Daily Archives: 17th November 2019
മാനന്തവാടി :
എസ് ഡി പി ഐ മാനന്തവാടി മണ്ഡലം ഖജാൻജിയും മാനന്തവാടിയിലെ മുൻകാല വ്യാപാരിയുമായ എ കെ അബ്ദുള്ളയുടെ വിയോഗത്തിൽ ചെറ്റപ്പാലം നൂറുൽ ഇസ്ലാം ജുമാമസ്ജിദ് അങ്കണത്തിൽ അനുശോചന യോഗം നടത്തി.എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി മോഹനൻ, കെ പി സി സി മെമ്പർ വർഗീസ് വക്കീൽ,എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം പി ആർ കൃഷ്ണൻ കുട്ടി, മുസ്ലിം ലീഗ്...
എറണാകുളം:
നഗരത്തില്‍ വര്‍ണശഭളമായ ഘോഷയാത്ര ഒരുക്കി ക്വിയര്‍ പ്രെെഡ് 2019 ന് ഇന്ന് സമാപനം. ഹെെക്കോര്‍ട്ടിലെ വഞ്ചി സ്ക്വയറില്‍ വെെകുന്നേരം 3 മണിക്ക് തുടങ്ങിയ ക്വിയര്‍ പ്രെെഡ് റാലിയില്‍ നൂറുകണക്കിന് പേര് ഒത്തുകൂടി.ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും വിളിച്ചോതികൊണ്ടാണ് എല്‍ജിബിടി കമ്മ്യൂണിറ്റി റാലിയില്‍ അണിനിരന്നത്.പ്രളയത്തെത്തുടർന്ന് മാറ്റി വച്ച പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര ഇത്തവണ അതിഗംഭീരമായി തന്നെയാണ് ആഘോഷിച്ചത്. നൃത്തം ചെയ്തും, പാട്ടുപാടിയും, പരസ്പരം കെട്ടിപ്പുണര്‍ന്നും എല്‍ജിബിടി കമ്മ്യൂണിറ്റി ഈ പ്രെെഡ്...
ജിദ്ദ:
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ പദവി അലങ്കരിക്കാന്‍ ഇനി മലയാളി വനിത. കോഴിക്കോട് സ്വദേശി ഹംന മറിയമാണ് പുതിയ കോണ്‍സലായി നിയമിതയാവുന്നത്. ഡിസംബര്‍ മാസത്തോടെ ഇവര്‍ ജിദ്ദയില്‍ ചുമതലയേല്‍ക്കും.ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ കൊമേഴ്സ്യല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായാണ് ഹംന നിയമിതയായിരിക്കുന്നത്. നിലവിലെ കോണ്‍സല്‍ മോയിന്‍ അഖ്തര്‍ സ്ഥലം മാറിപ്പോകുന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.2017 കേഡറിലെ ഐഎഫ്എസുകാരിയായ ഹംന നിലവില്‍ പാരീസില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയായി ജോലി ചെയ്തുവരികയാണ്. സൗദിയുടെ പടിഞ്ഞാറന്‍ പ്രദേശത്തു ജോലിചെയ്യുന്ന...
ന്യൂ ഡല്‍ഹി:
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ 27ബില്ലുകള്‍ നിയമമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. കോര്‍പ്പറേറ്റ് നികുതി കുറച്ചത്, ഇ സിഗരറ്റ് നിരോധിച്ചത് തുടങ്ങിയ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളുള്‍പ്പെടെയുള്ളവയാണ് ശൈത്യകാല സമ്മേളനത്തില്‍ പാസാക്കാന്‍ തീരുമാനം.ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതി ഇളവ് നല്കുന്ന നികുതി നിയമ ഭേദഗതി ബില്‍ 2019, അയല്‍രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായെത്തി ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി,...
ന്യൂ ഡല്‍ഹി:
അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്കാന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മസ്ജിദ് നിര്‍മ്മാണത്തിനായി കോടതി നിഷ്കര്‍ഷിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്.മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഈ കേസില്‍ കക്ഷിയല്ലെങ്കിലും മുസ്ലീം വിഭാഗത്തിലുള്ള എട്ട് കക്ഷികള്‍ ഈ കേസിന്റെ ഭാഗമായിട്ടുണ്ട്. ഇതില്‍ രണ്ട് കക്ഷികളായ മുഹമ്മദ് ഹാഷിം അന്‍സാരിയും മുസ്ലീം വഖഫ് ബോര്‍ഡും കേസില്‍ പുനഃപരിശോധന...
തിരുവനന്തപുരം:
കേരളസര്‍വ്വകലാശാലയില്‍ മോഡറേഷന് മാര്‍ക്കിലെ കൃത്രിമത്തിലൂടെ വിജയിച്ച വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കും. നൂറിലധികം മാര്‍ക്ക് ലിസ്റ്റുകളാണ് അസാധുവാകുക. കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മാര്‍ക്ക് ലിസ്റ്റുകള്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സിലര്‍ നിര്‍ദ്ദേശം നല്‍കിയത്.കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അനധികൃതമായി കടന്നുകയറി മോഡറേഷന് മാര്‍ക്ക് കൂട്ടി നല്‍കിയെന്നതാണ് വിവാദം. 2016- 2019 കാലത്തെ ബിഎ, ബിഎസ്സി പരീക്ഷകളില്‍ ക്രമക്കേട് നടത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയാണ് വിജയിപ്പിച്ചത്. സ്ഥലം മാറിപ്പോയ ഡപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചായിരുന്നു കൃത്രിമം. പാസ് ബോര്‍ഡ് തീരുമാനിച്ച മോഡറേഷന്...
തിരുവനന്തപുരം:
ഇരുചക്ര വാഹങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഉത്തരവിറക്കുമെന്ന് ചൊവ്വാഴ്ച കോടതിയെ അറിയിക്കും.കഴിഞ്ഞ ഓഗസ്റ്റിലാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. ഇതിനു പിന്നാലെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കവെ, ഹെല്‍മെറ്റ് വേണ്ടെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും സര്‍ക്കാര്‍ നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞിരുന്നു.ചൊവ്വാഴ്ച്ചക്കകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം. ഇല്ലെങ്കില്‍ കോടതി ഇടപെടുമെന്ന്...
#ദിനസരികള് 943
ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രം 1600 ഡിസംബര്‍ മുപ്പത്തിയൊന്നിന് രൂപീകരിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഒന്നാണ്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അനുമതിയോടെ വ്യാപാരം നടത്തുക എന്ന ഉദ്ദേശത്തോടെ ഇന്ത്യയിലെത്തിയ പ്രസ്തുത കമ്പനി, പതിയെപ്പതിയെ നമ്മുടെ രാജ്യത്തിന്റെതന്നെ ഭരണപരമായ അവകാശങ്ങളെ കൈയ്യടക്കുകയായിരുന്നു.1757 ലെ പ്ലാസി യുദ്ധത്തില്‍ ബംഗാള്‍ ഭരണാധികാരിയായ സിറാജ് ഉദ് ദൌള പരാജയപ്പെട്ടതോടെ വ്യാപാരികളായി വന്നവരുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തീപിടിച്ചു.അതോടുകൂടി ഇന്ത്യയില്‍ ഏകദേശം രണ്ടു നൂറ്റാണ്ടുകാലം...
ന്യൂ ഡല്‍ഹി:
കാലം തെറ്റിയുള്ള മഞ്ഞു വീഴ്ചയും യാത്രാ തടസ്സവും ആശയവിനിമയ സംവിധാനങ്ങള്ക്കുമേല് സര്‍ക്കാര്‍ ഉപരോധമേര്‍പ്പെടുത്തിയതും കാരണം കശ്മീരില്‍ കനത്ത കൃഷി നാശം. ആപ്പിള്‍ കര്‍ഷകര്‍ക്ക് മാത്രം 7,000 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് കശ്മീര്‍ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.നഷ്ടം പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെടുത്തി കൃഷി നാശത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന് കശ്മീര്‍ താഴ്വര സന്ദര്‍ശിച്ച ഏഴംഗ പ്രതിനിധി സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മുന്‍ എംപി രാജു ഷെട്ടി, സാമൂഹ്യ ശാസ്ത്രജ്ഞനും...
ചെന്നൈ:
മദ്രാസ് ഐഐടിയില്‍ ആത്മഹത്യചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്ന് ഐഐടിയിലെത്തും.ഫാത്തിമയുടേത് തൂങ്ങിമരണമാണെന്നും, മരണം പോലീസിലറിയിച്ചത് വാര്ഡന് ലളിതയാണെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. മരിച്ച ദിവസം രാത്രി ഫാത്തിമ വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.അതെ സമയം, ഫാത്തിമയുടെ കുടുംബത്തിനെതിരെ ഐഐടി അധികൃതര്‍ പോലീസിന് കത്ത് നല്‍കിയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. സാമ്പത്തിക ശേഷിയുള്ളതിനാലാണ് ഫാത്തിമയുടെ കുടുംബം, മരണം വിവാദമാക്കുന്നതെന്നും,...