Fri. Mar 29th, 2024

പാരിസ്:

ആറ് തവണ  ബാലന്‍ ദി ഓര്‍ പുരസ്കാരം നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി അര്‍ജന്‍റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. യുവന്‍റസ് സ്ട്രെെക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടെ അഞ്ച് ബാലന്‍ ദി ഓര്‍ എന്ന നേട്ടത്തെയാണ് ഇതോടെ മെസ്സി മറികടന്നിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ ലോകഫുട്ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരവും മെസ്സി സ്വന്തമാക്കിയിരുന്നു.  ഇതിനു പിന്നാലെയാണ്  ഫ്രാന്‍സ് ഫുട്ബോള്‍ മാസിക നല്‍കുന്ന ബാലന്‍ ദ് ഓര്‍ പുരസ്കാരം നേടിയും താരം ചരിത്രം കുറിച്ചത്.

കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി കാഴ്ചവെച്ച അതിഗംഭീരപ്രകടനമാണ് മെസ്സിയെ ഈ വിലപ്പെട്ട പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ബാര്‍സലോണയെ ലാ ലിഗ ചാമ്പ്യന്‍മാരാക്കിയതും, അര്‍ജന്‍റീനയെ കോപ്പ അമേരിക്ക ചാംമ്പ്യന്‍ഷിപ്പില്‍ മൂന്നാമതെത്തിച്ചതും മെസ്സിയായിരുന്നു.

2009, 2010, 2011, 2012, 2015 വര്‍ഷങ്ങലിലാണ് മെസ്സി ഇതിന് മുന്പ് ബാലന്‍ ദ് ഓര്‍ പുരസ്കാരം നേടിയത്.

ലിവര്‍പൂളിന്‍റെ ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ദെയ്കിനെയാണ് മെസ്സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇതോടെ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

 

 

By Binsha Das

Digital Journalist at Woke Malayalam