Fri. Nov 22nd, 2024

Day: December 23, 2019

റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; എഡിറ്റേഴ്‌സ് ഗിൽഡ് അപലപിച്ചു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും,കർണാടകയിലും പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകർക്കു നേരെ പോലീസ് നടത്തിയ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു. പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരെ…

പൗരത്വ പ്രതിഷേധം; കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഘട്ടിൽ സമര സംഗമം സംഘടിപ്പിച്ചു

ന്യൂഡൽഹി: പൗരത്വ  ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്യത്തിൽ ഡല്‍ഹി രാജ്ഘട്ടിനു മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് സത്യാഗ്രഹ സമരത്തിനു തുടക്കം കുറിച്ചത്. പൗരത്വ ഭേദഗതി നിയമം…

ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം: ഭരണമുന്നണിയായ ബിജെപി ക്ക് തിരിച്ചടി; ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും

ജാർഖണ്ഡ്: ജാർഖണ്ഡ് നിയസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ജാർഖണ്ഡ് മുക്തിമോര്‍ച്ച(ജെഎംഎം),കോണ്‍ഗ്രസ് മഹാസഖ്യം അധികാരത്തിലേക്ക്. ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും. ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണമുന്നണിയായ ബിജെപി ക്ക് കനത്ത തിരിച്ചടിയാണ്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധ സംഗമം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ പടരുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും കൂട്ടായ്മകളും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്. പൗരത്വ…

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 5

#ദിനസരികള്‍ 979 ആഗ്രയിലെ മുസ്ലീങ്ങള്‍ വിഭജിതരായിരുന്നു. പഞ്ചാബില്‍ നിന്നുള്ള മുസ്ലിംങ്ങള്‍ കൂട്ടത്തോടെ അതിര്‍ത്തി കടന്നിരുന്നു. ബോംബേയില്‍ നിന്നും മറ്റു തെക്കുദേശങ്ങളില്‍ നിന്നുമുള്ള ബുദ്ധിജീവികളും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ സാധാരണ…

ഇന്ത്യക്കാരാണെന്നു സ്ഥാപിക്കുന്ന തെളിവ് കാണിക്കാൻ ആവശ്യപ്പെടാൻ ആർക്കും അനുവാദമില്ലെന്ന് പ്രിയങ്ക

ബിജ്നോർ:   ഇന്ത്യക്കാരാണെന്നു സ്ഥാപിയ്ക്കുന്ന തെളിവ് കാണിക്കാൻ ഒരാളോടും ആവശ്യപ്പെടാൻ ആർക്കും അനുവാദമില്ലെന്ന് പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി ഞായറാഴ്ച പറഞ്ഞു. ദേശീയ പൗരത്വ…

‘ ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ പ്രതിഷേധ സംഗമം ഇന്ന്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധ സംഗമം നടത്തുന്നു. ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട് എന്നു പേരിട്ടിരിക്കുന്ന കൂട്ടായ്‌മ ഇന്ന് വൈകീട്ട് മൂന്നുമണിക്ക് എറണാകുളം രാജേന്ദ്ര മൈതാനത്തു നിന്ന്…

ആസ്സാമിലെ തടങ്കൽ പാളയത്തിൽ നിന്നൊരു ദൃശ്യം

ആസാം:   ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാത്തവരെ വിദേശികളായി കണക്കാക്കി പാർപ്പിച്ചിരിക്കുന്ന തടങ്കൽ പാളയത്തിൽ നിന്നുള്ള ദൃശ്യം. ആസ്സാമിലെ തേസ്‌പൂരിൽ നിന്നാണ് ഈ ചിത്രം. കടപ്പാട്: അഫ്സൽ…

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് ഫ്രാങ്ക്ഫർട്ടിൽ നിന്നും ഐക്യദാർഢ്യം

ഫ്രാങ്ക്ഫർട്ട് (ജർമ്മനി): പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും അണിനിരന്നു. ഇന്നലെ വൈകീട്ട് ഫ്രാങ്ക്ഫർട്ട് തെരുവിൽ നടന്ന…

ആസാം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പദയാത്ര തുടങ്ങി

സദിയ, ആസാം:   പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമ്പോൾ, പ്രതിപക്ഷപാർട്ടിയായ കോൺഗ്രസ്, സദിയ മുതൽ ധുബ്രി വരെ 800 കിലോമീറ്ററോളം നീളുന്ന പദയാത്ര ഞായറാഴ്ച തുടങ്ങി.…