നിലവിൽ ഉള്ള ആളുകളുടെ എണ്ണം 322 ആണ്. ആരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. നിരീക്ഷണ പട്ടികയിലേക്ക് ഇന്ന് (18/2/2020) പുതിയതായി ആരെയും ചേർത്തിട്ടില്ല. നീരീക്ഷണ കാലയളവ് അവസാനിച്ച ഒരാളെക്കൂടി ഇന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കി.കൊറോണ കൺട്രോൾ റൂമിലേക്ക് ഇന്ന് (18/2/2020) 27 കോളുകൾ ആണ് ലഭിച്ചത്. മെഡിക്കൽ സർട്ടിഫിക്കറ്റ്...
 ന്യൂഡൽഹി: ഡിസംബര്‍ 15ന് ജാമിയ  മില്ലിയ സര്‍വകലാശാലയില്‍ നടന്ന അക്രമത്തിന് പിന്നില്‍ ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി പൊലീസ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമാണ് ജാമിയയില്‍ നടന്ന അക്രമത്തിന്റെ ആസൂത്രകന്‍ എന്നാരോപിച്ച് ഡല്‍ഹി പൊലീസ് കുറ്റപത്രം ഫയല്‍ ചെയ്തു. അക്രമം നടന്നത് ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിന് ശേഷമാണെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.തോക്കും വെടിയുണ്ടകളും പ്രസംഗിച്ച സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. 
കൊച്ചി ബ്യൂറോ: സംസ്ഥാനത്ത് ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ വിശദമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ജില്ലയിലെ കുടിവെള്ള വിതരണമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. ടാങ്കര്‍കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് മുന്‍പ് ജില്ലാ തലത്തില്‍ പുറപ്പെടുവിച്ച ക്രമീകരണങ്ങള്‍ ഇതോടെ സംസ്ഥാനതല നിര്‍ദ്ദേശങ്ങള്‍ക്ക് വഴിമാറി.സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കുടിവെള്ള വിതരണം ചെയ്യുന്നവര്‍ എഫ്ബിഒ ലൈസന്‍സ് ഉള്ളവരായിരിക്കണം....