Thu. Mar 28th, 2024
ന്യൂഡൽഹി:

 
ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് രാജ്യത്ത് ആദ്യമായി ഡൽഹി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കും. നിമ്മിതബുദ്ധി സാങ്കേതികവിദ്യ 11 മണ്ഡലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. മണ്ഡലങ്ങൾ പിന്നീടു നിശ്ചയിക്കും.

ക്യൂ ആർ കോഡുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് പോളിങ് സ്റ്റേഷനിൽ സ്കാൻചെയ്യുമ്പോൾ എല്ലാ വിവരവും എളുപ്പത്തിൽ കിട്ടും. സാധാരണ വോട്ടർസ്ലിപ്പുമായി ബൂത്തിലെത്തുന്നവരുടെ പേരുവിവരം പട്ടിക നോക്കി കണ്ടെത്താനുള്ള കാലതാമസവും ഒഴിവാകും. ഡിജിറ്റൽ വോട്ടർ സ്ലിപ്പിനു പ്രത്യേക ആപ് ഉണ്ടാകും. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിനായി വോട്ടര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാം.

പരീക്ഷണം വിജയിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ അത് ഡൽഹിയിൽത്തന്നെ ആദ്യം വ്യാപകമാക്കും. ക്രമേണ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കാനാണ് ആലോചനയെന്ന് തിരഞ്ഞെടുപ്പുകമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു.