Sat. Apr 20th, 2024
ന്യൂസീലാൻഡ്:

 
എച്ച്ഐവി വൈറസ് ബാധിച്ച് ജീവിക്കുന്നവർ അനുഭവിക്കുന്ന ദുരിതത്തിന്റെ തോത് കുറയ്ക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ എച്ച്ഐവി പോസിറ്റീവ് ബീജ ബാങ്ക് ന്യൂസീലാൻഡിൽ ആരംഭിച്ചു.

ന്യൂസീലാൻഡിൽ നിന്നുള്ള, എച്ച്ഐവി ബാധിതരായ, മൂന്ന് പുരുഷ ദാതാക്കളിൽ നിന്നാണ് സ്പേം പോസിറ്റീവ് ആരംഭിച്ചത്. എച്ച് ഐ വി ബാധയുള്ളതും, എന്നാൽ രക്തത്തിലെ വൈറസിന്റെ അളവ് വളരെ കുറവായതിനാൽ അത് സാധാരണ രീതികളിലൂടെ കണ്ടെത്താൻ കഴിയില്ലാത്തതുമായ വൈറസ് ബാധയുള്ള വ്യക്തികളാണ് അവർ.

എച്ച്ഐവി ഭേദമായെന്ന് ഇതിനർത്ഥമില്ലെങ്കിലും, ചികിത്സ നന്നായി പ്രവർത്തിക്കുന്നുവെന്നും അതിനാൽ, വൈറസ് പകരുന്നില്ലെന്നുമുള്ള സാദ്ധ്യത കാണിക്കുന്നു.

ന്യൂസീലാൻഡ് എയ്‌ഡ്സ് ഫൌണ്ടേഷൻ, പോസിറ്റീവ് വിമൻ ഐഎൻസി, ബോഡി പോസിറ്റീവ് എന്നിവർ ചേർന്ന് ആരംഭിച്ച ഈ സംരംഭം എച്ച്ഐവി പകരുന്നതിനെക്കുറിച്ച് രാജ്യത്തെ ആളുകളുടെ ബോധവത്കരണത്തിനു സഹായകമാവുമെന്നു പ്രതീക്ഷിക്കുന്നു.

ദാതാവിനെ അന്വേഷിക്കുന്ന ആളുകളോട്, എച്ച്ഐവി ഉണ്ടെന്നും എന്നാൽ ഫലപ്രദമായ ചികിത്സയിലാണെന്നും അതിനാൽ വൈറസ് പകരില്ലെന്നും വ്യക്തമാക്കുമെന്ന് ഓൺലൈൻ സ്പേം ബാങ്ക് അറിയിച്ചു.

ലോക എയ്ഡ്‌സ് ദിനമായ ഡിസംബർ 1 നു മുന്നോടിയായി ഓൺലൈൻ ബീജ ബാങ്ക് ആരംഭിച്ചു.