27 C
Kochi
Sunday, December 5, 2021

Daily Archives: 26th November 2019

ലോക പെെതൃകവാരത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂരില്‍ ഒരാഴ്ചയായി നടക്കുന്ന മുസിരീസ് ഹെറിറ്റേജ് വീക്ക് സമാപിച്ചു. ഈ മാസം 15 ന് ആണ് മുസിരീസ് ഹെറിറ്റേജ് തുടങ്ങിയത്. ചരിത്ര പ്രേമികള്‍ക്ക് മുസിരീസിന് ചുറ്റുമുള്ള പെെതൃകം ഒന്നുകൂടി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്.പാലിയം പാലസ്, പാലിയം നാലുകെട്ട്, പറവൂര്‍ സിനഗോഗ്, ചേന്ദമംഗലം സിനഗോഗ്, കോട്ടപ്പുറം കോട്ട  എന്നീ മുസി രീസിന്‍റെ മ്യൂസിയങ്ങളിലാണ് പ്രദര്‍ശനം നടന്നത്. ഇതിനു പുറമെ ചേരമാംപറമ്പ് ആക്ടിവിറ്റി സെന്‍ററിലും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.ആദ്യമായിട്ടാണ്...
മുംബൈ: മഹാരാഷ്ട്ര കേസില്‍ വിശ്വാസ വോട്ട് പ്രഖ്യാപിച്ചുകൊണ്ട് കോടതി ഉത്തരവ് വന്നതിനു പിന്നാലെ, തോറ്റുമടങ്ങി ബിജെപി. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത പുറത്ത് വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിപഥം ഒഴിയുന്നതായി ദേവേന്ദ്ര ഫഡ്നാവിസും അറിയിച്ചു.സത്യപ്രതിജ്ഞ ചെയ്തു മൂന്നു ദിവസവും എട്ടു മണിക്കൂറും പിന്നിട്ടപ്പോഴാണ് ഫഡ്‌നാവിസിന്‍റെ രാജി. ഭൂരിപക്ഷം ഇല്ലെന്നും ഉടന്‍ ഗവര്‍ണറെ കാണുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഇതോടെ മഹാരാഷ്ട്ര ഭരണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിതമായി നടത്തിയ രാഷ്ട്രീയ...
 പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ സ്വന്തം മെെതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍വില്ല ന്യൂ കാസിലിനെ മുട്ടുകുത്തിച്ചു. 32 ആം മിനുട്ടില്‍ ക്യാപ്റ്റന്‍ ജാക് ഗ്രീലിഷിന്റെ അസിസ്റ്റില്‍ നിന്ന് കോണര്‍ ഹുറിഹാനെ, 36 ആം മിനുട്ടില്‍ അന്‍വര്‍ ഹെഗാസി എന്നിവരാണ് വിജയ ഗോളുകളുകള്‍ നേടിയത്. ജയത്തോടെ ലീഗ് ടേബിളില്‍ 15 ആം സ്ഥാനത്തേക്ക് ഉയരാന്‍ വില്ലക്കായി. ന്യൂ കാസില്‍ 14 ആം സ്ഥാനത്താണ്.
  ഇടവേളയ്‌ക്കുശേഷം ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മത്സരം മുറുകുന്നു. ഗ്രൂപ്പ്‌ എയിലെ വമ്പൻമാരായ റയൽ മാഡ്രിഡ്‌ ഇന്ന് പിഎസ്‌ജിയെ നേരിടും. യുവന്റസ്‌–-അത്‌ലറ്റികോ പോരാട്ടമാണ്‌ മറ്റൊരു ശ്രദ്ധേയ മത്സരം. നാല് കളിയിലും ജയിച്ച്‌ 12 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്‌ പിഎസ്‌ജി.റയലിനാകട്ടെ ഏഴ്‌ പോയിന്റാണുള്ളത്. പരിക്കും വിലക്കും മാറി നെയ്‌മർ എത്തുന്നതും പാരീസുകാരുടെ വീര്യം കൂട്ടും. അർദ്ധരാത്രി 1.30നാണ്‌ റയൽ മാഡ്രിഡ്‌ പിഎസ്‌ജി മത്സരം.
 നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. താരം നടത്തുന്നത് തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളാണെന്നും അസോസിയേഷന്‍ ആരോപിച്ചു.ഷെയ്നുമായി കരാറൊപ്പിട്ട എല്ലാ ചിത്രങ്ങളില്‍ നിന്നും പിന്മാറാനുള്ള തീരുമാനം അടുത്ത ദിവസം തന്നെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം, വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും കൊഴുപ്പിക്കുകയാണ് ഷെയിനിന്റെ പുതിയ ലുക്ക്. സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന ആക്ഷേപങ്ങളെ വെല്ലുവിളിച്ച് മുടിയും താടിയും പറ്റെ വെട്ടിയിരിക്കുകയാണ് താരം.
മുംബൈ:   രാമജന്മഭൂമി-ബാബ്റി മസ്ജിദ് തർക്ക വിഷയത്തെ ആസ്പദമാക്കി കങ്കണ റാണാവത്ത് സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നു. അപരാജിത അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ ബാഹുബലിയുടെ തിരക്കഥാകൃത്തും സംവിധായകന്‍ രാജമൗലിയുടെ പിതാവുമായ കെ വി വിജയേന്ദ്ര പ്രസാദാണ് ഒരുക്കുന്നത്.80കളില്‍ ജനിച്ച ഒരു വ്യക്തി എന്ന നിലയില്‍, അയോധ്യ എന്ന പേര് കേട്ടാണ് താന്‍ വളര്‍ന്നതെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖഛായ തന്നെ മാറ്റിയ വിഷയമായതിനാലാണ് ഈ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും കങ്കണ...
ഹോങ്കോങ്:   ഹോങ്കോങ്ങില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിങ്ങ് ശതമാനം, ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അതൃപ്തിയെ ചൂണ്ടിക്കാണിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ക്യാരി ലാം വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. ജനങ്ങള്‍ തീര്‍ത്തും സമാധാനപരമായി തിരഞ്ഞെടുപ്പിനോട് സഹകരിച്ചെന്നും, ഇത് മാസങ്ങളായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവര്‍ ഉപേക്ഷിച്ചതിനുള്ള സൂചനയാണെന്നും ക്യാരി ലാം കൂട്ടിച്ചേര്‍ത്തു.ഞായറാഴ്ച നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 452 സീറ്റുകളില്‍ 90 ശതമാനം സീറ്റുകളിലും വിജയിച്ചത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായിരുന്നു....
ബൊളീവിയ:   തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വച്ച് പുറത്തുപോയ ബൊളീവിയന്‍ പ്രസിഡണ്ട് ഇവോ മൊറാലസിന്റെ അനുയായികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ തണുക്കുന്നു. ഇടക്കാല പ്രസിഡണ്ട് ജീനിന്‍ അനസിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് നടപടികള്‍ക്ക് പിന്നാലെ ഗതാഗത തടസ്സങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായി.പ്രമുഖ നഗരമായ ലാ പാസില്‍ നിന്ന് 393 കിലോമീറ്റര്‍ അകലെയുള്ള സകബയ്ക്ക് ചുറ്റുമുള്ള റോഡുകള്‍ 48 മണിക്കൂര്‍ നേരത്തേക്ക് തുറക്കാന്‍ തയ്യാറാണെന്നും, എന്നാല്‍ അറസ്റ്റിലായ...
ന്യൂഡൽഹി:   നിയമവാഴ്ചയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട്, മറ്റൊരു ഭരണഘടനാദിനം കൂടി ആഗതമായിരിക്കുകയാണ്. 1949 നവംബർ 26ന് അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇന്നേക്ക് 70 വയസ്സ് തികയും. എന്നാല്‍, ഇന്ന് പാര്‍ലമെന്റിൽ നടക്കുന്ന സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ കക്ഷികള്‍ അംബേദ്‌കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രകടനത്തില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍...
മുംബൈ:   മഹാരാഷ്ട്ര വിഷയത്തില്‍ ശിവസേന- എന്‍സിപി ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി. മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. അതിനാല്‍, ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അടിയന്തരമായി പ്രോടേം സ്പീക്കറെ തിരഞ്ഞെടുക്കണം.രഹസ്യബാലറ്റ് പാടില്ലെന്നും സുതാര്യമായ വോട്ടെടുപ്പ് നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ തന്നെ സഭ വിളിച്ച് ചേര്‍ക്കണമെന്നും, നിയമസഭാ നടപടികള്‍ തത്സമയം...