Daily Archives: 8th November 2019
ദുബെെ:
വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ യുഎഇ സര്‍ക്കാരിന്റെ നീക്കം. പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് നീങ്ങുന്നതോടെ പണച്ചെലവ് കുറയ്ക്കാം എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.വിലക്ക് പിന്വലിക്കുന്നതോടൊപ്പം മറ്റ് സൗകര്യങ്ങളും വിദേശികള്‍ക്ക് നല്‍കും. വാട്സ്ആപ്പ് വീഡിയോ കോളുകള്‍ സൗജന്യമാക്കുമെന്നതാണ് മറ്റൊരു സൗകര്യം.യുഎഇ ടെലികോം നിയന്ത്രണ അതോറിറ്റി(ട്രാ)യാണ് വാട്സ് ആപ്പ് കോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വാട്സാപ്പുമായുള്ള സഹകരണം വർധിച്ചതായും വോയ്സ് കോളുകൾക്കുള്ള വിലക്ക് ഉടൻ പിൻവലിച്ചേക്കുമെന്നും...
#ദിനസരികള് 934ഹിമശൈലങ്ങള്‍ ചൂഴ്ന്നു നിലക്കുന്ന തേഹരി. രാജകൊട്ടാരത്തിന്റെ അകത്തളം. വസന്തവായുവിന്റെ ശീതളസ്പര്‍ശമേറ്റിട്ടും യാഗശാലയിലെ ദേവദാരുത്തറക്കെട്ടില്‍ ഇരിക്കുകയായിരുന്ന തേഹരി നൃപന് വിയര്‍ത്തിരുന്നു. അഗാധമായ ഒരു ദുഖം പ്രസദമധുരമെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് നിഴല്‍ വീഴ്ത്തിയിരുന്നു.അവിടേയ്ക്ക് കടന്നു വന്ന വേത്രവതി, അമാത്യരും ഗുരുപാദരും രാജസദസ്സില്‍ കാത്തിരിക്കുന്ന വിവരം ഉണര്‍ത്തിച്ചു. അരചന് ഒട്ടും വൈകാതെ സദസിലേക്ക് എഴുന്നള്ളി. രാജാവിനെ കണ്ട് സദസ്സിലുണ്ടായിരുന്നവര്‍ എഴുന്നേറ്റുനിന്ന് അഭിവാദ്യം ചെയ്ത് സ്വസ്ഥാനങ്ങളില്‍ ഇരുന്നു.പ്രൌഡഗംഭീരമായ സദസ്സിലൂടെ ഒന്ന് കണ്ണോടിച്ച...
ബെഗളൂരു:
വാതുവെയ്പ്പ് കേസില്‍ രണ്ട് ക്രിക്കറ്റ് താരങ്ങളെ അറസ്റ്റു ചെയ്തു. കര്‍ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവെയ്പ്പ് കേസിലാണ് രണ്ട് രഞ്ജി താരങ്ങള്‍ അറസ്റ്റിലായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സിഎം ഗൗതം, സ്പിന്നര്‍ അബ്രാര്‍ കാസി എന്നിവരെയാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.കര്‍ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്.കെപിഎല്ലില്‍ ബെല്ലാരി ടസ്കേഴ്സിന്റെ നായകനായ ഗൗതമും, സ്പിന്നര്‍ കാസിയും മത്സരം തോറ്റ്...