Wed. Apr 17th, 2024

കൊച്ചി:

ഗപ്പിയിക്കും അമ്പിളിയ്ക്കും ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മറിയം ടെെലേഴ്‌സി’ന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ആഷിക് ഉസ്മാനാണ് നിര്‍മാണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് സിനിമ റിലീസ് ചെയ്യുന്നത്.

അതേസമയം, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന്‍റേതായി തീയേറ്ററില്‍ റിലീസിനെത്താനിരിക്കുന്ന ചിത്രം. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്.

ജോണ്‍ പോള്‍ ഏറ്റവും ഒടുവില്‍ സൗബിനെ നായകനാക്കി സംവിധാനം ചെയ്ത അമ്പിളിയ്ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

By Binsha Das

Digital Journalist at Woke Malayalam