Wed. Apr 24th, 2024

നിര്‍മ്മാണം മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍. ഇതോടെ ഷെയിനും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയാകുമെന്നാണ് സൂചന. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ പൂര്‍ത്തിയാക്കും. വെയില്‍, ഖുര്‍ബാനി ചിത്രങ്ങളും പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ അറിയിച്ചു.

ഷെയിനെ ഉള്‍പ്പെടുത്തി കൊച്ചിയില്‍ ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എന്നാല്‍, ഉല്ലാസം ഡബ്ബിങ് പൂര്‍ത്തിയാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.