Sun. Jul 6th, 2025

ക്വാലാലംപൂര്‍:

ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന  പിവി സിന്ധുവും  സൈന നെഹ്വാളും മലേഷ്യ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായി. ഇരുവരുടെയും പുതുവര്‍ഷത്തെ ആദ്യ ടൂര്‍ണമെന്‍റാണ് ക്വാര്‍ട്ടറിലൊതുങ്ങിയത്.

സിന്ധു ലോക ഒന്നാം നമ്പര്‍ താരം തായ്വാന്റെ തായ് സൂ യിങ്ങിനോടും സൈന സ്പാനിഷ് താരം കരോലിന മാരിനോടുമാണ് തോല്‍വി വഴങ്ങിയത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിനുശേഷം ഒരു ടൂര്‍ണമെന്റിലും സിന്ധു കിരീടം നേടിയിട്ടില്ല.

സിന്ധുവിനെതിരെ 16-21ന് രണ്ടാം ഗെയിമും സ്വന്തമാക്കി തകര്‍പ്പന്‍ പ്രകടനമാണ് തായ് താരം പുറത്തെടുത്തത്.

 

By Binsha Das

Digital Journalist at Woke Malayalam