Sat. Apr 20th, 2024

ജാർഖണ്ഡ്:

ജാർഖണ്ഡ് നിയസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ജാർഖണ്ഡ് മുക്തിമോര്‍ച്ച(ജെഎംഎം),കോണ്‍ഗ്രസ് മഹാസഖ്യം അധികാരത്തിലേക്ക്. ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും. ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണമുന്നണിയായ ബിജെപി ക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റു വാങ്ങേണ്ടി വന്നത്.

40 സീറ്റില്‍ നിന്നും താഴേക്ക് പോകാതെയാണ് മഹാസഖ്യം ലീഡ് നിലനിര്‍ത്തുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ 33 സീറ്റ് വരെ ഭൂരിപക്ഷം നിലനിര്‍ത്തിയ ബിജെപിക്ക് ഒരുഘട്ടില്‍ പോലും മഹാസഖ്യത്തെ മറികടക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാൽ ബിജെപി മുഖ്യമന്ത്രി രഘുബര്‍ദാസ് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത് തങ്ങൾ വിജയിക്കുമെന്നാണ്. എന്നാൽ വോട്ടെടുപ്പിനൊടുവിൽ സ്വന്തം മണ്ഡലത്തിൽ പോലും അദ്ദേഹത്തിനു തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ പല നേതാക്കളും അവരവരുടെ മണ്ഡലങ്ങളില്‍ പിന്നിലായ സ്ഥിതിയാണ് ഉണ്ടായത്.

നേരത്തെ തന്നെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ജെഎംഎം നേതാവ് ഹേമന്ത് സോറനെ  മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാം പിന്തുണയും അറിയിച്ചിരുന്നു. ജെവിഎം അടക്കമുള്ള ചെറുപാര്‍ട്ടികളെ ഒപ്പം നിർത്തി കൊണ്ട് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ജെഎംഎം നോട് ആവശ്യപ്പെട്ടതായാണ് വിവരം.അതേസമയം കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയ ശേഷം വന്ന  ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.