Daily Archives: 9th November 2019
#ദിനസരികള് 935
എന്താണ് കഥയെന്ന് കേള്‍ക്കാനുള്ള ആകാംക്ഷ രാജ സദസ്സില്‍ ആസനസ്ഥരായവരുടെ മുഖങ്ങളില്‍ മിന്നിമറഞ്ഞു. അവര്‍ മിത്രാവതിയെ ഉറ്റുനോക്കി. അവളാകട്ടെ ആരേയും ശ്രദ്ധിക്കാതെ എന്നാല്‍ എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു:-
“യജ്ഞസേനന് ധീരനായ യോദ്ധാവായിരുന്നു. അതുകൊണ്ടുതന്നെ ശത്രുവിനോട് അടരാടുകയെന്നത് അദ്ദേഹത്തിന് ഏറെ പ്രിയംകരമായിരുന്നു. എന്നു മാത്രമല്ല, യുദ്ധദേവതയെ ഭാര്യയായി വരിച്ചതിനു ശേഷമാണ് അദ്ദേഹം എന്നെപ്പോലും വരിക്കുന്നതെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. എന്റെ കടക്കണ്ണിന്റെ ലാസ്യവിലാസങ്ങളില്‍ അനുഭവിക്കാത്ത രതിചാതുരി യജ്ഞസേനന് യുദ്ധവേളകളില്‍ അനുഭവിച്ചു.”“എന്തിനാണ് ഇതൊക്കെ...
സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ കേരളത്തിന്റെ അവസാന മത്സരം ഇന്ന് നടക്കും. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തില്‍ തമിഴ്നാടിനെയാണ് കേരളം നേരിടുക.ആദ്യ മത്സരങ്ങള്‍ വിജയിച്ച് തുല്യപോയന്റില്‍ നില്‍ക്കുകയാണ് തമിഴ്നാടു കേരളവും. എന്നാല്‍,ഒരു സമനില മതി കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് എത്താന്‍.ആദ്യ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. 4-1 എന്ന സ്കോറിനായിരുന്നു തമിഴ്നാടിന്റെ ആന്ധ്രയ്ക്ക് എതിരായുള്ള വിജയം.തമിഴ്നാടിന് ജയിച്ചാല്‍ മാത്രമേ ഫൈനല്‍ റൗണ്ടില്‍ എത്താന്‍...
കൊച്ചി ബ്യൂറോ:കേരള സര്‍വകലാശാലയില്‍ തൊഴില്‍ അവസരം. ടൈപ്പ് സെറ്റിംഗ് ഓപ്പറേറ്റര്‍, ഡിടിപി ഓപ്പറേറ്റര്‍, ഓയിലിംഗ് അസിസ്റ്റന്റ്, മാനുസ്ക്രിപ്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.ടൈപ്പ്സെറ്റിംഗ് ഓപ്പറേറ്റര്‍, ഡിടിപി ഓപ്പറേറ്റര്‍11 മാസത്തേക്ക് സര്‍വകലാശാലയുടെ പാളയം ക്യാമ്പസിലുളള മലയാളം ലെക്സികണിലേക്ക്
ലെക്സികണ്‍ ടൈപ്പ്സെറ്റിംഗ് ഓപ്പറേറ്ററുടേയും (1ഒഴിവ്) ഡിടിപി ഓപ്പറേറ്ററുടേയും (2 ഒഴിവ്) തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 18. വിശദവിവരങ്ങള്‍ www.keralauniversity.ac.in/jobs എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
മുംബൈ:
ഓഹരി വിപണിയുടെ ദീപാവലി അവസാനിക്കുന്നില്ല. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾക്ക് കേന്ദ്രം പ്രഖ്യാപിച്ച 25,000 കോടിയുടെ സഹായ പദ്ധതിയുടെയും യുഎസ്– ചൈന വ്യാപാര ചർച്ചകളിൽ നിഴലിക്കുന്ന പുരോഗതിയുടെയും ബലത്തിൽ ഓഹരി വിപണി കുതിച്ചു. മുംബൈ ഓഹരി സൂചിക ബിഎസ്ഇ സെൻസെക്സ് പുതിയ ഉയരം കണ്ടെത്തി.ദേശീയ ഓഹരി സൂചിക നിഫ്റ്റി 12,000 പോയിന്റ് എന്ന കടമ്പ പിന്നിട്ടു. സെൻസെക്സ് 183.96 ഉയർന്ന് 40,653.74 പോയിന്റിൽ ക്ലോസ് ചെയ്തു. മെറ്റൽ, എനർജി, ബാങ്കിങ് ഓഹരികളാണ്...
കൊച്ചി ബ്യൂറോ:
14ന് അബുദാബിയില്‍ ആരംഭിക്കുന്ന 10 ദിവസത്തെ ക്രിക്കറ്റ് ആവേശത്തിന് തിരി തെളിയിക്കാനാണു ലോകത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുമെത്തുക. പാക്കിസ്ഥാനി ഗായകൻ അതിഫ് അസ്ലം, ബോളിവുഡ് താരം നോറ ഫതേഹി, മോഡലും നടിയുമായ പാര്‍വതി നായര്‍, ബംഗ്ലാദേശി നടന് ഷക്കീബ് ഖാന് എന്നിവരും പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത, നൃത്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്.ഐസിസി അംഗീകാരത്തോടെ നടക്കുന്ന ലോകത്തിലെ ഏക പത്തോവർ ക്രിക്കറ്റ് ടൂർണമെന്റെന്ന പ്രത്യേകതയുള്ള മത്സരമാണിത്. അബുദാബി സായിദ്...
കൊച്ചി ബ്യുറോ:ഗൂഗിള്‍ ന്യൂസ് ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു ഭാഷയ്ക്ക് പകരം രണ്ട് ഭാഷകളില്‍ വാര്‍ത്തകള്‍ തിരഞ്ഞെടുക്കാം. രണ്ട് ഭാഷകളിലെ വാര്‍ത്താ ലേഖനങ്ങള്‍ കാണുന്നതിനുള്ള ഓപ്ഷന് ചേര്‍ത്ത് ഗൂഗിള്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യ്തിരിക്കുകയാണ്. ഹിന്ദി, ഗുജറാത്തി, മറാത്തി, തെലുങ്ക്, ബംഗാളി, തമിഴ്, കന്നഡ, മലയാളം എന്നിവയാണ് ഭാഷാ ഓപ്ഷനുകള്‍.ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാണ്. മൊത്തം 41 ഭാഷകളുള്ള 141 രാജ്യങ്ങളില്‍ ഗൂഗിളിൽ ഈ അപ്ഡേറ്റ് ഇതിനോടകം തന്നെ ലഭ്യമാക്കി...
തിരുവന്തപുരം
ട്രാൻസ്ജെന്റർ വ്യക്തികളുടെ കാലാഭിരുചി പരിപോഷിപ്പിക്കുന്നതിനും ട്രാൻസ് വിഭാഗങ്ങൾക്ക് അംഗീകാരം നേടിയെടുക്കുന്നതിനും ട്രാൻസ്ജെന്റർ കലോത്സവം സംഘടിപ്പിക്കുന്നു. നവംബർ 8,9 തിയ്യതികളിൽ തിരുവനന്തപുരം ചാല ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്. രാജ്യത്തുതന്നെ ആദ്യമായാണ് ട്രാൻസ്ജെന്റർ വിഭാഗത്തിന് വേണ്ടി കലോത്സവം നടക്കുന്നത്."വർണ്ണപ്പകിട്ട് 2019" പേരിട്ട കലോത്സവം ആരോഗ്യമന്ത്രി ശൈലജയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഒൻപതാം തിയ്യതി പ്രമുഖ നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടാകും. കലോസവത്തോടനുബന്ധിച്ച്...
കൊച്ചി ബ്യുറോ:
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ആര്‍ട്ട് എക്സിബിഷനുമായി മൂത്തോന് ടീം. ‘മൂത്തോന്’ റിലീസ് ചെയ്യുന്ന 2019 നവംബര്‍ 8ന് രാവിലെ 11മണിക്ക് എറണാകുളം പനമ്പിള്ളി നഗറിലെ കഫെ പപ്പായയിലാണ് എക്സിബിഷന്റെ ഉദ്ഘാടനം. മലയാളം, ബോളിവുഡ് സിനിമാ രംഗത്തെ പ്രമുഖര്‍ ഭാഗമാകുന്ന എക്സിബിഷന് നയിക്കുന്നത് ആര്‍ട്ടിസ്റ്റ് റിയാസ് കോമുവാണ്. അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.നിവിൻ പോളിയ്ക്ക് പുറമെ, ശോഭിത ധുലിപാല, ശശാങ്ക് അറോറ,...