27 C
Kochi
Sunday, December 5, 2021

Daily Archives: 15th November 2019

എറണാകുളം:   വെെറ്റില ടോക്ക് എച്ച് പബ്ലിക് സ്കൂളില്‍ നടന്നുകൊണ്ടിരിക്കുന്ന 23-ാമത് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കിരീടം ചൂടി ശ്രീനാരായണ വിദ്യാപീഠം തൃപ്പൂണിത്തുറ. ടോക്ക് എച്ച് പബ്ലിക് സ്കൂളിനെ അവരുടെ സ്വന്തം മെെതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എസ്എന്‍വിപി പബ്ലിക് സ്കൂള്‍ തോല്‍പ്പിച്ചത്.ഈ മാസം 13ന് തുടങ്ങിയ ടൂര്‍ണമെന്റില്‍ സെമി ഫെെനല്‍, ഫെെനല്‍ മത്സരങ്ങളാണ് ഇന്ന് നടന്നത്.സെമിഫെെനലില്‍ ഡെല്‍റ്റ സ്റ്റഡീസ് ഫോര്‍ട്ട് കൊച്ചിയെ പരാജയപ്പെടുത്തിയാണ് ടോക്ക് എച്ച് ഫെെനലില്‍ പ്രവേശിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ്...
 ആഷിക്ക് അബു അവതരിപ്പിക്കുന്ന ഉടലാഴം ഡിസംബര്‍ 6 ന് കേരളത്തിലെ തീയറ്ററുകളില്‍ എത്തും. സംസ്ഥാന അവാര്‍ഡ് നേടിയ മണി, ഇന്ദ്രന്‍സ്, അനുമോള്‍,ജോയ് മാത്യു, രമ്യ വല്‍സല, എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡോക്ടേഴ്‌സ് ഡിലമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഉണ്ണികൃഷ്ണൻ ആവളയാണ്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ 'ഉടലാഴം' ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഏഴു സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കുമെന്നാണ് കത്തിലുള്ള മുന്നറിപ്പ്. വടകര പോലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്.പേരാമ്പ്ര എസ്ഐ ഹരീഷിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. ഹരീഷിന്‍റെ നിലപാട് നാടിന് അപകടമാണെന്നും, സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നതെന്നും കത്തില്‍ ചോദിക്കുന്നു. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ...
ബ്രസീൽ:   അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ബ്രസീൽ, മെക്സിക്കോയെ നേരിടും. ഫ്രാൻസിനെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിൽ പ്രവേശിച്ചത്. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന ബ്രസീൽ പിന്നീട് വിജയത്തിലേക്ക് തിരിച്ച് കയറുകയായിരുന്നു.കെയ ജോര്‍ജ്, ഗബ്രിയേല്‍ വെറോണ്‍ ഡി സൂസ, ലസാറോ വിനിഷ്യസ് മാര്‍ക്വുസ് എന്നിവര്‍ ബ്രസീലിന്റെ ജയം ഉറപ്പാക്കി. അതേസമയം മെക്സിക്കോ, ഷൂട്ട്‌ ഔട്ടിൽ ഹോളണ്ടിനെ 4- 3 നാണ് കീഴടക്കിയത്.
കണ്ണൂർ:   സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം. പതിനാറു വർഷത്തിനു ശേഷം കണ്ണൂർ വേദിയാകുന്നു.63 ാമത് സ്കൂൾ കായിക മേളക്ക് നാളെ കണ്ണൂരിൽ ട്രാക്കുണരും. കണ്ണൂർ സർവകലശാല മങ്ങാട്ടുപറമ്പ് ക്യാമ്പസ് കായികമേളക്ക് വേദിയാകും. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കായികമേള കണ്ണൂരിലെത്തുന്നത്.സുരക്ഷയെ മുൻനിർത്തി ഡിസ്കസ് ത്രോയ്ക്കും ഹാമർ ത്രോയ്ക്കും വെവ്വേറെ കേജുകള്‍ ഒരുക്കിയിട്ടുണ്ട്. പോയിന്റ്‌ നില,ജേതാക്കളുടെ വിവരങ്ങൾ, ഫീൽഡിൽനിന്നുള്ള ചിത്രങ്ങൾ തുടങ്ങിയവ കാണിക്കുന്ന ‘വീഡിയോ വാൾ’ മിഡിയാ...
ദുബായ്: ബസ് സ്റ്റേഷനും മൾട്ടി ലെവൽ പാർക്കിങ് ടെർമിനലും നിർമിക്കുന്നതിന്‍റെ ഭാഗമായി സത്‍വ ബസ് സ്റ്റേഷനും ഊദ് മെത്ത മെട്രോ സ്റ്റേഷനും സമീപമുള്ള പാർക്കിങ് സ്ഥലങ്ങൾ ഭാഗികമായി അടയ്ക്കുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2020 ഒക്ടോബർ അവസാനം വരെയായിരിക്കും പാർക്കിങ് സ്ഥലങ്ങൾ അടയ്ക്കുന്നത്.രണ്ട് ഘട്ടങ്ങളായാണ് സത്‍വ ബസ് സ്റ്റേഷനിലെ പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ അടച്ചുപൂട്ടുക. ആദ്യഘട്ടം നവംബര്‍ 14 ന് തുടങ്ങും. ഊദ് മെത്ത മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലവും...
കൊച്ചി ബ്യുറോ:മറാത്തി പിന്നണി ഗായിക ഗീതാ മാലി വാഹനാപകടത്തിൽ മരിച്ചു. വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗീത മാലിയുടെ വാഹനം  മുംബൈ-ആഗ്ര ദേശീയപാതയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്. അമേരിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയതിന് ശേഷം കാറില്‍ നാസിക്കിലെ വീട്ടിലേക്ക് പോകുകയായിരുന്നു ഗീത മാലി.മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മുംബൈ-ആഗ്ര ഹൈവേയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഷഹാപൂരിനടുത്തുള്ള ലാഹെ ഫാത്തയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡ്സൈഡില്‍ പാര്‍ക്ക് ചെയ്ത കണ്ടയ്നര്‍ ലോറിയില്‍ ഇടിച്ചാണ്...
ബൊളീവിയ:   തിരഞ്ഞെടുപ്പ് നടത്തുവാൻ കരാർ ഒപ്പിട്ടതിനെ തുടർന്ന് ബൊളീവിയയിൽ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് അവസാനമായി. ഇടക്കാല സർക്കാരും ഇവോ മൊറാലസ്സിന്റെ പാർട്ടിയിൽ നിന്നുള്ള നിയമ നിർമാതാക്കളും ഒരുമിച്ചാണ് വ്യാഴാഴ്ച കരാർ ഒപ്പിട്ടത്.താൻ വിജയിച്ച തിരഞ്ഞെടുപ്പ് റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് മൊറാലസ് രാജി വെച്ചത്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇവോ മൊറാലസിന് മത്സരിക്കാൻ സാധ്യമല്ലെന്ന് മുൻ സെനറ്റർ അനസ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ന്യൂസിലാന്റ്: പപ്പുവ ന്യൂ ഗിനിയയിലെ മാനുസ് ദ്വീപിലെ തടവറയില്‍ നിന്ന് വാട്സാപ്പിലൂടെ പുസ്തമെഴുതി ലോകശ്രദ്ധ പിടിച്ചു പറ്റിയ കുർദിഷ്- ഇറാനിയന്‍ അഭയാർത്ഥിയും, മാധ്യമ പ്രവര്‍ത്തകനുമായ ബെഹ്‌റൂസ്‌ ബൂചാനി ന്യൂസിലാന്റിലെത്തി. ഓസ്ട്രേലിയയുടെ കുടിയേറ്റ ഭരണത്തിന് കീഴില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്നും തിരിച്ച് പപ്പുവ ന്യൂ ഗിനിയയിലേക്കില്ലെന്നും ബൂചാനി വ്യക്തമാക്കി. അഭയാര്‍ത്ഥി എന്നതിലുപരി ഒരു വ്യക്തിയായിരിക്കാന്‍ ‍താന്‍ ആഗ്രഹിക്കുന്നു എന്നും ബൂചാനി പറ‍ഞ്ഞു.ആറു വര്‍ഷം മുമ്പാണ് ബൂചാനി തടവുകാരനായി പപ്പുവ ന്യൂ ഗിനിയിലെ മാനസ്ദ്വീപിലെത്തിയത്....
പാലക്കാട്:   വാളയാര്‍ കേസില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ നാലു പ്രതികള്‍ക്കു കൂടി നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാളയാറില്‍ രണ്ടു സഹോദരിമാര്‍ ദാരുണമായി കൊലപ്പെട്ട സംഭവത്തിലെ പ്രതികളെ വെറുതെ വിട്ടത് സംസ്ഥാനത്തുടനീളം കോളിളക്കം സൃഷ്ടിച്ചിരുന്നു.പോലീസ് അന്വേഷണത്തില്‍ കനത്ത വീഴ്ച സംഭവിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാല്‍ മാത്രമേ പുനരന്വേഷണം...