25 C
Kochi
Thursday, September 16, 2021
Home 2019 November

Monthly Archives: November 2019

 ചാമ്പ്യന്‍സ് ലീഗ് ഹോം മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെ ബാഴ്സലോണ ഇന്ന് നേരിടും. പ്രമുഖ താരങ്ങളായ മെസ്സി, സുവാരസ്, ഗ്രീസ്മന്‍ തുടങ്ങിയവര്‍ ടീമില്‍ ഉണ്ട്. യുവതാരങ്ങളായ അലേന, കാര്‍ലെസ് പെരെസ് എന്നിവര്‍ ഇന്നും സ്ക്വാഡില്‍ ഇടംപിടിച്ചില്ല.പരിക്കേറ്റ് പുറത്തായ സെമെഡോ, ആല്‍ബ എന്നിവര്‍ക്കും സ്ക്വാഡില്‍ എത്താന്‍ കഴിഞ്ഞില്ല. വിജയിച്ചാല്‍ ബാഴ്സലോണക്ക് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം‌. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.
മുംബൈ: വായ്പയെടുത്ത പലരും തിരിച്ചടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മുദ്ര ലോണ്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനം. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തി മാത്രം വായ്പ അനുവദിച്ചാല്‍ മതിയെന്നാണ് ആര്‍ബിഐയുടെ നിലപാട്. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക്, റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിക്കുന്നതായാണ് വിലയിരുത്തല്‍. മുദ്ര വായ്പയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം 2.9 കോടി പേര്‍ക്ക് 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചു. കഴിഞ്ഞ...
 മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. ആമിർ ഖാൻ കേന്ദ്രകഥാപാത്രമാകുന്ന ‘ലാൽ സിങ് ചഡ്ഢ’ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിൽ കരീന കപൂറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്തകൾ, മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി സ്ഥിരീകരിച്ചിരുന്നു. അദ്വൈത് ചൗഹാൻ സംവിധാനം ചെയ്യുന്ന ‘ലാൽ സിങ് ചഡ്ഢ’ ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ്....
കൊച്ചി: വംശനാശ ഭീഷണി നേരിടുന്ന കടലാമകൾ വലകളിൽ കുടുങ്ങുന്നതു തടയുന്നതിനായി ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് (ടെഡ്) ഘടിപ്പിക്കണമെന്ന ആവശ്യം നിറവേറ്റാത്ത പശ്ചാത്തലത്തില്‍ ഇന്ത്യൻ കടൽ ചെമ്മീൻ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റിനു കീഴിലുള്ള നാഷനൽ മറൈൻ ഫിഷറി സർവീസിന്‍റെ നിർദേശ പ്രകാരമാണു വിലക്ക്. പരിഹാര നടപടി ആവശ്യപ്പെട്ടു സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഡ) കയറ്റുമതി സ്ഥാപനങ്ങൾക്കു കത്തു നൽകിയിട്ടുണ്ട്.ശരാശരി 35,000 ടൺ ചെമ്മീനാണ് കേരളത്തില്‍ കടലിൽ നിന്നു പിടിക്കുന്നത്. അതിനാല്‍, പ്രതിസന്ധി കൂടുതൽ ബാധിക്കുന്നതു...
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടങ്ങുന്ന ടി20 പരമ്പരയില്‍ നിന്ന് പുറത്ത്. ഡിസംബര്‍ 6 ന് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തുടങ്ങാനിരിക്കെയാണ് ധവാന് പരിക്ക് തിരിച്ചടിയാവുന്നത്.ഇതോടെ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് അവസരം ലഭിക്കാന്‍ സാധ്യതയേറി. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമില്‍ സഞ്ജു സാംസണ് ഇടം ലഭിച്ചിരുന്നെങ്കിലും താരത്തിന് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
ഗോവ:   രാജ്യന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ടി കെ രാജീവ് കുമാറിന്റെ കോളാമ്പിയെ വരവേറ്റ് പ്രേക്ഷകര്‍. കേരളത്തിന്റെ ചരിത്രവും പ്രണയവും പറയുന്ന കോളാമ്പി മികച്ച അഭിപ്രായങ്ങളാണ് മേളയില്‍ നേടിയത്.സംവിധായകനും, ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നിത്യ മേനോന്‍, രോഹിണി, സുരേഷ് കുമാര്‍ ഛായാഗ്രാഹകന്‍ രവി വര്‍മന്‍ തുടങ്ങിയവരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. കോളാമ്പി നിരോധനത്തോടെ വരുമാനം തടസ്സപ്പെട്ട ജവഹര്‍ സൗണ്ട്‌സ്‌ ഉടമയുടെ കഥയാണ് ചിത്രം പറയുന്നത്.രഞ്ജി പണിക്കരാണ് ചിത്രത്തില്‍ ജവഹര്‍ സൗണ്ട്‌സ്‌...
#ദിനസരികള്‍ 953 മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തെ മുന്‍നിറുത്തി നിലവിലുണ്ടായിരുന്ന ആശങ്കകള്‍ ഇന്നലെ രാവിലെ 10.30 ന് സുപ്രിംകോടതി വിധി വന്നതോടെ ഏറെക്കുറെ അവസാനിച്ചു. ഏകദേശം മൂന്നു ദിവസം അനിശ്ചിതത്വത്തിലും ആകാംക്ഷയിലുമായിരുന്നു കാര്യങ്ങളെങ്കിലും അര്‍ദ്ധരാത്രിയുടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ടനാവിസും അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രി അജിത് പവാറും രാജി വെച്ചതോടെ കുതിരക്കച്ചവടത്തിന്റെ മുഴുവന്‍ സാധ്യതകളും തുറന്നിട്ട ഒരു നീക്കത്തില്‍ ഇളിഭ്യരായി ബി ജെ പിയ്ക്ക് പിന്‍വാങ്ങേണ്ടി വന്നു. അതോടെ ശിവസനേയുടെ തലവന്‍ ഉദ്ധവ് താക്കറേയ്ക്ക്...
വാഷിംഗ്‌ടൺ:  ഡിസംബർ 4 ന് നടക്കുന്ന ഇംപീച്ച്‌മെന്റ് ഹിയറിങ്ങിന് എത്താനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കോൺഗ്രസ് ക്ഷണിച്ചു.ട്രം‌പ് ഇതിൽ പങ്കെടുക്കുകയോ, അല്ലെങ്കിൽ ഇതിനെക്കുറിച്ച് പരാതി പറയുന്നത് നിർത്തുകയോ വേണമെന്ന് ഹൌസ് ജുഡീഷ്യറി കമ്മറ്റിയുടെ ഡെമോക്രാറ്റിക് ചെയർമാൻ ജെറോൾഡ് നാഡ്‌ലർ പറഞ്ഞു.പ്രസിഡന്റ് പങ്കെടുക്കുകയാണെങ്കിൽ, അദ്ദേഹത്തിനു സാക്ഷികളെ ചോദ്യം ചെയ്യാൻ കഴിയും.ട്രമ്പും, ഉക്രേനിയൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്കിയും തമ്മിൽ നടന്ന ഒരു ഫോൺ സംഭാഷണത്തെ കേന്ദ്രീകരിച്ച് നടക്കുന്ന ഇം‌പീച്ച്മെന്റ് വാ‍ദത്തിന്റെ അടുത്ത...
കൊച്ചി: കണ്ണൂര്‍ കനകമല ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസില്‍ കുറ്റകാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മന്‍സീദിന് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും, നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി കെ...
ന്യൂസീലാൻഡ്:   എച്ച്ഐവി വൈറസ് ബാധിച്ച് ജീവിക്കുന്നവർ അനുഭവിക്കുന്ന ദുരിതത്തിന്റെ തോത് കുറയ്ക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ എച്ച്ഐവി പോസിറ്റീവ് ബീജ ബാങ്ക് ന്യൂസീലാൻഡിൽ ആരംഭിച്ചു.ന്യൂസീലാൻഡിൽ നിന്നുള്ള, എച്ച്ഐവി ബാധിതരായ, മൂന്ന് പുരുഷ ദാതാക്കളിൽ നിന്നാണ് സ്പേം പോസിറ്റീവ് ആരംഭിച്ചത്. എച്ച് ഐ വി ബാധയുള്ളതും, എന്നാൽ രക്തത്തിലെ വൈറസിന്റെ അളവ് വളരെ കുറവായതിനാൽ അത് സാധാരണ രീതികളിലൂടെ കണ്ടെത്താൻ കഴിയില്ലാത്തതുമായ വൈറസ് ബാധയുള്ള വ്യക്തികളാണ് അവർ.എച്ച്ഐവി ഭേദമായെന്ന് ഇതിനർത്ഥമില്ലെങ്കിലും, ചികിത്സ നന്നായി...