25 C
Kochi
Wednesday, August 4, 2021

Daily Archives: 16th November 2019

കൊച്ചി: സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച  ഭക്ഷ്യ-മത്സ്യ-കാർഷിക മേള ഇന്ന് സമാപിക്കും. സിഎംഎഫ്ആര്‍ െഎയില്‍  നവംബര്‍ 13ന് തുടങ്ങിയ  കിസാന്‍  മേളയില്‍, വിവിധ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണിയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി.സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് കിസാന്‍ മേള സംഘടിപ്പിച്ചതെന്ന് എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം സീനിയര്‍ സയിന്‍റിസ്റ്റ് ആന്‍ഡ് ഹെഡ്  ഡോ.ഷിനോജ് സുബ്രഹ്മണ്യന്‍ പറഞ്ഞു."ഇപ്പോള്‍ കഴിക്കുന്ന പച്ചക്കറിയിലും മീനിലും, ധാന്യങ്ങളിലും പയറുവര്‍ഗ്ഗങ്ങളിലുമെല്ലാം പല തരത്തിലുള്ള കീടനാശിനി സാന്നിധ്യം...
ന്യൂ ഡല്‍ഹി:രാജ്യത്ത് പതിമൂന്ന് പ്രമുഖ നഗരങ്ങളില്‍ വിതരണം ചെയ്യപ്പെടുന്ന പൈപ്പ് വെള്ളം ഗുണനിലവാരമില്ലാത്തതും കുടിക്കാന്‍ യോഗ്യമല്ലാത്തതുമെന്ന് കേന്ദ്രസര്‍ക്കാര്‍. 21 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാനാണ് പുറത്തുവിട്ടത്. കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ തിരുവനന്തപുരവുമുണ്ട്.ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കുടിക്കാന്‍ യോഗ്യമായ പൈപ്പ് വെള്ളം ലഭിക്കുന്നത് മുംബൈയില്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് പുറത്തുവിടവെ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ 11 സ്ഥലങ്ങളില്‍...
നിലയ്ക്കല്‍: മണ്ഡല മകരവിളക്കുത്സവത്തിന് ശബരിമല നട തുറന്നു. യുവതികളില്ലെന്ന് ഉറപ്പു വരുത്താന്‍ നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി ബസില്‍ വനിത പോലീസ് പരിശോധന കര്‍ശനമാക്കി.അയ്യപ്പ ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചിരുന്നു. വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ യുവതികളുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചതിനു ശേഷം പ്രായം അമ്പതില്‍ താഴെയാണെന്ന് തെളി‍‍ഞ്ഞതിനാലാണ് തിരിച്ചയച്ചത്.ബസുകളില്‍ കയറി സ്ത്രീകളുണ്ടോയെന്നും ഉണ്ടെങ്കില്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡുമാണ് പോലീസ് പരിശോധിക്കുന്നത്. സ്ത്രീകള്‍ നിലയ്ക്കല്‍ വിട്ട് പോകരുത് എന്ന നിര്‍ദേശമാണ്...
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ലോകത്ത് സമ്പന്നതയില്‍ ഒന്നാമനായി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സ്ഥാനത്ത് തുടര്‍ന്ന ആമസോണ്‍ ഡോട്ട് കോമിന്‍റെ സിഇഒ, ജെഫ് ബെസോസിനെ പിന്നിലാക്കിയാണ് ബില്‍ ഗേറ്റ്സിന്‍റെ നേട്ടം.ഒക്ടോബര്‍ 25ന് പെന്‍റഗണിന്‍റെ 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്ലൗണ്ട് കമ്പ്യൂട്ടിങ് കരാര്‍ ലഭിച്ചതോടെയാണ് മൈക്രോസോഫ്റ്റിന്‍റെ ഓഹരി വില 4 ശതമാനത്തോളം കുതിച്ചത്. ഇതോടെ ആമസോണിന്‍റെ ഓഹരി വിലയില്‍ രണ്ടുശതമാനം ഇടിവുണ്ടാവുകയും ചെയ്തു.ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ബില്‍ ഗേറ്റ്‌സിന്‍റെ...
ന്യൂ ‍ഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ശുദ്ധവായു ലഭ്യമാക്കാന്‍ ഓക്സിജന്‍ ബാറുകള്‍ തുറന്നു. ഓക്സി പ്യൂര്‍ എന്നു പേരിട്ട ഓക്സിജന്‍ ബാറില്‍ നിന്ന് 299 രൂപയ്ക്ക് ശുദ്ധവായു ശ്വസിക്കാം. പുല്‍ത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, കര്‍പ്പൂര തുളസി, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ ഏഴു വ്യത്യസ്ത സുഗന്ധത്തിലാണ് ഓക്സിജന്‍ ലഭിക്കുക.മിക്ക രാജ്യങ്ങളിലും, അരോമ തെറാപ്പിക്കും വിനോദ ആവശ്യങ്ങള്‍ക്കും ഓക്സിജന്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരം ആശയം പുതിയതാണ്. ഡല്‍ഹിയില്‍, സാകേതിലുള്ള സെലക്ട്...
കൊച്ചി:മെട്രോ നഗരമായ കൊച്ചിയില്‍ ഒരു ദിവസത്തെ എസി റൂം വാടക വെറും 395 രൂപയാണെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ആദ്യം ഒന്നമ്പരക്കും. കാരണം പെട്ടന്ന് കേട്ടാല്‍ ആര്‍ക്കും ഇത് വിശ്വസിക്കാനാകില്ല. എന്നാല്‍ പറഞ്ഞ് വരുന്നത് കൊച്ചി മെട്രോ തുച്ഛമായ വിലയ്ക്ക് നല്‍കുന്ന ഹൈടെക് താമസ സൗകര്യത്തെ കുറിച്ചാണ്. കൊച്ചി മെട്രോയുടെ എംജി റോഡ് സ്‌റ്റേഷനിലാണ് കുറഞ്ഞ ചിലവില്‍ ഡോര്‍മിറ്ററി സൗകര്യം ഒരുക്കിയിരിക്കുന്നത്.അത്യാവശ്യത്തിന് ഒരു രാത്രിയൊക്കെ കൊച്ചിയിലെത്തുന്നവര്‍ക്ക് ഈ സൗകര്യം വളരെ...
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. നിയുക്ത മേല്‍ശാന്തിമാര്‍ ഇന്ന് സ്ഥാനാരോഹണം നടത്തും. സുപ്രീം കോടതി വിധിയില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ എജിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡിജിപി പറഞ്ഞു.മണ്ഡല പൂജകള്‍ക്കും, മകരവിളക്കുത്സവത്തിനുമായി ശബരിമല നട ഇന്നു തുറക്കും. സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുറത്തു വിട്ട പഴയവിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അ‍ഞ്ചു മണിയോടെ ശബരിമല മേല്‍ശാന്തി എകെ...
ഗാസ: ഇസ്രായേലും, ഇറാനിയന്‍ പിന്തുണയുള്ള പാലസ്തീന്‍ ഇസ്ലാമിക് ജിഹാദും തമ്മില്‍ സംഘര്‍ഷം തുടരുന്നു. ഗാസ മുനമ്പില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ ഇസ്രായേലിലെ ഏറ്റവും വലിയ നഗരമായ ബീര്‍ഷെബയിലാണ് പാലസ്തീന്‍ വ്യോമാക്രമണം നടന്നത്. രണ്ട് പാലസ്തീന്‍ റോക്കറ്റുകളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.കഴിഞ്ഞ ദിവസം, ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന കമാൻഡർ ബഹാ അബുൽ അത്തായും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഇതിനു...
കണ്ണൂർ: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ട്രാക്കുകള്‍ ഉണര്‍ന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലിന്റെ അമിത് എന്‍ വിയാണ് ആദ്യ സ്വര്‍ണം നേടിയത്.ആദ്യ റെക്കോർഡ്, തൃശ്ശൂര്‍ നാട്ടിക ഫിഷറീന് സ്കൂളിലെ ആൻസി ജോസ് സ്വന്തമാക്കി. ലോങ്ങ് ജമ്പിലാണ് റെക്കോഡ്. 2012 ൽ ജെനിമോൾ ജോയുടെ റെക്കോർഡാണ് ആൻസി മറികടന്നത്.സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് ജില്ലയിലെ കല്ലടി സ്കൂളിലെ വിദ്യാര്‍ത്ഥി സി ചാന്ദ്‌നിയും സ്വര്‍ണം നേടി. ആദ്യദിനം...
സൗദി അറേബ്യ: സൗദി അറേബ്യയിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീന ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തി. വിലക്കിൽ നിന്നും മടങ്ങിവന്ന അർജന്റീനന്‍ നായകൻ ലയണല്‍ മെസ്സിയാണ് വിജയഗോൾ നേടിയത്.13 ആം മിനുറ്റിൽ മെസ്സി അടിച്ച പെനാൽട്ടി കിക്ക് ബ്രസീലിയൻ ഗോളി അലിസൺ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ മെസ്സി ഗോൾ ഉറപ്പിക്കുകയായിരുന്നു. സൗഹൃദ മത്സര വിജയത്തിലൂടെ കോപ്പ അമേരിക്കയിൽ ഏറ്റ തോൽവിക്ക് തിരിച്ചടി നൽകിയിരിക്കുകയാണ് അർജന്റീന.