Sat. Apr 20th, 2024
മുംബൈ:

ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത് സണ്ണി ലിയോൺ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. സണ്ണിയുടെ പുറംതൊലി കീറി എടുക്കുന്നരീതിയിലുള്ളതാണ് ചിത്രം. തുകല്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള ക്യാംപെയ്‌നിന്റെ ഭാഗമായിട്ടാണ് താരത്തിന്റെ പോസ്റ്റ്. മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് സണ്ണി ലിയോണി പുതിയ ക്യാംപെയ്‌ന് തുടക്കമിട്ടത്. ലാക്‌മേ ഫാഷന്‍ വീക്കിനോട് അനുബന്ധിച്ചുള്ള സസ്‌റ്റൈനബിള്‍ ഫാഷന്‍ ഡേയിലാണ് താരം പരസ്യം പുറത്തുവിട്ടത്. നിങ്ങളുടെ ലെതര്‍ ബാഗും ഷൂവുമെല്ലാം മറ്റൊരുടേയെങ്കിലും തൊലിയായിരിക്കും, വേഗന്‍ ധരിക്കൂ എന്ന കുറിപ്പിലാണ് പരസ്യം. മൃഗത്തിന്റെ ഗുണത്തിനായി വ്യാജനെ തെരഞ്ഞെടുക്കൂ എന്നും സണ്ണി കുറിക്കുന്നു. നിലവില്‍ പെറ്റ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് സണ്ണി ലിയോണ്‍.