വായന സമയം: < 1 minute
മുംബെെ:

 
പ്രധാനമന്ത്രിയെ  വാനോളം പുകഴ്ത്തി ചലച്ചിത്ര താരം ജൂഹി ചൗള. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം മാത്രമല്ലെന്നും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി  രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള പറഞ്ഞു.

അഞ്ച് വര്‍ഷമായി അവധിയെടുക്കാതെ ജോലിചെയ്യുന്ന ഒരേ ഒരാള്‍ നരേന്ദ്ര മോദിയാണെന്നും, അദ്ദേഹത്തിന് രാജ്യത്തിന്റെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തയെന്നും അവര്‍ പറയുന്നു.  വീര്‍ സവര്‍ക്കര്‍ സ്മാരകത്തില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാനായി ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

താന്‍ സംസാരിക്കുന്നത് ഏതെങ്കിലും പാര്‍ട്ടിയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. താന്‍ സംസാരിക്കുന്നത് നരേന്ദ്ര മോദിയെന്ന ഒരേ ഒരു വ്യക്തിയെക്കുറിച്ചാണെന്നും അദ്ദേഹം രാജ്യത്തിന്റെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ജൂഹി ചൗള വ്യക്തമാക്കി. എല്ലാവരും രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനായി ഒന്നിച്ചുനില്‍ക്കണമെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.

Advertisement