27 C
Kochi
Sunday, December 5, 2021

Daily Archives: 3rd November 2019

ന്യൂഡെല്‍ഹി: വാട്‌സ്ആപ്പ് വഴി ഫോണുകളിലേക്ക് കടന്ന ഇസ്രായേലി സ്പൈവെയർ ഇന്ത്യയില്‍ നടത്തിയ ചാരപ്രവര്‍ത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോരുന്നതായി നേരത്തെ രണ്ടു തവണ കേന്ദ്രത്തിന് കമ്പനി മുന്നറിയിപ്പ് നല്‍കിയുരുന്നെന്നാണ് വിവരം.വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ വാട്സ് ആപ്പ് വഴി ചോര്‍ത്തുന്നതായി മെയ്മാസത്തില്‍ മുന്നറിയിപ്പ് നല്‍കിയരുന്നുതായി പേരു വെളിപ്പെടുത്താത്ത വാട്‌സ് ആപ്പ് അധികൃതര്‍ പറയുന്നു.വാട്സ് ആപ്പ് സ്പെെവെയര്‍ 121 ഇന്ത്യക്കാരെ വന്‍തോതില്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി സെപ്റ്റംബർ അവസാന...
ന്യൂഡെല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ജെഡിഎസ്‌ കൂട്ടുകക്ഷിസര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ വേട്ടയാടി കാലുമാറ്റിയതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.എംഎല്‍എമാരുടെ കാലുമാറ്റവും അതേ തുടര്‍ന്നുണ്ടായ അധികാരമാറ്റവും ആസൂത്രണം ചെയ്തത് അമിത് ഷായാണെന്ന് ബിഎസ് യെദ്യൂരപ്പ  വെളിപ്പെടുത്തുന്ന ഒരു ഓഡിയോ ക്ലിപ്പ് ചോർന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.ഇതേതുടര്‍ന്ന് യെഡിയൂരപ്പ സര്‍ക്കാരിനെ പുറത്താക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെ നീക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു....
ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തിൽ കാഴ്ചപരിമിതി മൂലം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും രാത്രി ചെറിയ മഴ പെയ്തെങ്കിലും വായുനിലവാരം കൂടുതല്‍ മോശമാവുകയാണ്. പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്നുള്ള അറിയിപ്പ്.ഇന്ന് ഡല്‍ഹിയിലെ മിക്ക നിരീക്ഷണ നിലയങ്ങളിലും വായുനിലവാരം അതീവ ഗുരുതരമായാണു രേഖപ്പടുത്തിയിരിക്കുന്നത്. സൂചികയില്‍ ശരാശരി 450 ആയിരിക്കെ  തലസ്ഥാനത്ത് ഐടിഒ, ആനന്ദ് വിഹാർ,...
തിരുവന്തപുരം: യുഎപിഎ ചുമത്തി സിപിഐഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ റിമാന്‍ഡു ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന വിഭാഗം എഡിജിപിക്കും, ഉത്തരമേഖലാ ഐജിക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.കേസില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ചു തെളിവുകള്‍ എടുത്ത ശേഷം യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമോ എന്ന് തീരുമാനിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് ആസ്ഥാനം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.യുഎപിഎ ചുമത്തിയതിനെതിരെ...
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി തര്‍ക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെങ്കിൽ മുഖ്യമന്ത്രി പദം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടു. അധികാരത്തർക്കം പത്താം ദിവസത്തിലേക്ക്  കടക്കുമ്പോഴാണ് ശിവസേന നിലപാട് കടുപ്പിക്കുന്നത്.മുഖ്യമന്ത്രി പദത്തെ കുറിച്ച് മാത്രമേ ഇനി ചർച്ച ഉണ്ടാവുകയുള്ളൂ. തങ്ങളുടെ ആവശ്യം അംഗീകരിക്കാൻ ബിജെപി തയാറായില്ലെങ്കിൽ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും ശിവസേന അറിയിച്ചു. തങ്ങൾ ആദ്യം കണ്ണുചിമ്മുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ശിവസേന വ്യക്തമാക്കി."ഇതുവരെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ല, ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി പദത്തെക്കുറിച്ച്...
#ദിനസരികള്‍ 928   ബഹുമാന്യനും സര്‍വ്വാദരണീയനുമായ റാവുബഹാദൂര്‍ ഹിസ് ഹൈനസ് ഫ്യൂറര്‍ കേരള ഡിജിപി ശ്രീ ശ്രീ അദ്ദേഹം വായിച്ചറിയുന്നതിനു വേണ്ടി അങ്ങയുടെ പോലീസ് സാമ്രാജ്യത്തിലെ ഒരെളിയ പ്രജ ബോധിപ്പിക്കുന്നത് എന്തെന്നാല്‍,ഈ ബോധിപ്പിക്കുന്ന ആൾ ചെറുപ്പകാലംതൊട്ടേ വായനയോടും പുസ്തകങ്ങളോടും താല്പര്യം പുലര്‍ത്തിപ്പോരുന്നയാളാണ്. കുട്ടിക്കാലങ്ങളില്‍ പൂമ്പാറ്റയും ബാലരമയും ബാലമംഗളവും അമ്പിളി അമ്മാവനും നിരവധി നിരവധിയായ അമര്‍ ചിത്രകളുമൊക്കെ കൌതുകപൂര്‍വ്വം വായിച്ച് കുതുകിച്ചു പോന്നിരുന്നു. എന്റെ വായനജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലം അതായിരുന്നുവെന്ന് സന്ദര്‍ഭവശാല്‍...