27 C
Kochi
Sunday, December 5, 2021

Daily Archives: 2nd November 2019

കൊച്ചി: മുന്‍ ധാരണപ്രകാരം സ്ഥാനമൊഴിയാത്ത കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ആറംഗ വനിത കൗണ്‍സിലര്‍മാര്‍ രംഗത്ത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വികെ മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ കൗൺസിലർമാരാണ് സൗമിനി ജെയിൻ സ്ഥാനമൊഴിയണമെന്നും അല്ലാത്തപക്ഷം കെപിസിസിയിലും പ്രതിപക്ഷ നേതാവിനോടും നേരിട്ട് ആവശ്യപ്പെടുമെന്നും മാധ്യമങ്ങളെ അറിയിച്ചത്.രണ്ടര വർഷത്തിനു ശേഷം അധ്യക്ഷ പദത്തിലുള്ളവർ സ്ഥാനം ഒഴിയുമെന്നായിരുന്നു മുൻ ധാരണ. എന്നാല്‍ മകളുടെ വിവാഹം ആയതിനാല്‍ അതു കഴിഞ്ഞ് സ്ഥാനമൊഴിയാമെന്നായിരുന്നു സൗമിനി സ്വീകരിച്ച നിലപാട്. ഇത് അംഗീകരിച്ചെങ്കിലും,...
കൊച്ചി ബ്യൂറോ: വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വില്പനയില്‍ ഒക്ടോബര്‍ മാസം മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 1.53 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ മാസം കമ്പനി വിട്ടു തീർത്തത്. മുന്‍ വര്‍ഷം വിറ്റ 1.46 ലക്ഷത്തെക്കാള്‍ 4.5 ശതമാനമാണ് ഇപ്പോൾ വളര്‍ച്ച നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് 25.4 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്‌.ഉത്സവകാല വില്പനയും ഓഫറുകളുമാണ് ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സഹായമായത്. മുന്‍ മാസങ്ങളില്‍ ഡിമാന്‍ഡ് കുറവായതിനാല്‍ വില്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ആഭ്യന്തര...
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കുമേല്‍, ചുമത്തിയ യുഎപിഎ വകുപ്പ് പിന്‍വലിക്കാനാവില്ലെന്ന് പോലീസ്. ഉത്തര മേഖല ഐജി അശോക് യാദവാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്."യുഎപിഎ നിലനില്‍ക്കുന്ന കേസാണ്, പോലീസിന്‍റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ട്‌. അതിന്‍റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. യുഎപിഎ പിന്‍വലിക്കുന്ന കാര്യം പോലീസ് ആലോചിച്ചിട്ടില്ല" ഐജി പറഞ്ഞു.മണിക്കൂറുകള്‍ നീണ്ട യോഗത്തിനു ശേഷമാണ് ഐജി സ്റ്റേഷനു പുറത്തെത്തി മാധ്യമങ്ങളെ കണ്ടത്. തുടര്‍ന്ന്, കമ്മീഷണറും ഐജിയും ഉള്‍പ്പടെയുള്ളവര്‍...
തിരുവനന്തപുരം:  ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍‌ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് ഈ നടപടിയെടുത്തത്. അഭിമുഖ പരീക്ഷയില്‍ ചട്ടവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്ന പരാതിയെത്തുടർന്നാണിത്. അന്തിമ ഉത്തരവ് വരുന്നത് നിയമനങ്ങള്‍ നടത്തരുതെന്ന് പിഎസ്‌സിക്ക് ട്രൈബ്യൂണൽ നിര്‍ദ്ദേശം നൽകി.

ആനന്ദം

#ദിനസരികള്‍ 928   എഴുത്തച്ഛന്‍ പുരസ്കാരം ആനന്ദിനാണ് എന്ന വാര്‍ത്ത ഏറെ സന്തോഷിപ്പിക്കുന്നു. കൃത്യമായും എത്തേണ്ട കൈകളിലാണ് ഇത്തവണ അതെത്തി നില്ക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. വര്‍ത്തമാനകാലത്ത് ആനന്ദിനെപ്പോലെ സ്ഥിതപ്രജ്ഞനായ മറ്റൊരാളെ ഈ പുരസ്കാരം സമ്മാനിക്കുവാന്‍ നമുക്ക് കണ്ടെത്തുക വയ്യ.എന്താണ് ആനന്ദ് എന്നൊരു ചോദ്യമുന്നയിക്കപ്പെട്ടാല്‍ ഒരു വായനക്കാരനെന്ന നിലയില്‍ എന്തുത്തരമാണ് നല്കാനാകുക എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ചരിത്രത്തെ പ്രശ്നവത്കരിച്ചുകൊണ്ട് മനുഷ്യനെന്ന മൂല്യത്തോട് എങ്ങനെ പെരുമാറണം എന്ന് നിശ്ചയിച്ചെടുക്കുകയാണ് ആനന്ദ്...