27 C
Kochi
Sunday, December 5, 2021

Daily Archives: 13th November 2019

കൊച്ചി ബ്യൂറോ:   37 വോട്ടുകൾക്ക് കെ ജെ ആന്റണിയെ പരാജയപ്പെടുത്തി യുഡിഎഫിന്റെ കെ ആർ പ്രേംകുമാർ കൊച്ചി നഗരസഭാ ഡപ്യൂട്ടി മേയർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിലെ പ്രതിപക്ഷ നേതാവും എൽഡിഎഫിന്റെ സ്ഥാനാർഥിയുമായ കെ ജെ ആന്റണിയെ 34നെതിരെ 37 വോട്ടുകൾക്കാണ് കെ ആർ പ്രേംകുമാർ പരാജയപ്പെടുത്തിയത്.നഗരസഭയിൽ യുഡിഎഫിന് 37ഉം എൽഡിഎഫിന് 34ഉം ബിജെപിക്ക് രണ്ടും കൗൺസിൽ അംഗങ്ങളാണുള്ളത്. ഇവരിൽ ബിജെപി സ്ഥാനാർത്ഥികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ടി...
വയനാട്: ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പോപുലർ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് പി.ടി സിദ്ധീഖ് പ്രസ്താവനയിൽ പറഞ്ഞു.രാജ്യത്തെ നിയമ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് ബാബരി പള്ളിയിൽ കടന്നുകയറുകയും പള്ളി തകർക്കുയും ചെയ്തത് നിയമ വിരുദ്ധമാണെന്ന് കോടതി വിധിയിൽ തന്നെ പറയുന്നുണ്ട്.നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും ഭീകര പ്രവർത്തനത്തിന് നേതൃത്വം...
കൊച്ചി ബ്യൂറോ:  ഇന്നു പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു 'കേരള റാഫി' എന്നറിയപ്പെട്ടിരുന്ന കൊച്ചിൻ ആസാദിന്റെ അന്ത്യം. 62 വയസ്സായിരുന്നു. ഇന്നലെ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പടെ ആയിരത്തിലധികം വേദികളിൽ മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ പാടിയിട്ടുള്ള ആസാദ് മുഹമ്മദ് റാഫിയുടെ ശബ്ദം ചുണ്ടുകളിൽ ആവാഹിച്ചെടുത്ത ഗായകൻ എന്നാണ് അറിയപ്പെട്ടിരുന്നത്. മൂന്നു പതിറ്റാണ്ടായി കൊച്ചി ഉൾപ്പടെ നിരവധി വേദികളിൽ സജീവ സാന്നിധ്യമാണ് ഈ മട്ടാഞ്ചേരിക്കാരൻ.പത്താംക്ലാസ്...
കൊച്ചി ബ്യൂറോ:  പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍. 569 രൂപയുടെ ഓഫറിൽ 3 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോള്‍, 100 എസ്‌എംഎസ് എന്നിവ 84 ദിവസത്തെ കാലാവധിയോട് കൂടി ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. മൊത്തം 225 ജിബി ഡാറ്റയാകും ലഭിക്കുക.അതേസമയം വോഡാഫോണ്‍ പ്രീമിയം ഉപഭോക്തൃ സേവന അനുഭവം വാഗ്‌ദാനം ചെയ്യുന്ന റെഡ് എക്‌സ് പോസ്റ്റ്‌പെയ്ഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 999 രൂപയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും ഉപയോക്താക്കള്‍ക്കുള്ള കോളുകളും ഉപയോഗിക്കുവാന്‍ സാധിക്കും....
കൊച്ചി ബ്യൂറോ:  വ്യാപാരം ആരംഭിച്ചതു മുതൽ ഫ്ലാറ്റ് ആയി തുടർന്ന വിപണി വൈകുന്നേരത്തോടെ താഴേയ്ക്ക് പോകുകയായിരുന്നു. സെൻസെക്സ് 229.02 പോയിൻറ് ഇടിഞ്ഞ് 40116.06 ലും നിഫ്റ്റി 73 പോയിൻറ് ഇടിഞ്ഞ് 11,840.50 ലുമാണ് ക്ലോസ് ചെയ്തത്. 954 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ, 1583 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 166 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.യെസ് ബാങ്ക്, ഗെയിൽ, സീ എന്റർടൈൻമെന്റ്, അദാനി പോർട്ട്സ്, എസ്‌ബി‌ഐ എന്നിവയ്ക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ...
റിയാദ്: വിദേശതൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം. അടുത്ത ഡിസംബര്‍ മുതലാണ് പ്രൊഫഷണല്‍ പരീക്ഷ തുടങ്ങുന്നത്. പരീക്ഷ നിര്‍ബന്ധമാക്കുന്നതിനു മുമ്പായി ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും പിന്നീട് ഇതിന്‍റെ കാലാവധി ദീര്‍ഘിപ്പിക്കണോ, വേണ്ടയോ എന്ന് പഠിക്കുമെന്നും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിലെ പ്രഫഷണല്‍ പരീക്ഷ വിഭാഗം ഡയറക്ടര്‍ നായിഫ് അല്‍ ഉമൈര്‍ വ്യക്തമാക്കി.ഏഴുരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ ആദ്യം പ്രൊഫഷണല്‍ പരീക്ഷ നടത്തുക ഇന്ത്യക്കാര്‍ക്കായിരിക്കും. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ വര്‍ധന കണക്കിലെടുത്താണിത്.ഏഴുരാജ്യങ്ങളില്‍ ഒന്നാം...
കൊച്ചി ബ്യൂറോ:   ഗ​ര്‍​ഭി​ണി​യു​ടെ​യും ഗ​ര്‍​ഭ​സ്ഥശി​ശു​വിന്റെയും ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഉ​ത്ത​മം. കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ മീ​നി​ല്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ഗ​ര്‍​ഭാ​വ​സ്ഥ​യി​ലെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മീ​നെ​ണ്ണ ഗു​ണ​പ്ര​ദം. മാ​സം തി​ക​യാ​തെ​യു​ള​ള പ്ര​സ​വം ഒ​ഴി​വാ​ക്കു​ന്ന​തി​നും ഗ​ര്‍​ഭാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന ഉ​യ​ര്‍​ന്ന ര​ക്ത​സമ്മ​ര്‍​ദ്ദം ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​തു സ​ഹാ​യ​കം. ഗ​ര്‍​ഭി​ണി​യു​ടെ​യും ഗ​ര്‍​ഭ​സ്ഥ​ശി​ശു​വിന്റെയും ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.ശ​രീ​ര​ത്തി​ല്‍ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സ​റൈ​ഡിന്റെ അ​ള​വു കു​റ​യ്ക്കു​ന്നു. ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്‌ഡി​എല്ലിന്റെ അ​ള​വു കൂട്ടുന്നു. രക്തം കട്ട...
വെനീസ്: ഭീമൻ തിരമാലയിൽ മുങ്ങി ഇറ്റാലിയൻ നഗരമായ വെനീസ്. രണ്ട് മീറ്ററോളം ഉയരത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതിനാല്‍ നഗരത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. 50 വർഷത്തിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തിരമാലകളുണ്ടാകുന്നത്. മുമ്പ് 1966ലാണ് ഇത്രയും വലിയ തിരമാലകൾ ഉണ്ടായത്.സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികൾ താമസിക്കാൻ പോലും ഇടം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ഒരാൾ മരിച്ചത്. നഗരത്തിലെ താഴ്ന്ന പ്രദേശമായ ,സെന്‍റ് മാര്‍ക്ക്സ് സ്ക്വയറിലാണ് ഏറ്റവും...
ബ്രസീല്‍: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സും ബ്രസീലും സെമി ഫൈനലില്‍  പ്രവേശിച്ചു. ഫ്രാന്‍സ് സ്‌പെയിനിനെ 6-1 തകര്‍ത്ത് സെമി ഉറപ്പിച്ചപ്പോള്‍ ഇറ്റലിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്‍റെ ജയം.നവംബര്‍ 15ന് നടക്കുന്ന സെമിയില്‍ ബ്രസീലും ഫ്രാന്‍സും ഏറ്റുമുട്ടും. നേരത്തെ നെതര്‍ലന്‍ഡ്‌സും മെക്‌സിക്കോയും സെമിയില്‍ കടന്നിരുന്നു.ഫ്രാന്‍സ് അത്യുഗ്രന്‍ പ്രകടനമാണ് സ്പെയിനിനെതിരെ പുറത്തെടുത്തത്. എംബുക്കു, ലിഹാജി, കൊവാസി. തിമോത്തി പെംബലെ, ജോര്‍ജിനോ റട്ടര്‍, ആദില്‍ ഔക്കിഷെ എന്നിവരാണ് ഫ്രാന്‍സിനുവേണ്ടി ഗോള്‍...
ന്യൂ ഡല്‍ഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന്  സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി, സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജഡ്ജി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ വിധി നിർണായകമാകും.പൊതു താൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിവരാവകാശവും സ്വകാര്യതാ അവകാശവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കോടതി പറഞ്ഞു.ഡൽഹി ഹൈക്കോടതി വിധി ഭരണ ഘടനാ ബഞ്ചിലെ മൂന്ന് ജഡ്ജിമാർ ശരിവച്ചപ്പോൾ രണ്ടു പേർ വിയോജിപ്പ്...