Daily Archives: 18th November 2019
കച്ചേരിപ്പടി:
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം എന്ന ആവശ്യമുയര്‍ത്തി എറണാകുളത്ത് രാപ്പകല്‍ സമരം സംഘടിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ തുടങ്ങിയ സത്യാഗ്രഹം നാളെ പത്ത് മണിവരെയാണ്.'ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം' എന്ന പേരില്‍ കേരളത്തിലെ മുഴുവന്‍ ദളിത് സംഘടനകളും, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പേരാടുന്ന സംഘടനകളും, മനുഷ്യാവകാശ സംഘടനകളും, പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചിരിക്കുന്നത്.വാളയാര്‍ കേസ് അന്വേഷിച്ച ഡിവെെഎസ്പി സോജന് അടക്കമുള്ള...
കളമശ്ശേരി:
കളമശ്ശേരി പോട്ടച്ചാല്‍ കനാല്‍ നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. ഒന്ന് രണ്ട് ദിവസം തുടര്‍ച്ചായയി മഴപെയ്താല്‍ കനാലിലെ മലിനജലം വീട്ടിനകത്ത് വരെ എത്തും. ഈ മാസം ഒക്ടോബറില്‍ പെയ്ത മഴയില്‍ പോട്ടച്ചാല്‍ നഗര്‍, ആല്‍ഫാ നഗര്‍, കുമ്മംചേരി, മാനത്തുപുരം എന്നീ പ്രദേശങ്ങളിലെ വീടുകളിലെല്ലാം കനാലിലെ അഴുക്ക് ജലം കയറിയിരുന്നു.സ്വകാര്യ വ്യക്തികള്‍ സ്ഥലം കൈയ്യേറി കനാലിന്റെ വീതി കുറച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കനാലിനോട് തൊട്ടടുത്തുള്ള ഫ്ലാറ്റുകളിലെയും ഹോസ്റ്റലുകളിലെയും അടക്കം...
അബുദാബി:
യുഎഇ പൗരന്മാർക്ക് വേണ്ടി ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.ഇന്ത്യയിൽ വന്നിറങ്ങുന്ന യുഎഇ പൗരന്മാർക്ക് വിമാനത്താവളങ്ങളിൽനിന്ന് 60 ദിവസത്തെ വിസയാണ് നൽകുക. ഒരുതവണ ലഭിക്കുന്ന വിസയിൽ രണ്ടുതവണ ഇന്ത്യ സന്ദർശിക്കാം. ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുംമുമ്പ് യുഎഇ പൗരന്മാർ വിസയ്ക്കായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. ഇത്തരക്കാർക്ക് മാത്രമേ തത്സമയ വിസ ലഭ്യമാകൂ.ഡൽഹി, ഹൈദരാബാദ്, ചെന്നൈ,...
കാഠ്മണ്ഡു:
അതിര്‍ത്തിപ്രദേശമായ കാലാപാനിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി. കാലാപാനിയെ ഉള്‍പ്പെടുത്തി ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കിയ സാഹചര്യത്തിലാണ് നേപ്പാള്‍ പ്രസിഡണ്ടിന്റെ പ്രതികരണം.ഇന്ത്യ, നേപ്പാള്‍, ടിബറ്റ് അതിര്‍ത്തി മേഖലയിലുള്ള കാലാപാനി വിഷയത്തില്‍ പ്രതിഷേധം ശക്തമാകവെ ആദ്യമായാണ് പ്രധാനമന്ത്രി കെപി ഒലി പ്രതികരിക്കുന്നത്. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ, നേപ്പാള്‍ യുവ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏതെങ്കിലും ഒരു രാജ്യം നേപ്പാളിന്റെ ഒരിഞ്ചു...
ന്യൂ ഡല്‍ഹി:
ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് ആരംഭിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.സര്‍വ്വകലാശാല പ്രധാന കവാടത്തിനു സമീപം പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിട്ട് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോയതാണ് സംഘര്‍ത്തിനു കാരണമായത്. ഇതേ തുടര്‍ന്ന്, വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് ഐഷെ ഘോഷ്, സെക്രട്ടറി സതീഷ് യാദവ്, മുന്‍ പ്രസിഡണ്ട് എന്‍ സായ്...
ലക്സംബർഗ്:
യോഗ്യത മത്സരത്തില്‍ ലക്സംബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ യൂറോ കപ്പിലേക്ക് യോഗ്യത നേടി.
ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയാണ്, പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ 86-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍.ഇതോടെ, അന്താരാഷ്ട്ര ഫുട്ബോളില്‍ 100 ഗോള്‍ എന്ന അപൂര്‍വ്വ നേട്ടത്തിലേക്ക് ഇനി ഒരു ഗോള്‍ അകലം മാത്രമെ റൊണാള്ഡോയ്ക്കുള്ളൂ. ഇറാന്റെ അലി ദായാണ് ഈ നേട്ടം കൈവരിച്ച ഒരേയൊരു ഫുട്ബോളര്. 2020 ജൂണ്‍ 12...
ഹെയ്തി:
നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ ഹെയ്തിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അന്താരാഷ്ട്ര പിന്തുണ വേണമെന്ന ആവശ്യവുമായി പ്രസിഡണ്ട് ജൊവനല്‍ മോയിസ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ദരിദ്ര രാജ്യങ്ങളുടെ പട്ടികയിലുള്ള ഹെയ്തിയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമാണെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ മോയിസ് പറഞ്ഞു.വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പ്, പ്രതിപക്ഷം എന്നിവരുമായി പ്രസിഡണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന അരക്ഷിതാവസ്ഥ, അഴിമതി ആരോപണങ്ങള്‍, പണപ്പെരുപ്പം എന്നിവ ആശങ്ക...
തിരുവനന്തപുരം:
കേരളത്തിലെ സിനിമാ തീയറ്ററുകളിൽ ഇന്നുമുതൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും. വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് 10 മുതൽ 30 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്. സാധാരണ ടിക്കറ്റ് ഇനി മുതൽ 130 രൂപയ്ക്കാണു ലഭിയ്ക്കുക.ജിഎസ് ടി, ക്ഷേമനിധി തുക, വിനോദ നികുതി, എന്നിവയാണ് സർക്കാർ കൂടുതലായി ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ തീയേറ്റർ ഉടമകൾ തീരുമാനിച്ചത്.കേരളത്തിൽ സാധാരണ ടിക്കറ്റിന് 95 രൂപയായിരുന്നു ഇതുവരെ വില. 3 രൂപ...
ന്യൂഡൽഹി:
ഇന്ത്യയുടെ 47ാംമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ ചുമതലയേറ്റു. ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി രവിശങ്കർ പ്രസാദ്, സുപ്രീം കോടതി ജഡ്ജിമാർ തുടങ്ങിയവര്‍ പങ്കെടുത്തു. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ എസ് എ ബോബ്ഡെ നേരത്തെ ബോംബെ ഹൈക്കോടതി ജഡ്ജിയും പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്നു.1956 ഏപ്രിൽ 24 ന് നാഗ്പൂരിൽ ജനിച്ച ബോബ്ഡെ ബിരുദം പൂർത്തിയാക്കിയ...
ബൊളീവിയ:
ബൊളീവിയയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. മുന്‍ പ്രസിഡണ്ട് ഇവൊ മൊറാലസിന്റെ പിന്തുണക്കാര് ദേശീയ പാതയില്‍ പ്രതിഷേധം ശക്തമാക്കി. പല നഗരങ്ങളും ഒറ്റപ്പെട്ട നിലയിലായി.തിരഞ്ഞെടുപ്പില്‍ കൃത്രിമ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തിനു പിന്നാലെ രാജി വച്ച മുന്‍ ബൊളീവിയന്‍ പ്രസിഡന്റ് ഇവൊ മൊറാലസിന്റെ അനുയായികള്‍ രാജ്യത്ത് പ്രതിഷേധം അഴിച്ചു വിടുന്നു. ജനസാന്ദ്രത കൂടിയ പ്രദേശങ്ങള്‍ കൈയ്യേറി പ്രതിഷേധം സംഘടിപ്പിക്കുന്നതിനാല്‍, മിക്ക പ്രദേശങ്ങളും ഭക്ഷണ സാമഗ്രികള്‍ പോലും ലഭിക്കാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.ആന്ഡിയയില്...