Daily Archives: 6th November 2019
ന്യൂഡെല്‍ഹി:
അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ ലേലത്തിനുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ ഡിസംബര്‍ 19നാണ് താര ലേലം. ഇന്ന് ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് തിയ്യതികള്‍ തീരുമാനമായത്.ഇതാദ്യമായാണ് ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിന് കൊൽക്കത്ത വേദിയാകുന്നത്. മുന്‍പുള്ള സീസണുകളില്‍ ബെംഗളുരുവില്‍ വെച്ചാണ് ലേലം നടന്നിരുന്നത്.ഐ പി എൽ 2019 സീസണില്‍ ഓരോ ടീമിനും 82 കോടിയാണ് താരങ്ങളെ വാങ്ങുവാൻ അനുവദിച്ചിരുന്നത്. എന്നാൽ 2020 സീസണ് മുതല്‍ 85 കോടിയോളം രൂപയാക്കി ഉയർത്തിയിട്ടുണ്ട്.കൂടാതെ കഴിഞ്ഞ...
കോഴിക്കോട്:
മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന് ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യമനുവദിക്കാനാവില്ല എന്നായിരുന്നു കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി വിധി.പോലീസ് സമര്‍പ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തിയ യുഎപിഎ കോടതി പിന്‍വലിച്ചിട്ടില്ല.പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്...
#ദിനസരികള് 932
ഈ കഴിഞ്ഞ ദിവസം ഒരിത്തിരി അസഹിഷ്ണുതയോടെ എന്റെയൊരു സുഹൃത്ത് എന്ന് തടഞ്ഞു നിറുത്തി. “നിങ്ങള്‍ എഴുതിയതൊക്കെ വായിച്ചു. ബാസ്റ്റിനെതിരെ രാധാകൃഷ്ണമേനോന് സ്വീകരിച്ച പെരുമാറ്റമൊന്നും ഞാന്‍ അംഗീകരിക്കുന്നില്ല.ഈ സമൂഹത്തില്‍ ജീവിച്ചു പോകുന്ന ഒരാളെന്ന നിലയില്‍ അത്തരമൊരു നിലപാട് അയാളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതായിരുന്നു. അതിനോട് പ്രതിഷേധിച്ച് ബാസ്റ്റിന് നടത്തിയ പ്രതികരണം മാന്യവും ഉചിതവുമായി. എന്നാല്‍ നിങ്ങളില്‍ കുറേപ്പേര് ഉടനെ അനില്‍ രാധാകൃഷ്ണമേനോന് എന്ന പേരിലെ മേനോനെ ഹൈലൈറ്റു ചെയ്യുകയും...