Tue. Apr 23rd, 2024
തിരുവനന്തപുരം:

സര്‍ക്കാരിനെ കബളിപ്പിച്ച്‌ ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ധനവകുപ്പ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം നിരവധി പേര്‍ ഇങ്ങനെ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയെടുക്കുന്നുവെന്നാണ് കണ്ടെത്തല്‍. അനര്‍ഹമായി കൈപ്പറ്റിയ തുക തിരിച്ചടച്ചില്ലെങ്കില്‍ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാരിനെ കബളിപ്പിച്ച്‌ അനര്‍ഹമായി നേടിയ പെന്‍ഷന്‍ തുക ഉടന്‍ തിരികെയടക്കണമെന്നാണ് നിര്‍ദ്ദേശം.  

 

By Arya MR