Sat. Apr 27th, 2024
ഗോവ:

 
രാജ്യന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ടി കെ രാജീവ് കുമാറിന്റെ കോളാമ്പിയെ വരവേറ്റ് പ്രേക്ഷകര്‍. കേരളത്തിന്റെ ചരിത്രവും പ്രണയവും പറയുന്ന കോളാമ്പി മികച്ച അഭിപ്രായങ്ങളാണ് മേളയില്‍ നേടിയത്.

സംവിധായകനും, ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നിത്യ മേനോന്‍, രോഹിണി, സുരേഷ് കുമാര്‍ ഛായാഗ്രാഹകന്‍ രവി വര്‍മന്‍ തുടങ്ങിയവരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. കോളാമ്പി നിരോധനത്തോടെ വരുമാനം തടസ്സപ്പെട്ട ജവഹര്‍ സൗണ്ട്‌സ്‌ ഉടമയുടെ കഥയാണ് ചിത്രം പറയുന്നത്.

രഞ്ജി പണിക്കരാണ് ചിത്രത്തില്‍ ജവഹര്‍ സൗണ്ട്‌സ്‌ ഉടമയായെത്തുന്നത്.