Sat. Apr 20th, 2024

ബീജിങ്:

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുടെ വളര്‍ച്ച അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് ശതമാനം വരെ കുറയുമെന്ന് കേന്ദ്ര ബാങ്ക് സാമ്പത്തിക ഉപദേഷ്ടാവ് ല്യൂ ഷിന്‍.

ചൈനയുടെ സാമ്പത്തിക നയം നിലവില്‍ അയഞ്ഞ അവസ്ഥയിലാണ്. മൂന്നാംപാദ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും പതുക്കെയാണ് മുന്നോട്ട് പോകുന്നത്.

എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ വളര്‍ച്ചാ ലക്ഷ്യമായ 6-6.5 ശതമാനം എന്ന നിലയില്‍ തന്നെയാണ് നിലവിലെ വളര്‍ച്ച.

ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയിലാണ് ചൈന നിലവിലുള്ളതെന്നും ല്യൂ അഭിപ്രായപ്പെട്ടു.

ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 6.0 ശതമാനമായിരുന്നു ചൈനയുടെ വളര്‍ച്ച. മുന്‍ സാമ്പത്തിക പാദത്തില്‍ ഇത് 6.2 ശതമാനം ആയിരുന്നു.

1992- നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ത്രൈമാസ വളര്‍ച്ചാ നിരക്കാണ് ചൈനയിലേത്. ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതും യുഎസ്- ചൈന വ്യാപാര യുദ്ധവുമാണ് ചൈനയുടെ വളര്‍ച്ചയെ പിന്നോട്ട് നയിച്ചത്.