24 C
Kochi
Sunday, August 9, 2020
Home 2020 January

Monthly Archives: January 2020

ബംഗളൂരു: ഇന്ത്യയില്‍ പെയ്മെന്‍റ് ലൈസന്‍സ് അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോഴും ആറു മാസത്തിനുള്ളില്‍ പല രാജ്യങ്ങളിലും വാട്ട്സാപ്പ്  പേ പ്രാബല്യത്തില്‍ വരുമെന്ന പ്രസ്താവനയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്.  വാട്ട്സാപ്പ്, മെസ്സഞ്ചര്‍ എന്നീ പ്രൈവറ്റ് ആപ്പുകളെ, ബിസിനസ് ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന സോഷ്യല്‍ പ്ലാറ്റ് ഫോമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതു വഴി വാട്ട്സാപ്പിലൂടെ ഫോട്ടോ അയക്കുന്ന ലാഘവത്തില്‍ പണമിടപാടുകള്‍ നടത്താനാകും. ഇതിനായി സാങ്കേതിക രൂപരേഖ ഉണ്ടാക്കുകയാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
തിരുവനന്തപുരം: സര്‍ക്കാരിനെ കബളിപ്പിച്ച്‌ ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ധനവകുപ്പ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം നിരവധി പേര്‍ ഇങ്ങനെ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയെടുക്കുന്നുവെന്നാണ് കണ്ടെത്തല്‍. അനര്‍ഹമായി കൈപ്പറ്റിയ തുക തിരിച്ചടച്ചില്ലെങ്കില്‍ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാരിനെ കബളിപ്പിച്ച്‌ അനര്‍ഹമായി നേടിയ പെന്‍ഷന്‍ തുക ഉടന്‍ തിരികെയടക്കണമെന്നാണ് നിര്‍ദ്ദേശം.   
ബംഗളൂരു: പ്രമുഖ ഐടി കമ്പനിയായ വിപ്രൊ ലിമിറ്റഡിന്റെ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ അബിദലി നീമുചൗള രാജിവെച്ചു. കുടുംബ പരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് രാജിയെന്ന് വിപ്രൊ വ്യക്തമാക്കി. അടുത്ത സിഇഒയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഡയറക്ടര്‍ബോര്‍ഡ് ആരംഭിച്ചതായി വിപ്രൊ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ പിന്‍ഗാമിയെ കണ്ടെത്തുന്നത് വരെ നീമുചൗള ചുമതലകളില്‍ തുടരും. കോടീശ്വരന്‍ അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി 2019 ജൂണില്‍ വിപ്രൊ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നീമുചൗളയെ സിഇഒയും മാനേജിംഗ്...
#ദിനസരികള്‍ 1019   നമ്മുടെ കൃസ്ത്യന്‍ സമൂഹം തങ്ങളിലെ നാഗവല്ലിയെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചുകൊണ്ട് പുറമേ ഗംഗയായി ജീവിക്കുന്ന ഇരട്ടവ്യക്തിത്വമുള്ള ഒരു ജനതയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഇക്കഴിഞ്ഞ ദിവസം പുരോഹിതനായ ജോസഫ് പുത്തന്‍ പുരയ്ക്കല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ് അത്തരത്തിലുള്ള ഒരു ചോദ്യത്തെ പ്രസക്തമാക്കുന്നത്. മുസ്ലിംജനതയോട് ഉള്ളിലടക്കിപ്പിടിച്ച വെറുപ്പോടെയാണ് കൃസ്ത്യാനികള്‍ ജീവിച്ചു പോകുന്നതെന്നും അതുകൊണ്ടുതന്നെ ഹിന്ദുത്വവാദികളുടെ മുസ്ലിംവിരുദ്ധ നീക്കങ്ങളെ ഒരളവുവരെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ...
ന്യൂ ഡല്‍ഹി: കൊ​റോ​ണ വൈ​റ​സ്ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന് ചൈ​ന​യി​ലേ​ക്ക് അ​യ​ക്കും. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വു​ഹാ​നി​ലേ​ക്കാ​ണ് പോ​കു​ക. ഇ​തി​നാ​യി മും​ബൈ​യി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് എ​യ​ര്‍​ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം എ​ത്തി​ച്ചു. 16 ജീ​വ​ന​ക്കാ​രു​മാ​യി​ട്ടാ​ണ് വി​മാ​നം വു​ഹാ​നി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്. ര​ണ്ട് ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ സം​ഘ​വും വി​മാ​ന​ത്തി​ലു​ണ്ടാ​കും. വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം 600 ഇ​ന്ത്യ​ക്കാ​ര്‍ ഇ​തു​വ​രെ ബെ​യ്ജിം​ഗി​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി...
ശ്രീനഗര്‍:  ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസക്ക്​ സമീപമുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന മൂന്ന്​ തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. നാഗര്‍ഗോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെ നാലുപേരടങ്ങിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.ടോള്‍ പ്ലാസക്ക്​ സമീപത്ത്​ വെച്ച്‌​ തീവ്രവാദികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് ​പോലീസ് പരിശോധന നടത്തുന്നതിനിടെ ആയിരുന്നു വെടിവെപ്പ്. ഭീകരര്‍ വെടിവെച്ചതോടെ പോലീസും സിആര്‍പിഎഫ്​ സംഘവും പ്രത്യാക്രമണം...
A smile to remember - Charles Bukowski  we had the goldfish and they went around and around in the bowl on the table near the purple drapes across our front picture window and my mother, poor fish, always smiling, wanting to appear happy, she always told me, "be happy, Henry," and she was right: it's better...
ന്യൂഡല്‍ഹി:ജമ്മുകശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ഒരു മാസത്തിനുളളില്‍ സ്വതന്ത്രരാക്കുമെന്ന് ബിജെപി ജമ്മുകശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുമെന്നതിനാലാണ് കരുതല്‍ തടങ്കലിലാക്കിയതെന്നും കശ്മീരിലെ ശാന്തമായ അന്തരീക്ഷം വഷളാക്കാന്‍ പാകിസ്ഥാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദില്ലിയിലെത്തിയ രവീന്ദര്‍ റെയ്‌ന പറഞ്ഞു.മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, തുടങ്ങിയവര്‍ ആറ് മാസത്തോളമായി വീട്ടുതടങ്കലിലാണ്.പുനസംഘടനയ്ക്ക് ശേഷം സ്ഥിതിഗതികളില്‍ മാറ്റമുള്ള സാഹചര്യത്തില്‍ മോചന നടപടികള്‍ പുരോഗമിക്കുകയാണ്....
തിരുവനന്തപുരം : പത്രപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശിപാർശ തള്ളിയാണ് സർക്കാർ തീരുമാനം.ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതിയെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ വരെ സ്വാധീനിക്കാന്‍ ഇടയാവുമെന്നാണ് യൂണിയന്‍ ചൂണ്ടിക്കാട്ടിയത്. 
ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിനെ 'തീവ്രവാദി' എന്ന് വിളിച്ചെന്നാരോപിച്ച് ബി.ജെ.പി എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്.സംഭവത്തില്‍ നേരത്തെ പര്‍വേഷിനെതിരെ ആം ആദ്മി പാർട്ടി ഡല്‍ഹി ഇലക്ടറൽ ഓഫീസർക്ക് നല്‍കിയ പരാതിക്കു പിന്നാലെയാണ് നടപടി.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണിതെന്നാണ് ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്.