Daily Archives: 25th November 2019
മുംബൈ:
അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു. കേസില്‍ അജിത്തിനെതിരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍, ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചത്.വിദര്‍ഭ ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തത്. 1999 മുതല്‍ 2014 വരെ അജിത് പവാര്‍ ഇറിഗേഷന്‍ വകുപ്പു മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നത്. വിദര്‍ഭ മേഖലകളിലെ...
അബുദാബി:
യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അധികാരപത്രം സമർപ്പിച്ചു. ഖസ്ർ അൽ വതൻ കൊട്ടാരത്തിലാണ് ചടങ്ങുകൾ നടന്നത്.യുഎഇ യുമായുള്ള ബന്ധം ശക്തമാക്കുന്നതിനായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സഹകരണം ഉറപ്പുനൽകുന്നതായും, ഗവൺമെന്റ് സംവിധാനങ്ങളുടെ വാതിലുകൾ തുറന്ന് നൽകുന്നതായും സ്ഥാനപതിയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേര്‍ന്നുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു.യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി...
ദുബായ്:
സമൂഹത്തില്‍ സഹിഷ്ണുത വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്കാരം ഏര്‍പ്പെടുത്തി യുഎഇ. 50 ലക്ഷം ദിർഹം (ഏകദേശം 10 കോടിയോളം രൂപ) ആണ് സമ്മാനത്തുകയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് വർഷത്തിലൊരിക്കലാണ് അവാർഡ്.ദുബായ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടോളറൻസ് (ഐഐടി) അന്താരാഷ്ട്രതലത്തിലുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അവാർഡിന് പരിഗണിക്കുന്ന നാമനിർദേശങ്ങൾ ഞായറാഴ്ചമുതൽ സ്വീകരിച്ചുതുടങ്ങി.ചിന്ത, സാഹിത്യം, കല, യുവാക്കളുടെ...
മൂന്നാർ:
തണുപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ടകേന്ദ്രമായി മാറുകയാണ് മൂന്നാറിലെ ആനയിറങ്കൽ അണക്കെട്ട്. ദിവസവും അനവധി സഞ്ചാരികളെത്തുന്ന ഇവിടെ അവർക്കായി ഏറെ സൗകര്യങ്ങളാണ് ഹൈഡൽ ടൂറിസം ഒരുക്കിയിരിക്കുന്നത്. പ്രധാനമായി ബോട്ടിങ് കേന്ദ്രീകരിച്ചാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം. ചെറുദ്വീപുകളും ജലാശയവും കാണാനെത്തുന്നവർക്ക് ഇടയ്ക്ക് കാട്ടാനക്കൂട്ടങ്ങളും ദൃശ്യവിരുന്നൊരുക്കും. മഞ്ഞുമൂടിയ മലനിരകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും ഏറെ ആകർഷകമായ ഒന്നാണ്.ജലാശയത്തിന് നടുവിലായുള്ള ചെറുദ്വീപ് ബോട്ടിൽ ചുറ്റിക്കാണുവാൻ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ബോട്ടിങ് ഒരുക്കിയിട്ടുണ്ട്. കുടുംബമായി എത്തുന്നവർക്കുവേണ്ടിയും 20 പേർക്ക് സഞ്ചരിക്കാവുന്ന ഫാമിലി...
പത്തനംതിട്ട:സൂര്യഗ്രഹണം നടക്കുന്നതിനാൽ നാളെ രാവിലെ 7.30 മുതല്‍ 11.30 വരെ ക്ഷേത്രനട അടച്ചിടും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലെയും നടയും അടച്ചിടും. ഗ്രഹണസമയത്ത് ക്ഷേത്രനട തുറന്നിരിക്കുന്നത് ഉചിതമല്ലെന്നു ക്ഷേത്രം തന്ത്രി കണ്ഠരർ മഹേഷ് മോഹനർ അറിയിച്ചതിനെ തുടര്‍ന്നാണിത്.നാളെ പുലര്‍ച്ചെ മൂന്നു മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിഞ്ഞ് 7.30-ന് അടയ്ക്കും. പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30-ന് നടതുറന്ന് പുണ്യാഹം കഴിഞ്ഞതിന് ശേഷം മാത്രമെ ഉച്ചപൂജയ്ക്കുള്ള നിവേദ്യം പാകം...
ന്യൂ ഡല്‍ഹി:
മഹാരാഷ്ട്ര വിഷയത്തില്‍ ലോക്സഭയിലുണ്ടായ പ്രതിഷേധത്തില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ കയ്യേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അദീര്‍ രഞ്ജന്‍ ചൗധരിയാണ് ആരോപണവുമായി രംഗത്തെത്തിയത്.മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് മാര്‍ഷല്‍മാരും കോണ്‍ഗ്രസ് എംപിമാരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനാല്‍ ഇരു സഭകളും സ്തംഭിച്ചിരുന്നു. പ്രതിഷേധിച്ച എംപിമാരെ പുറത്താക്കുന്നതിനിടെ ഇതിലിടപ്പെട്ട് സംസാരിക്കുമ്പോഴാണ് രമ്യ ഹരിദാസിന് നേരെ കയ്യേറ്റശ്രമമുണ്ടായത്.ബെന്നി ബെഹനാന് പരിക്കേല്‍ക്കുകയും, പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ടിഎന്‍...
മുംബൈ:
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നല്കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ രാവിലെ 10.30 നാണ് കേസില്‍ കോടതി വിധി പറയുക. ജഡ്ജിമാരായ എന്‍ വി രമണ, അശോക് ഭൂഷണ്, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഇന്ന് വളരെ വിശദമായ വാദമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്നത്. 24 മണിക്കൂറിനുള്ളില്‍ പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയില്‍ വിശ്വാസ വോട്ടെടുപ്പ്...
2020 ടോക്കിയോ ഒളിമ്പിക്സിൽ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ലോക ഒന്നാം സ്ഥാനക്കാർ ടീം ഓസ്ട്രേലിയ എന്നിവരോടൊപ്പം ഇന്ത്യന്‍ ഹോക്കി ടീമിനെ 'പൂള് എ' യില്‍ ഉള്‍പ്പെടുത്തി. സ്പെയിന്, ന്യൂസിലന്‍ഡ്, ജപ്പാന് എന്നിവരുമുണ്ട് പൂൾ എ ഗ്രുപ്പിൽ. ലോക ഹോക്കിയില്‍ ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.വനിതാവിഭാഗവും പൂൾ എ യിൽത്തന്നെയാണ് ഇടംപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ബ്രിട്ടനും ലോകത്തെ ഒന്നാം നമ്പർ ടീമായ നെതര്‍ലാന്‍ഡും ഉൾപ്പെടെ ജര്‍മ്മനി, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിരണ്ടാം മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ എടികെയെ സമനിലയില്‍ തളച്ച് ഒഡീഷ. നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ കൊൽക്കത്ത, മത്സരത്തില്‍ ഒരു പോയിന്റ് നേടി മടങ്ങി. ഗോള്‍ രഹിത സമനിലയിലായിരുന്നു ഇന്നലത്തെ മത്സരം പിരിഞ്ഞത്.മികച്ച പ്രകടനം നടത്തിയ ഒഡീഷയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി നല്‍കാതിരുന്നത് തിരിച്ചടിയായി. ഐഎസ്എല്ലില്‍ തോല്വിയോടെയായിരുന്നു ഒഡീഷയുടെ തുടക്കമെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുകള്‍...
ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂഴിക്കടകന്റെ ട്രെയ്ലര് റിലീസ് ചെയ്തു. ജയസൂര്യ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് - തെലുഗു താരം ധന്യ ബാലകൃഷ്ണയാണ് നായിക.അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, മാല പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈവാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഗിരീഷ് നായരും, ഉണ്ണി മലയിലും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.