24 C
Kochi
Friday, August 6, 2021

Daily Archives: 20th November 2019

കോഴിക്കോട്: ആദിവാസി ദലിത് സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കായി കിർത്താഡ്‌സിനെ സ്വതന്ത്ര ഗവേഷണ കേന്ദ്രമാക്കുക, കിത്താർഡ്‌സിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എസ് സി / എസ് റ്റി ഫണ്ട് ഉപയോഗിച്ചു പ്രവർത്തിക്കുന്ന കിർത്താഡ്‌സിൽ കുറഞ്ഞത് 50% ആദിവാസി ദലിത് ഉദ്യോഗാർത്ഥികളെ നിയമിക്കുക, അനധികൃതവും നിയമവിരുദ്ധവുമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് കർത്താഡ്സിലേക്ക് ആദിവാസി ദലിത് ബഹുജന മാർച്ചും പ്രതിഷേധ യോഗവും നടന്നത്.ചിന്തകനും എഴുത്തുകാരനും ദലിത് ആക്റ്റിവിസ്റ്റുമായ സണ്ണി...
നിലമ്പൂർ: ഭൂരഹിതരായ ആദിവാസികൾക്ക് ഒരേക്കർ ഭൂമി നൽകി പുനരധിവസിപ്പിക്കുക, മുത്തങ്ങ പാക്കേജിന്റെ ഭാഗമായി നിലമ്പൂർ അനുവദിക്കപ്പെട്ട അറുന്നൂറോളം ഏക്കർ ഭൂമി അടിയന്തിരമായി TRDM വഴി വിതരണം ചെയ്യുക, വീടുമാത്രമുള്ള ആദിവാസികളെ ഭൂരഹിതരായി കണക്കാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നിലമ്പൂർ ITDP യിലേക്ക് ദലിത് ആദിവാസി ഐക്യ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.എം ഗീതാനന്ദൻ ഉദ്ഘാടനം ചെയ്ത മാർച്ചിൽ ചിത്ര എം ആർ അധ്യക്ഷത വഹിക്കുകയും...
എറണാകുളം: കെഎസ്‍യു എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഡിസിസി ഓഫീസില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കൊച്ചിയുടെ മുന്‍ മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു.വാളയാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കം, കെഎസ് യു നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.ബാരിക്കോഡ് തകര്‍ത്ത് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ്...
എറണാകുളം:  എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനത്തിന് കലാസ്വാദകരുടെ വന്‍ സ്വീകാര്യത. മൂന്ന് പ്രദര്‍ശനങ്ങളാണ് ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിരിക്കുന്നത്.യുവ ചിത്രകാരന്‍ വെെശാഖ് വിജയന്‍, 30 വര്‍ഷത്തോളം ചിത്രകലയില്‍ സജീവമായ ടി എന്‍ സുബോധ് കുമാര്‍, ആറന്മുള വാസ്തു വിദ്യാ ഗുരുകുലം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ചിത്ര പ്രദര്‍ശനമാണ് ആര്‍ട്ട് ഗാലറിയില്‍ വിസ്മയം തീര്‍ക്കുന്നത്.നവംബര്‍ 14 മുതല്‍ തുടങ്ങിയ വെെശാഖ് വിജയന്റെ ചിത്രപ്രദര്‍ശനം ഇന്ന് അവസാനിക്കും. ആക്ടിവിസ്റ്റും സാമൂഹിക ചിന്തകനുമായ മെെത്രേയനാണ് വെെശാഖിന്റെ ചിത്രപ്രദര്‍ശനം...
ന്യൂ ഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തില്‍ ആയിരിക്കില്ല രജിസ്റ്റര്‍ തയ്യാറാക്കുന്നത് അതിനാല്‍, ഒരു മതത്തില്‍പ്പെട്ടവരും ഈ വിഷയത്തില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറ‍ഞ്ഞു.പൗരത്വ രജിസ്റ്റര്‍ നടപ്പിലാകുമ്പോള്‍ അതില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാകും. അസമില്‍ ഇത്തരം ട്രൈബ്യൂണലുകളില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പണം നല്‍കി സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.19 ലക്ഷം പേരാണ് പൗരത്വ...
റിയാദ്: സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ആദ്യ വര്‍ഷം സ്വദേശിവത്കരണം ബാധകമാവില്ലെന്ന് തൊഴിൽ, സാമൂഹികവികസന മന്ത്രാലയം. സൗദിയിൽ പുതുതായി സംരംഭം തുടങ്ങുമ്പോൾ വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന ഫൗണ്ടേഷന്‍ വിസയ്ക്കാണ് ഒരു വർഷത്തെ ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്.സൗദി തൊഴിൽവിപണിയെ സ്വദേശിവത്കരണത്തിൽനിന്ന് മോചിപ്പിക്കുകയാണെന്ന്‌ പറഞ്ഞുകൊണ്ടാണ് തൊഴിൽ, സാമൂഹികവികസന മന്ത്രി അഹമദ് അൽ റാജിഹ് ഇക്കാര്യം അറിയിച്ചത്. പദ്ധതി പ്രകാരം, പുതിയ സംരംഭം തുടങ്ങി 12 മാസംവരെ സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യപ്പെടില്ല. ഈ കാലയളവ് സ്ഥാപനത്തെ സുസ്ഥിരമാക്കാനുള്ള സമയമാണ്.അടുത്തമാസംമുതൽ തൊഴിൽ...
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്താത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ശബരിമലയ്ക്ക് പ്രത്യേകം നിയമം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പന്തളം രാജകൊട്ടാരം സമർപ്പിച്ച ഹർജിയിൽ വാദം കേട്ടപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശം.50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ കരട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ മൂന്നിലൊന്ന് സ്ത്രീ സംവരണം നല്‍കിയതില്‍ സംശയമുണ്ടെന്നും, ഏഴംഗ ബെഞ്ചിന്‍റെ വിധി...
പാലക്കാട്:   വാളയാര്‍ കേസില്‍ പോലീസിനും, പ്രോസിക്യൂഷനുമെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിവച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തുടരന്വേഷണവും, പുനര്‍ വിചാരണയും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ പിഴവുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ടറെ പുറത്താക്കിയത്. പോലീസിന്റെ വീഴ്ചയില്‍ അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.കേസില്‍, മൂത്തകുട്ടിയുടെ മരണത്തിനു പിന്നാലെ കൃത്യമായ അന്വേഷണം നടക്കാത്തതാണ് രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് സര്‍ക്കാ‍ര്‍ അപ്പീലില്‍ അംഗീകരിക്കുന്നുണ്ട്.
ഈ വർഷത്തെ ഫിലിം ഫെയർ അവാർഡിൽ മൂന്ന് ബെസ്റ്റ് ആക്ടർ നോമിനേഷനുമായി മമ്മൂട്ടി.മലയാളത്തിൽ നിന്ന് ഉണ്ട, തമിഴിൽ നിന്ന് പേരൻപ്, തെലുങ്കിൽ നിന്ന് യാത്ര എന്നീ സിനിമകളിലെ അഭിനയത്തിനാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.പത്തിലേറെ തവണ മികച്ച മലയാളം നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ മമ്മൂട്ടി മറ്റൊരു അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ്.
മസ്കറ്റ്:   ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു, ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ ഒമാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോൽവി ഏറ്റുവാങ്ങി. പ്രതിരോധം മികച്ചു നിന്നപ്പോള്‍ ഇന്ത്യയുടെ മിഡ്​ഫീല്‍ഡും മുന്നേറ്റനിരയും ഗ്രൗണ്ടിൽ പരാജയപ്പെട്ടു.മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒമാന് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്കായില്ല. ഒന്നാം പകുതിയില്‍ മുഹ്സിന്‍ അല്‍ഗസ്സാനിയാണ് ഒമാനു വേണ്ടി വിജയ ഗോള്‍ നേടിയത്.