27 C
Kochi
Sunday, December 5, 2021

Daily Archives: 28th November 2019

കൊച്ചി: പുതിയ ബാറുകള്‍ അനുവദിക്കരുതെന്ന ആവശ്യവുമായി ബാറുടമകളില്‍ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ ആവശ്യങ്ങള്‍ക്ക് എതിരായാല്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. എന്നാല്‍, ഒരു വിഭാഗത്തിനെ മാത്രം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നു ബിജു രമേശ് ആവശ്യപ്പെട്ടു.യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂട്ടിയ ഭൂരിഭാഗം ബാറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൂടാതെ, പുതിയ 158 ബാറുകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതിയും നല്‍കി. ഇതോടെ ബാറുകളുടെ എണ്ണം 535 ആണ്. നിരവധി ബാറുകള്‍ ത്രീസ്റ്റാറും ഫോര്‍ സ്റ്റാറും ആക്കി...
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാനും കോടീശ്വരനുമായ മുകേഷ് അംബാനി മീഡിയ ബിസിനസില്‍നിന്ന് പിന്മാറുന്നു. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള നെറ്റ് വര്‍ക്ക്‌ 18 മീഡിയ ആന്‍റ് ഇന്‍വെസ്റ്റ്‌മെന്‍റ് ലിമിറ്റഡ് വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.നെറ്റ് വര്‍ക്ക്‌ മീഡിയ കനത്ത നഷ്ടമുണ്ടാക്കിയതാണ് മറിച്ചുചിന്തിക്കാന്‍ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 178 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു.ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷര്‍മാരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുമായി, വില്‍പ്പന സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ബെന്നറ്റ് കോള്‍മാന്‍...
കൊച്ചി: പാലാരിവട്ടം പാലത്തിനന്‍റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇനിമുതല്‍ സംസ്ഥാനത്തെ യാതൊരു നിര്‍മാണ പ്രവൃത്തികളും ആര്‍ഡിഎസിന് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ നടപടികള്‍ തുടങ്ങിയതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.പുനലൂര്‍- പൊന്‍കുന്നം റോഡ് നിര്‍മാണത്തിന് ആര്‍ഡിഎസ്, ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്നീ കമ്പനികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കിയിരുന്നെങ്കിലും, പിന്നീട് ആര്‍ഡിഎസിനെ സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു.  തുടര്‍ന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിക്കുന്നത്. ഈ ഹര്‍ജിയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്...
മുംബൈ: ഇന്ന് രാവിലെ ഓഹരി വില 1,581.60 രൂപയായി ഉയര്‍ന്നതിനു പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്ത് 10 ലക്ഷം കോടി വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി. ഈവര്‍ഷംമാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി വില കുതിച്ചത് 40 ശതമാനമാണ്.എണ്ണശുദ്ധീകരണ വ്യവസായത്തില്‍നിന്നുള്ള ലാഭം, ടെലികോം താരിഫ് വര്‍ധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ് കമ്പനിയ്ക്ക് ഗുണകരമായത്. അടുത്തമാസത്തോടെ റിലയന്‍സ് ജിയോ താരിഫ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചത് വില വര്‍ധിക്കാനിടയാക്കി.2021ഓടെ കടരഹിത കമ്പനിയായി റിലയന്‍സിനെ മാറ്റാനുള്ള ഡയറക്ടര്‍ബോര്‍ഡ് തീരുമാനത്തിന്‍റെ ഭാഗമായി കമ്പനിയുടെ...
#ദിനസരികള്‍ 954 കേരളത്തിലെ രാജവംശങ്ങളെപ്പറ്റി വേലായുധന്‍ പണിക്കശേരി എഴുതിയ രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തട്ടെ. കേരളത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ ഭരണം നടത്തിയ ചെറുതും വലുതുമായ നിരവധി രാജവംശങ്ങളെക്കുറിച്ച് അദ്ദേഹം കാര്യമാത്രപ്രസക്തമായി ഈ പുസ്തകത്തില്‍ പറയുന്നു.151 പേജുകളില്‍ അദ്ദേഹം ഏകദേശം അമ്പതോളം രാജവംശങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നത്.കുറച്ചു കൂടി വിപുലമായി എഴുതപ്പെടേണ്ടയിരുന്ന വിജ്ഞാന പ്രദമായ ഒരു വിഷയത്തെ വേലായുധന്‍ പണിക്കശ്ശേരി വല്ലാതെ ചുരുക്കിക്കളഞ്ഞുവെന്ന അഭിപ്രായത്തിന് സാംഗത്യമുണ്ട്.“പല രാജവംശങ്ങളും അവരുടേതായ അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ...
കൊല്ലം: കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖാണ് (19) അപകടത്തില്‍പ്പെട്ടത്.തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരുക്കേറ്റ സിദ്ദിഖിനെ പൊലീസുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും, പരുക്കു ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പോലീസ് അതിക്രമത്തിനെതിരെ നാട്ടുകാര്‍ പാരിപ്പള്ളി-മടത്തറ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.തുടർന്ന്...
അടുത്ത വർഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിൽ റഷ്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ നടപടി. റഷ്യയെ ലോക കായികവേദിയിൽനിന്ന്‌ നാല്‌ വർഷത്തേക്ക്‌ വിലക്കണമെന്ന് വാഡയുടെ സ്വതന്ത്ര അന്വേഷണ സമിതി ശുപാർശ ചെയ്‌തിരിക്കുകയാണ്.ഉത്തേജക വിരുദ്ധ പരിശോധനയിലെ സാമ്പിളിൽ കൃത്രിമം കാട്ടുകയും, അന്വേഷണ സമിതിക്ക്‌ തെറ്റായ വിവരങ്ങൾ നൽകിയതുമാണ് ഏജന്‍സിയെ ചൊടിപ്പിച്ചത്. ഇതോടെ അടുത്തവർഷം നടക്കുന്ന യൂറോ കപ്പ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ആതിഥ്യം വഹിക്കാൻ റഷ്യയ്‌ക്കാകില്ല....
ആന്റണി വര്‍ഗീസ് നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു. റൊമാന്റിക് മാസ് എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് നഹാസ്.ഓപ്പസ് പെന്റയുടെ ബാനറില്‍ ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.ആന്റണി വര്‍ഗീസിനു പുറമെ, നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരമാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല .
നജാഫ്:   പെട്രോള്‍ റേഷനിങ് പദ്ധതി ആവിഷ്കരിക്കുകയും, സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇറാനില്‍ നടക്കുന്ന സംഘര്‍ഷം ശക്തമാകുന്നു. 2 ലക്ഷത്തോളം ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. 7000ത്തോളം ആളുകളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു.തെക്കന്‍ നഗരമായ നജാഫിലുള്ള ഇറാനിയന്‍ കോണ്‍സുലേറ്റ് കെട്ടിടം പ്രക്ഷോഭക്കാര്‍ കത്തിച്ചു. ഉദ്യോഗസ്ഥരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. കെട്ടിടത്തിനകത്തേക്ക് അതിക്രമിച്ച് കയറിയ പ്രതിഷേധക്കാര്‍ ഇറാനിയന്‍ പതാക നീക്കം ചെയ്ത് ഇറാഖി പതാക...
സിഡ്‌നി:   ലോകമെമ്പാടും നയതന്ത്ര തസ്തികകളുള്ള രാജ്യമെന്ന നിലയില്‍ അമേരിക്കയെ പിന്തള്ളിക്കൊണ്ട് ചൈന. ഓസ്ട്രേലിയയില്‍ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ബുധനാഴ്ച പുറത്തുവിട്ട ആഗോള നയതന്ത്ര സൂചികയിലാണ് ചൈനയുടെ നേട്ടത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.ഇതുപ്രകാരം, ആഗോളതലത്തില്‍ ചൈനയ്ക്ക് 276 നയതന്ത്ര തസ്തികകളുണ്ട്. അതോടൊപ്പം, വാഷിങ്ടണിലുള്ളതിനേക്കാള്‍ കൂടുതല്‍ കോണ്‍സുലേറ്റുകളും ബീജിങ്ങിലുണ്ട്.രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം സുഗമമാക്കാന്‍ ഈ കോണ്‍സുലേറ്റുകള്‍ കാര്യമായ പങ്ക് വഹിക്കുന്നു. രാഷ്ട്രീയ ബന്ധങ്ങളെ പരിപോഷിപ്പിക്കാന്‍ എംബസികള്‍ക്കും സാധിക്കും. അതേ സമയം, യുഎസിന്...