24 C
Kochi
Tuesday, December 7, 2021
Home 2019 December

Monthly Archives: December 2019

മുസ്ലീം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഹിന്ദുത്വ വര്‍ഗീയതയോട് പോരാടാനാവില്ല. സ്വത്വരാഷ്ട്രീയം ഇന്ത്യയെ നശിപ്പിക്കും.
കൊല്‍ക്കത്ത:ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിൽ റെയില്‍വേക്ക് 80 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടക്ക് തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.ഇതില്‍  ഈസിറ്റേണ്‍ റെയില്‍വേയ്ക്ക് 70 കോടിയും,  നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയ്ക്ക് 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായന്നാണ് ബോർഡ് ചെയർമാൻ വിനോദ് കുമാര്‍ യാദവ് പിടിഐ യോട് പറഞ്ഞത്. പൊതുമുതൽ നശിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധക്കാരില്‍ നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് ആദിത്യനാഥ് സർക്കാർ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് റയിൽവേയുടെ ഈ നടപടി.പൗരത്വഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കടുത്ത...
കോഴിക്കോട്:കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു ദളിത് നേതാവും, അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തി. നികുതിപ്പണം കൊണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ഉണ്ടാക്കി പൗരത്വ നിയമത്തെപ്പറ്റി ചര്‍ച്ചയാവാമെന്ന് പറഞ്ഞ് പരിഹസിക്കരുതെന്ന് മേവാനി പറഞ്ഞു.ഗവര്‍ണര്‍ പദവി രാജി വെച്ച് ആര്‍എസ്എസിന്റെ വക്താവിന്റെ പണി എടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് പ്രസ്സ്ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.ഗവര്‍ണര്‍ പദവിക്ക് ചേരാത്ത കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പൗരത്വ പ്രക്ഷോഭ പരിപാടികളിൽ  പങ്കെടുക്കാൻ എത്തിയതായിരുന്നു...
കൊച്ചി: പൗരത്വ ഭേദഗതി നിയമവും ,എന്‍ആര്‍സിയും രാജ്യത്തു നടപ്പിലാക്കുന്നതിനെതിരെ   മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ ചന്ദ്രു രംഗത്തെത്തി. എന്‍ആര്‍സിയും സിഎഎയും രാജ്യത്ത് നടപ്പാക്കാതിരിക്കാനുള്ള ജനാധിപത്യമായ കാരണങ്ങളെക്കുറിച്ച് അഭിഭാഷകര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നു അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അഭിഭാഷക യൂണിയന്റെ പതിമൂന്നാമത് ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ ചന്ദ്രു.മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് കെ ചന്ദ്രു പറഞ്ഞു. ഇന്ത്യയെ ഒരു തുറന്ന ജയില്‍ ആക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ചോദിച്ചു.ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മുറിച്ചു...
ബംഗളൂരു:   ബെലഗാവി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ലെന്നും, ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കുന്നത് താക്കറെയുടെ രാഷ്ട്രീയ താല്‍പര്യം മാത്രമാണെന്നും യെദിയൂരപ്പ ആരോപിച്ചു. അതിർത്തി തർക്ക വിഷയത്തിൽ നിലപാട് വ്യക്തമാക്കി യെദിയൂരപ്പ രംഗത്തു വന്നു.ഏതെല്ലാം സ്ഥലങ്ങൾ കർണാടകയ്ക്കും, ഏതൊക്കെ സ്ഥലങ്ങള്‍ മഹാരാഷ്ട്രയ്ക്കും എന്ന തർക്കം പരിഹരിക്കാൻ 1966 ല്‍ രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ് മഹാജന്‍ കമ്മീഷന്‍. മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയിലുള്ള ജില്ലയാണ് ബെലഗാവി. നിലവില്‍ ഭാഷാ അടിസ്ഥാനത്തില്‍ കര്‍ണാടകയുടെ ഭാഗമാണ് ഈ ജില്ല. എന്നാല്‍ ബോംബെ പ്രസിഡന്‍സിയുടെ...
ന്യൂ ഡല്‍ഹി:ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രതിഷേധിക്കുന്നവരോടുള്ള  ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.എനിക്ക് സുരക്ഷയുടെ ആവശ്യമില്ല. അതിൽ കാര്യവുമില്ല. നാം സംസാരിക്കുന്നത് സാധാരണക്കാരന്റെ സുരക്ഷയെ കുറിച്ചാണ്. ഇതിനോടകം ആയിരക്കണക്കിനാളുകളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിരിക്കുന്നത്. ആദിത്യനാഥിന്റെ പോലീസ് അധാര്‍മിക പ്രവര്‍ത്തികള്‍ തുടരുകയാണെന്നും പ്രിയങ്ക തുറന്നടിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തന്റെ സര്‍ക്കാര്‍ പ്രതികാരം ചെയ്യുമെന്ന...
ന്യൂഡല്‍ഹി:  ഇന്ത്യന്‍ സിനിമ മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് സമ്മാനിച്ചു. രാഷ്ട്രപതിഭവനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് പുരസ്കാരം സമ്മാനിച്ചത്.പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും അടങ്ങുന്നതാണ് പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍, ഭാര്യയും എം.പിയുമായ ജയ ബച്ചന്‍, മകനും നടനുമായ അഭിഷേക് ബച്ചന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.അഭിനയ ജീവിതം ആരംഭിച്ച് അമ്പതാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന് പുരസ്കാരം...
കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സ്ത്രീകൾ തെരുവിൽ സമരത്തിനു ഇറങ്ങിയതിനു താക്കീത് നൽകിയ സമസ്തയെ വിമർശിച്ച് ഷബ്‌ന സിയാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം സ്ത്രീകള്‍ ഏത് പരിധി വിടരുതെന്നാണ് മൗലാനമാര്‍ ഫത്വവ ഇറക്കിയതെന്നു ഇനിയും വ്യക്തമായിട്ടില്ലെന്ന് ഷബ്‌ന പോസ്റ്റിലൂടെ ചോദിക്കുന്നു. പ്രക്ഷോഭങ്ങളുടെ രീതിയെക്കുറിച്ച് വല്യ ധാരണയൊന്നുമില്ലാതെ അന്താളിച്ച് നില്‍ക്കുമ്പോഴായിരുന്നു ജാമിഅ മില്ലിയയിലെ ഹിജാബ് ധാരികളായ പെണ്‍കുട്ടികളുടെ വിരല്‍ ചൂണ്ടിയുള്ള ചിത്രങ്ങള്‍ പെട്ടന്നങ്ങ് മനസ്സില്‍ പതിഞ്ഞത്.അടുക്കള മാത്രമാണ് നിന്റെയിടമെന്നു ആവർത്തിച്ചു പഠിപ്പിക്കുന്ന കാപട്യത്തില്‍ നിന്ന് മുസ്ലിം വനിതകള്‍ ചരിത്രം...
മോസ്‌കോയില്‍ ശനിയാഴ്ച വൈകുന്നേരം അവസാനിച്ച 2019 ലോക ദ്രുത ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേയിലെ മാഗ്‌നസ് കാര്‍ള്‍സന്‍, ഇന്ത്യയുടെ ഹമ്പി കൊനെരു എന്നിവര്‍ വിജയ കിരീടം ചൂടി.
ന്യൂഡല്‍ഹി:ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎസ്) കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതോടെ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവെന്ന പദവിയാണ് റാവത്തിന് ലഭിച്ചത്.കരസേന മേധാവി പദവിയില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെയാണ് സംയുക്ത സേന മേധാവിയായിയുള്ള നിയമനം.കേന്ദ്ര മന്ത്രിസഭ സമിതി അംഗീകാരം നല്‍കിയ സംയുക്ത സേനാ മേധാവിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്.സിഡിഎസിന്റെ പ്രായപരിധി ഉയര്‍ത്തുന്നതിന് 1954 ലെ ആര്‍മി ചട്ടങ്ങളില്‍ ഭേദഗതി...