27 C
Kochi
Sunday, December 5, 2021

Daily Archives: 21st November 2019

റിയാദ്: ജിദ്ദയിലെ സുലൈമാനിയ്യ റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തമുണ്ടായശേഷം പരീക്ഷണ ഓട്ടത്തിനായി ആദ്യമായി ഹറമൈന്‍ ട്രെയിന്‍ എത്തി. വിശുദ്ധ മക്ക- മദീന നഗരങ്ങള്‍ക്കിടയിലുള്ള ഹറമൈന്‍ ട്രെയിന്‍ സേവനം പുന:സ്ഥാപിക്കുന്നതിനന്‍റെ മുന്നോടിയായാണ് ജിദ്ദയിലെ രണ്ടാമത്തെ റെയില്‍വേ സ്റ്റേഷനായ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള സ്റ്റേഷനില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഹറമൈന്‍ ട്രെയിന്‍ എത്തുന്നത്.വിമാനത്താവള സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍, കണ്‍ട്രോള്‍ റൂം എന്നിവയുടെ സന്നദ്ധത കഴിഞ്ഞ വര്‍ഷം ഉറപ്പുവരുത്തിയിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് കേടുപാട് സംഭവിച്ച സുലൈമാനിയ്യ...
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ഗവണ്‍മെന്റ് സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ മരണപ്പെട്ട സംഭവം വിവാദമാകുന്നു.ക്ലാസ് മുറിയില്‍ പാമ്പിന്റെ പൊത്ത് ഉണ്ടായിട്ടും നടപടിയെടുക്കാത്ത സ്കൂള്‍ അധികൃതരാണോ, ഷഹ്‌ലയെ ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാട്ടിയ അദ്ധ്യാപകനാണോ, അടിയന്തിര ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ആശുപത്രി അധികൃതരാണോ ആ പത്തു വയസ്സുകാരിയുടെ മരണത്തിന് കാരണമെന്ന ചോദ്യശരങ്ങള്‍ വഴിമുട്ടി നില്‍ക്കുകയാണ്.ബുധനാഴ്ച വൈകീട്ട് 3.30 ഓടെ ക്ലാസ് മുറിയിലെ...
തിരുവനന്തപുരം:   കെഎസ്‌യു നേതാക്കളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ എംഎല്‍എമാരെ സെന്‍ഷര്‍ ചെയ്തു. അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടി. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ ഒരംഗത്തിന് ലഭിക്കാവുന്ന മൂന്നാമത്തെ ശിക്ഷയാണ് സെന്‍ഷര്‍ ചെയ്യുക എന്നത്.ഇതേത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭ പ്രക്ഷുബ്ധമായതോടെ നിര്‍ത്തി വച്ചെങ്കിലും, പിന്നീട് പുനരാരംഭിച്ചപ്പോള്‍ ജനാധിപത്യ മര്യാദയുടെ പേരില്‍...
ക്രിസ്തുമസ് റിലീസ് കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രം പ്രതി പൂവന്‍ കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ സോഷ്യൽമീഡിയയില്‍ പങ്കു വച്ചു. സൂപ്പര്‍ ഹിറ്റായിരുന്ന ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം നടി മഞ്ജു വാര്യരും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണിത്.ഉണ്ണി ആറിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ ചിത്രം ഡിസംബര്‍ 20 നാണ് തിയറ്ററിലെത്തുന്നത്. ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന...
 വെങ്കിടേഷിനെ നായകനാക്കി, തമിഴ് ബ്ലോക്ക്ബസ്റ്റർ അസുരന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നതിനായി ശ്രീകാന്ത് അഡ്ഡാല ഒരുങ്ങുന്നു. സിനിമ സംവിധാനം ചെയ്യുന്നതിനായി അഡ്ഡാലയുമായി കരാർ ഒപ്പിട്ടതായി മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, നിർമ്മാതാവ് ഡി സുരേഷ് ബാബു സ്ഥിരീകരിച്ചു. മറ്റു വിശദാംശങ്ങൾ അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.തമിഴ് നോവലായ വെക്കൈയെ ആസ്പദമാക്കി നിർമ്മിച്ച അസുരൻ 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്ത അസുരനിൽ ധനുഷ് ഡബിൾ റോളിലാണ് അഭിനയിച്ചത്.അസുരന്റെ റീമേക്കിൽ...
കൊച്ചി: വാളയാറില്‍ സഹോദരികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാലു പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കുകയും ചെയ്തു.കേസില്‍ തുടക്കം മുതല്‍ പോലീസിന്‍റെയും, പ്രോസിക്യൂഷന്‍റെയും ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെന്നത് ശരിവച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പോക്സോ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ പുറത്താക്കിയത് ഈ തിരിച്ചറിവിന്‍റെ ഭാഗമായാണ്. പോലീസ്...
മുംബൈ:   ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി ട്വന്റി ഇന്റർനാഷനൽ പരമ്പരയിലെ ഇന്ത്യയിലെ മത്സരം ഡിസംബർ ആറിന് ആരംഭിക്കാനിരിക്കെ, മതിയായ സുരക്ഷാ പരിരക്ഷ നൽകുന്നതിന് സാധ്യമല്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (എംസി‌എ) മുംബൈ പോലീസ് അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിന്റെ വാർഷികത്തോടൊപ്പം, ഡോ. ​​ബാബാസാഹേബ് അംബേദ്കറുടെ ചരമവാർഷികവും ഡിസംബർ 6 നാണ്. ആയിരക്കണക്കിന് ആളുകളാണ് ‘മഹാപരിനിർവാൺ ദിവസ്’ ആഘോഷിക്കാൻ...
ചൈന:  ഐ‌എസ്‌എസ്എഫ് ലോകകപ്പ് ഫൈനലിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടൂർണമെന്റിൽ സ്വർണ്ണം നേടി യുവ താരം മനു ഭാക്കർ വ്യാഴാഴ്ച ചരിത്രം സൃഷ്ടിച്ചു.അവസാന റൗണ്ടിൽ 244.7 പോയന്റ് നേടിയ മനു ഭാക്കർ ജൂനിയർ ലോക റെക്കോർഡ് സ്കോർ നേടുകയും, മികച്ച ബഹുമതിയ്ക്ക് അർഹത നേടുകയും ചെയ്തു.ഇപ്പോൾ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണിത്. ഐ‌എസ്‌എസ്എഫ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടൂർണമെന്റിൽ സ്വർണ്ണ...
ഇറാൻ:   വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയിലും, സര്‍ക്കാര്‍ നടപടികളിലും പ്രതിഷേധിച്ച് ഇറാനിയന്‍ ജനത അഴിച്ചുവിട്ട അക്രമണങ്ങളില്‍ ഇതുവരെ 106 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. എന്നാല്‍ ഈ കണക്കുകള്‍ വ്യാജമാണെന്നും, ആംനസ്റ്റി ഇന്ററര്‍നാഷണല്‍ പക്ഷപാതപരമായ നീക്കങ്ങളാണ് നടത്തുന്നതെന്നും ടെഹ്റാനിലെ യുഎന്‍ വക്താവ് അലിറെസ മിരിയൗസെഫി ട്വിറ്ററില്‍ കുറിച്ചു.മരണ സംഖ്യ സര്‍ക്കാര്‍ സ്ഥീരീകരിക്കാത്ത കാലത്തോളം അത് വെറും ഊഹം മാത്രമാണെന്നും മിരിയൗസെഫി ട്വീറ്റ് ചെയ്തു. പെട്രോള്‍ റേഷനിങ്ങ് പദ്ധതി ആവിഷ്കരിക്കുകയും,...
ചെന്നൈ:   മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച ചിന്താ ബാര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി ഐഐടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ചിന്താ ബാറിന്റെ നേതൃത്വത്തിൽ രണ്ടു വിദ്യാർത്ഥികൾ നിരാഹാര സമരം നടത്തിയത്.ഡയറക്ടറുടെ അഭാവത്തിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഡീനിന്റെ ഉറപ്പിന്മേൽ വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കുകയായിരുന്നു . ഇതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇന്ന് നടക്കുക. ആവശ്യങ്ങൾ...